എസ്‌ബിഐ ബാങ്ക് ഓഫറും, നോ-കോസ്റ്റ് ഇഎംഐ ഓഫറുകളുമായി ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ 2021
ആമസോൺ ബിഗ് ഡെയ്‌സ് സെയിലിൻറെ ഭാഗമായി നിങ്ങൾക്ക് ആമസോൺ വഴി ഇലക്ട്രോണിക്സും മറ്റ് സാധനങ്ങളും വിലക്കിഴിവിൽ സ്വന്തമാക്കാം. ഇത്തരം വിൽപ്പനയ്ക്കിടെ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഗാഡ്‌ജെറ്റുകളായി സ്മാർട്ട്‌ഫോണുകൾ മാറിയതിനാൽ ഇവിടെ ഏറ്റവും മികച്ച സ്മാർട്ഫോണുകളും വിലക്കുറവിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്. എസ്‌ബിഐ ബാങ്ക് ഓഫറുകളെക്കുറിച്ചും നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനുകളെക്കുറിച്ചും ഇവിടെ വിവരങ്ങൾ നൽകിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് ജനപ്രിയ സ്മാർട്ട്‌ഫോണുകളിൽ ചിലത് കുറഞ്ഞ വിലയ്ക്ക് നൽകും. കൂടാതെ, പ്രീമിയം സ്മാർട്ഫോണുകളായി ആപ്പിൾ ഐഫോൺ 11, എംഐ 11 എക്‌സ് സീരീസ്, ഐക്യുഒ 7 5 ജി എന്നിവയുമുണ്ട്. വൺപ്ലസ് 9 പ്രോ, വൺപ്ലസ് 8 ടി 5 ജി എന്നിവയും വളരെ കുറഞ്ഞ നിരക്കിൽ ആമസോണിൽ നിന്നും വാങ്ങുവാൻ സാധിക്കും. മിഡ് റേഞ്ച് ഉപയോക്താക്കൾക്ക് ഗാലക്സി എ 7, ഓപ്പോ എഫ് 17 തുടങ്ങിയ സ്മാർട്ഫോണുകളും ഇവിടെ ലഭ്യമാക്കുന്നു. എസ്‌ബിഐ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഡിസ്‌കൗണ്ടുകൾ ലഭിക്കുന്ന ഡിവൈസുകളുടെ ഒരു ലിസ്റ്റും ഓഫറുകളും ഇവിടെ നൽകിയിട്ടുണ്ട്.

ഓപ്പോ എഫ് 17
നോ-കോസ്റ്റ് ഇഎംഐ / അഡിഷണൽ എക്സ്ചേഞ്ച് ഓഫറുകളുമായി ഓപ്പോ എഫ് 17 (ഡൈനാമിക് ഓറഞ്ച്, 6 ജിബി റാം, 128 ജിബി സ്റ്റോറേജ്) ആമസോണിൽ ലഭ്യമാണ്. ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ ഓപ്പോ എഫ് 17 സ്മാർട്ഫോൺ 19% കിഴിവിൽ ലഭ്യമാണ്. 20,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 16,990 രൂപയ്ക്ക് ലഭിക്കും.

എംഐ 11 എക്‌സ് 5 ജി
എംഐ 11 എക്‌സ് 5 ജി സെലസ്റ്റിയൽ സിൽവർ 6 ജിബി റാം 128 ജിബി റോം വരുന്ന സ്മാർട്ഫോൺ ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ 12% കിഴിവിൽ ലഭ്യമാണ്. 33,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 29,999 രൂപയ്ക്ക് ലഭിക്കും.

വൺപ്ലസ് 9 ആർ 5 ജി
വൺപ്ലസ് 9 ആർ 5 ജി (ലേക്ക് ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്) സ്മാർട്ഫോൺ ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ വൺപ്ലസ് 9 ആർ 5 ജി സ്മാർട്ഫോൺ ആമസോൺ വഴി 39,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ 1,883 രൂപ മുതൽ ആരംഭിക്കുന്നു.

ഐക്യുഒ 7 5ജി
ഐക്യുഒ 7 5ജി സ്മാർട്ഫോൺ ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ 9% കിഴിവിൽ ലഭ്യമാണ്. 34,990 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 31,990 രൂപയ്ക്ക് ലഭിക്കും.

വൺപ്ലസ് 9 5 ജി
വൺപ്ലസ് 9 5 ജി (വിന്റർ മിസ്റ്റ്, 12 ജിബി റാം, 256 ജിബി സ്റ്റോറേജ്) സ്മാർട്ഫോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ആമസോൺ വഴി 54,999 രൂപയ്ക്ക് വാങ്ങാവുന്നതാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ പ്രതിമാസം 2,589 രൂപ മുതൽ ആരംഭിക്കുന്നു.

വൺപ്ലസ് 9 പ്രോ 5 ജി
വൺപ്ലസ് 9 പ്രോ 5 ജി സ്മാർട്ഫോൺ നിങ്ങൾക്ക് ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും ആമസോൺ വഴി 69,999 രൂപയ്ക്ക് സ്വന്തമാക്കാവുന്നതാണ്. നോ-കോസ്റ്റ് ഇഎംഐ പേയ്‌മെന്റ് ഓപ്ഷൻ പ്രതിമാസം 3,060 രൂപ മുതൽ ആരംഭിക്കുന്നു.

വൺപ്ലസ് 8 ടി 5 ജി
ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് വൺപ്ലസ് 8 ടി 5 ജി സ്മാർട്ഫോൺ 9% കിഴിവിൽ ലഭ്യമാണ്. 42,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് 38,999 രൂപയ്ക്ക് ലഭിക്കുന്നതാണ്.

എംഐ 11 എക്‌സ് പ്രോ 5 ജി
ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ സമയത്ത് എംഐ 11 എക്‌സ് പ്രോ 5 ജി സ്മാർട്ഫോൺ 16% കിഴിവിൽ ലഭ്യമാണ്. 49,999 രൂപ വിലയുള്ള ഈ സ്മാർട്ട്ഫോൺ നിങ്ങൾക്ക് വിൽപ്പന സമയത്ത് 41,999 രൂപയ്ക്ക് ലഭിക്കും.

സാംസങ് ഗാലക്‌സി എ 72 (ബ്ലൂ, 8 ജിബി റാം, 128 ജിബി സ്റ്റോറേജ്)
ആമസോൺ ബിഗ് സേവിംഗ് ഡെയ്‌സ് സെയിലിൽ നിന്നും നിങ്ങൾക്ക് സാംസങ് ഗാലക്‌സി എ 72 സ്മാർട്ഫോൺ 17% കിഴിവിൽ ലഭ്യമാണ്. നിങ്ങൾക്ക് ഈ സ്മാർട്ട്ഫോൺ വിൽപ്പന സമയത്ത് 34,999 രൂപയ്ക്ക് ലഭിക്കും.


Click it and Unblock the Notifications








