Home
Mobile

സ്വന്തമായി ഐഫോണുണ്ടോ, എങ്കിൽ ഐഫോൺ 15ൽ കണ്ണുവയ്ക്കാം; ഡീലുമായി ഫ്ലിപ്പ്കാർട്ടും ആമസോണും

പുതിയ ഐഫോണുകൾക്ക് എക്കാലവും ആവശ്യക്കാരേറെയാണ്. പുതിയ ഐഫോണുകൾക്ക് മാത്രമല്ല, ഒന്ന് രണ്ട് വർഷം പഴക്കമുള്ള മോഡലുകൾക്ക് പോലും ആവശ്യക്കാരുണ്ടാകും. ഉദാഹരണത്തി​ന് പുതിയ ഐഫോൺ 15 എത്തിയതോടെ ഐഫോൺ 14 ഒരു വർഷവും ഐഫോൺ 13 രണ്ട് വർഷവും പഴക്കമുള്ള മോഡലായി. എങ്കിലും ഇപ്പോഴും അ‌വയ്ക്ക് ആവശ്യക്കാരേറെയാണ്.

ഫ്ലിപ്പ്കാർട്ടിലായാലും ആമസോണിലായാലും ഓഫർ സെയിലുകൾ വന്നാൽ പലരും ആദ്യം അ‌ന്വേഷിക്കുക ഐഫോൺ മോഡലുകൾക്ക് എത്ര ഡിസ്കൗണ്ട് കിട്ടും എന്തൊക്കെ ഓഫറുകൾ കിട്ടും എന്നൊക്കെയാണ്. ഓഫർ സെയിലുകളിൽ എക്കാലവും ഏറ്റവുമധികം ആവശ്യക്കാർ ഐഫോണുകൾക്കാണുള്ളത്. ഐഫോൺ 15 പുറത്തിറങ്ങിയ ശേഷവും ഐഫോൺ 14, 13 എന്നിവ ധാരാളമായി വിറ്റുപോകുന്നുമുണ്ട്.

സ്വന്തമായി ഐഫോണുണ്ടോ, എങ്കിൽ ഐഫോൺ 15ൽ കണ്ണുവയ്ക്കാം

പുതിയതായാലും പഴയതായാലും ആളുകൾക്ക് ഐഫോൺ പ്രിയപ്പെട്ടതു തന്നെ. എന്നാൽ ഉയർന്ന വിലയാണ് പലരെയും ഐഫോൺ എന്ന മോഹത്തിൽ നിന്ന് അ‌കറ്റുന്നത്. എങ്കിലും ആളുകളുടെ ഐഫോൺ പ്രേമം അ‌റിയാവുന്ന ഇ-കൊമേഴ്സ് വമ്പന്മാർ ആകർഷകമായ ഓഫറുകൾ കാട്ടി ആളുകളെ പ്രലോഭിപ്പിക്കുന്നു. അ‌തിനായി അ‌മ്പരപ്പിക്കുന്ന എക്സ്ചേഞ്ച് ഓഫറുകൾ വരെ വാഗ്ദാനം ചെയ്യപ്പെടുന്നു.

പുതിയതായി ഐഫോൺ എടുക്കണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ മാത്രമല്ല, നിലവിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ മോഡൽ മാറ്റി ഏറ്റവും പുതിയ ഐഫോൺ 15 സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്ന ഐഫോൺ ആരാധകരും ഉണ്ട്. അ‌ത്തരം ആളുകൾക്കായി പലപ്പോഴും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകൾ കമ്പനികൾ നൽകുന്നു. ഇപ്പോൾ ആമസോണും ഫ്ലിപ്പ്കാർട്ടും അ‌ത്തരത്തിൽ ഒരു ഡീൽ മുന്നോട്ട് വച്ചിട്ടുണ്ട്.

സ്വന്തമായി ഐഫോണുണ്ടോ, എങ്കിൽ ഐഫോൺ 15ൽ കണ്ണുവയ്ക്കാം

പുതിയ ഐഫോൺ 15 ലേക്ക് മാറാൻ ആഗ്രഹിക്കുന്ന ആപ്പിൾ സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് ഇ- കൊമേഴ്സ് വമ്പനായ ആമസോൺ ഇപ്പോൾ ഒരു വഴി തുറന്നിരിക്കുന്നു. ഐഫോൺ 15 ന്റെ 128 ജിബി മോഡലിന്റെ യഥാർഥ വില 79,900 രൂപയാണ്. അഞ്ച് ശതമാനം ഡിസ്കൗണ്ടോടെ ആമസോണിൽ ഇത് 75,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.

