ഇതുവരെ കിട്ടിയതിൽ ഏറ്റവും വലിയ ഡിസ്കൗണ്ട്! വൺപ്ലസ് 12R ഇപ്പോൾ 7000 രൂപ വിലക്കുറവിൽ വാങ്ങാം
ആമസോണിൽ ആരംഭിച്ച ബ്ലാക്ക് ഫ്രൈഡേ സെയിൽ അവസാനിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്, ഇതിനുള്ളിൽ മികച്ച ഡീൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാവുന്ന ഒന്നാണ് വൺപ്ലസ് 12Rന് (OnePlus 12R) ആമസോണിൽ ലഭ്യമായിട്ടുള്ള ഡിസ്കൗണ്ട്. ഇതുവരെ വിവിധ ഓഫർ സെയിലുകളിൽ ലഭിച്ചതിനെക്കാൾ ഡിസ്കൗണ്ടിൽ ഇപ്പോൾ ആമസോണിൽ നിന്ന് ഈ സ്മാർട്ട്ഫോൺ വാങ്ങാൻ സാധിക്കും. വൺപ്ലസിന്റെ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 12 വാങ്ങാൻ കഴിയാത്ത ആളുകൾക്കായി കുറഞ്ഞ വിലയിൽ പ്രീമിയം ഫീച്ചറുകൾ സഹിതം എത്തുന്ന ഒരു സ്മാർട്ട്ഫോൺ വൺപ്ലസ് ഈ വർഷം ഫെബ്രുവരിയിൽലോഞ്ച് ചെയ്തിരുന്നു, അതാണ് വൺപ്ലസ് 12R.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് 12R 5ജിയുടെ 8ജിബി റാം+ 128ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്റിന് 39,999 രൂപയായിരുന്നു വില. അതേപോലെ 8ജിബി + 256ജിബി വേരിയന്റിന് 42,999 രൂപയും 16ജിബി + 256ജിബി വേരിയന്റിന് 45,999 രൂപയും വില നൽകണമായിരുന്നു.

എന്നാലിപ്പോൾ ബ്ലാക്ക് ഫ്രൈഡേ ഓഫറിന്റെ ഭാഗമായി ഈ ഫോണിന്റെ 8GB + 128GB, 8GB + 256GB വേരിയന്റുകൾക്ക് 4000 രൂപയുടെയും 16GB + 256GB വേരിയന്റിന് 5000 രൂപയുടെയും ഡയറക്ട് ഡിസ്കൗണ്ട് ആമസോൺ നൽകിയിരിക്കുന്നു. അതിനാൽ അടിസ്ഥാന മോഡൽ വെറും 35,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും വൺപ്ലസ് 12Rന് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ ഇപ്പോൾ വെറും 32999 രൂപ വിലയിൽ ആമസോണിൽ നിന്നും സ്വന്തമാക്കാൻ സാധിക്കും. കൂൾ ബ്ലൂ, അയൺ ഗ്രേ, സൺസെറ്റ് ഡൂൺ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ഈ വൺപ്ലസ് ഫോൺ ലഭ്യമാണ്.

വൺപ്ലസ് 12R 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ് ആണ് ഈ വൺപ്ലസ് ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.78 ഇഞ്ച് അമോലെഡ് LTPO ഡിസ്പ്ലേ, 4,500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്, കോർണിങ് ഗൊറില്ല ഗ്ലാസ് വിക്ടസ്-2 പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന ഒരു വൺപ്ലസ് ഫോൺ ആണിത്. അഡ്രിനോ 740 ജിപിയു, LPDDR5x റാം, UFS 4.0 സ്റ്റോറേജ് എന്നിവ സഹിതമാണ് ഇത് എത്തുന്നത്. പുതിയ ട്രിനിറ്റി എഞ്ചിന്റെ സഹായത്തോടെ അൾട്രാ- ഫാസ്റ്റ്, സ്മൂത്ത എക്സ്പീരിയൻസ് ഈ വൺപ്ലസ് ഫോൺ സമ്മാനിക്കും. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസിൽ ആണ് ഈ ഫോൺ ലോഞ്ച് ചെയ്യപ്പെട്ടത്.
ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് വൺപ്ല് 12ആർ വാഗ്ദാനം ചെയ്യുന്നത്. അതിൽ 50MP സോണി IMX890 പ്രൈമറി സെൻസർ, 8MP അൾട്രാ വൈഡ് ആംഗിൾ സെൻസർ, 2MP മാക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. 5,500mAh ബാറ്ററിയും IP64 റേറ്റിങ്ങും ഇതിലുണ്ട്. 40000 രൂപയിൽ താഴെ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് മികച്ച ഓപ്ഷനാണ് വൺപ്ലസ് 12R.

ഏറ്റവും മികച്ച പെർഫോമൻസ് ലഭിക്കുന്ന ഒരു വൺപ്ലസ് സ്മാർട്ട്ഫോൺ ആണ് ആഗ്രഹിക്കുന്നത് എങ്കിൽ അൽപ്പം കൂടി കാത്തിരിക്കുന്നത് നന്നായിരിക്കും. കാരണം വൺപ്ലസിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട്ഫോണായ വൺപ്ലസ് 13 ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്താക്കിയാണ് ഈ ഫോൺ എത്തുന്നത്.


Click it and Unblock the Notifications