ഇത് കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 5000 രൂപ വരെ ഡിസ്കൗണ്ട് ഉണ്ട്. എന്നാൽ ആമസോണിനെ ഐഫോൺ ഉടമകൾക്ക് യഥാർഥത്തിൽ പ്രിയപ്പെട്ടതാക്കുന്നത് അ‌തിന്റെ എക്സ്ചേഞ്ച് ഓഫർ ആണ്. യഥാർഥ വിലയിൽ നിന്ന് 34,500 രൂപ വരെ കുറവ് എക്സ്ചേഞ്ച് ഓഫർ വാഗ്ദാനം ചെയ്യുന്നു.

34,500 രൂപ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്തി കുറയ്ക്കാനായാൽ, 41,400 രൂപയോടടുത്ത വിലയിൽ പുതിയ ഐഫോൺ 15 ആമസോണിൽ നിന്ന് ലഭ്യമാകും. എന്നാൽ പ്രത്യേക ഡീൽ ആയതിനാൽ ഇതിൽ ഏത് സമയം വേണമെങ്കിലും മാറ്റം വരാവുന്നതാണ്. എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ വിലയിരുത്തിയാകും അ‌ന്തിമ മൂല്യം നിശ്ചയിക്കുക എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്.

സ്വന്തമായി ഐഫോണുണ്ടോ, എങ്കിൽ ഐഫോൺ 15ൽ കണ്ണുവയ്ക്കാം

ആമസോൺ നൽകുന്നത് പോലെയോ അ‌തിനെക്കാൾ ഒരുപടി ​മുകളിലോ നിൽക്കുന്ന എക്സ്ചേഞ്ച് ഡീൽ ഫ്ലിപ്പ്കാർട്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. 37,500 രൂപ വരെയുള്ള മത്സരാധിഷ്ഠിത എക്സ്ചേഞ്ച് ഡീലാണ് ഫ്ലിപ്പ്കാർട്ട് മുന്നോട്ട് വയ്ക്കുന്നത്. കൂടാതെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 3,000 രൂപ അധിക ഡിസ്കൗണ്ടുണ്ട്. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഇഎംഐയിലും ഇഎംഐ ഇതര ഇടപാടുകളിലും 5,000 രൂപ ഡിസ്കൗണ്ട് ഉണ്ട്.

എക്സ്ചേഞ്ച് ഓഫറും വിവിധ ബാങ്ക് ഡിസ്കൗണ്ടുകളും കൂടി ഫലപ്രദമായി പ്രയോജനപ്പെടുത്തിയാൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് 40000 രൂപയിൽ താഴെ വിലയിൽ പുതിയ ഐഫോൺ 15 സ്വന്തമാക്കാം. എന്നാൽ ഇവിടെയും ഫോണിന്റെ പഴക്കവും പ്രവർത്തനക്ഷമതയുമൊക്കെ കണക്കാക്കിയാകും അന്തിമ എക്സ്ചേഞ്ച് മൂല്യം തീരുമാനിക്കുക എന്നകാര്യം ഓർക്കേണ്ടതുണ്ട്.

കൂടുതൽ വില ആകുമെന്നതിനാൽ പുതിയ ഐഫോൺ 15 വാങ്ങാതെ, ​ഉള്ള തുകയ്ക്ക് ഐഫോൺ 14 വാങ്ങാനിരിക്കുന്നവർക്ക് മികച്ച ഒരു അ‌വസരമാണ് ആമസോണും ഫ്ലിപ്പ്കാർട്ടും തുറന്ന് നൽകിയിരിക്കുന്നത്. ടൈറ്റാനിയം അലോയ് ഫ്രെയിം, 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഡിസ്‌പ്ലേ, A16 ബയോണിക് ചിപ്പ് തുടങ്ങി ഒട്ടേറെ മികച്ചഫീച്ചറുകളുമായാണ് പുതിയ ഐഫോൺ എത്തിയിരിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Amazon and Flipkart have come up with an exchange deal where you can get a new iPhone 15 for less than Rs 40,000 if you give up your old iPhone. Amazon is offering up to Rs 34,500 as exchange value for older iPhones. Meanwhile, Flipkart is offering a competitive exchange deal of up to Rs 37,500.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X