'കൊമ്പത്തിരിക്കുന്ന' സ്മാർട്ട്ഫോൺ കയ്യെത്തും ദൂരത്ത് എത്തിച്ച് ആമസോൺ ബ്ലോക്ക്ബസ്റ്റർ ഡേയ്സ്! ഓഫറുകൾ ഇതാ
ഇലക്ട്രോണിക്സ്, ഫാഷൻ, കൺസ്യൂമർ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങക്കെല്ലാം കിടിലൻ ഓഫറുകളുമായി ആമസോണിന്റെ ബ്ലോക്ക്ബസ്റ്റർ വാല്യൂ ഡേയ്‌സ് സെയിൽ 14 മുതൽ ആരംഭിച്ചിരിക്കുകയാണ്. ഏപ്രിൽ 17 വരെ നിശ്ചയിച്ചിരിക്കുന്ന ഓഫർ സെയിലിൽ, പ്രതീക്ഷിച്ചതുപോലെതന്നെ സ്മാർട്ട്ഫോണുകൾക്കും ആകർഷകമായ ഡിസ്കൗണ്ട് വിലയും ബാങ്ക് ഓഫറുകളും ഇഎംഐ സൗകര്യവുമൊക്കെ പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പോലും കുറഞ്ഞ നിരക്കിൽ വാങ്ങാനുള്ള അവസരം ഈ ബ്ലോക്ക്ബസ്റ്റർ സെയിലിൽ ഉണ്ടെന്നാണ് ആമസോൺ ഓഫറുകൾ സൂചന നൽകുന്നത്. ആമസോൺ ഡിസ്കൗണ്ടുകൾക്ക് പുറമെ, എസ്ബിഐ ക്രെഡിറ്റ് കാർഡുകൾക്ക് 10 ശതമാനം ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറും ഇഎംഐ പേയ്‌മെന്റ് ഓപ്ഷനുകളും ലഭ്യമാണ്.

ഈ ഓഫറുകൾ എല്ലാം ഫലപ്രദമായി വിനിയോഗിക്കുമ്പോഴാണ് പ്രീമിയം റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ പോലും ബജറ്റ് വിലയിൽ സ്വന്തമാക്കാൻ സാധിക്കുക. പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളുടെ ജനപ്രിയ മോഡലുകൾ ആമസോൺ ബ്ലോക്ക്ബസ്റ്റർ സെയിലിൽ ഓഫറുകളോടെ എത്തുന്നുണ്ട്. അതിൽ ചില സ്മാർട്ട്ഫോണുകളെയും അവ ഇപ്പോൾ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയെയും പരിചയപ്പെടാം.
ഐഫോൺ 14: 69,999 രൂപയ്ക്കാണ് ആമസോണിന്റെ ബ്ലോക്ക്ബസ്റ്റർ വിൽപ്പനയിൽ ഐഫോൺ 14 ലിസ്റ്റ് ചെയ്തിരിക്കുന്നത്. എ15 ബയോണിക് ചിപ്പ്, ഒഎൽഇഡി ഡിസ്‌പ്ലേ, ഡ്യുവൽ ക്യാമറ സെറ്റപ്പ് (12എംപി + 12എംപി), നവീകരിച്ച സെൽഫി ക്യാമറ, മികച്ച സോഫ്‌റ്റ്‌വെയർ പിന്തുണ, മികച്ച ബിൽഡ്, മികച്ച ബാറ്ററി ലൈഫ് എന്നിവയാണ് ഐഫോൺ 14-ന്റെ പ്രധാന ഫീച്ചറുകൾ.

സാംസങ് ഗാലക്സി എസ്22: വില 52,999 രൂപ മുതൽ ആരംഭിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ1 ചിപ്‌സെറ്റ്, 120Hz ഫുൾഎച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 25W ചാർജിംഗ് പിന്തുണയുള്ള 3,700എംഎഎച്ച് ബാറ്ററി (അഡാപ്റ്റർ ഇല്ല), IP68 റേറ്റിംഗ്, ട്രിപ്പിൾ ക്യാമറ(50 എംപി + 12 എംപി + 10 എംപി) സജ്ജീകരണം തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ.
ഷവോമി 12 പ്രോ: 52,999 രൂപ മുതൽ വിൽപ്പന ആരംഭിക്കുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്സെറ്റ്, 120Hz ക്യുഎച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 120W വയർഡ് ചാർജിംഗ് പിന്തുണയുള്ള 4,600എംഎഎച്ച് ബാറ്ററി, 50എംപി ട്രിപ്പിൾ-ക്യാമറ സജ്ജീകരണം തുടങ്ങി മികച്ച ഫീച്ചറുകളാൽ സമ്പന്നമാണ് ഷേവോമി 12 പ്രോ.
സാംസങ് ഗാലക്സി എം33: വില15,999 രൂപ മുതൽ ആരംഭിക്കുന്നു. 5nm എക്സിനോസ് 1280 ചിപ്സെറ്റ്, 120Hz ഫുൾഎച്ച്ഡി+ എൽസിഡി സ്‌ക്രീൻ, 6,000എംഎഎച്ച് ബാറ്ററി, പിന്നിൽ ക്വാഡ് ക്യാമറ സജ്ജീകരണം (50എംപി + 5 MP + 2എംപി + 2എംപി ) എന്നിവയാണ് എം33യുടെ പ്രധാന ഫീച്ചറുകൾ.

റെഡ്മി കെ50ഐ: 23,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 5nm മീഡിയടെക് ഡൈമെൻസിറ്റി 8100 ചിപ്സെറ്റ്, 144Hz എൽസിഡി പാനലിൽ 7-സ്റ്റേജ് ഡൈനാമിക് റിഫ്രഷ് റേറ്റ്, 67W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,080എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ ക്യാമറ(64 + 2 + 8) സജ്ജീകരണം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
ഐക്യൂ 9 5ജി: 42,990 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. സ്‌നാപ്ഡ്രാഗൺ 888+ ചിപ്സെറ്റ്, 120Hz ഫുൾഎച്ച്ഡി+ അമോലെഡ് സ്‌ക്രീൻ, 120W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,350എംഎഎച്ച് ബാറ്ററി, ബായ്ക്കിൽ ട്രിപ്പിൾ ക്യാമറ (48+ 13 + 13 ) സജ്ജീകരണം എന്നിവയാണ് ഐക്യൂ 9 5ജിയുടെ പ്രധാന സവിശേഷതകൾ.
ടെക്നോ പോവ 4: 11,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. മീഡിയടെക് ഹീലിയോ G99 SoC, 90Hz എച്ച്ഡി+ എൽസിഡി സ്‌ക്രീൻ, 6,000എംഎഎച്ച് ബാറ്ററി, സ്റ്റീരിയോ സ്പീക്കറുകൾ, 50 എംപി അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണം എന്നിവയാണ് പോവ 4 ന്റെ പ്രധാന സവിശേഷതകൾ.
റിയൽമി നാർസോ 50 പ്രോ 5ജി: 17,249 രൂപ മുതൽ വിൽപ്പനയാരംഭിക്കുന്നു. മീഡിയടെക് ഡൈമെൻസിറ്റി 920 ചിപ്സെറ്റ്, 90Hz ഫുൾഎച്ച്ഡി+ അമോലെഡ് ഡിസ്‌പ്ലേ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,00എംഎഎച്ച് ബാറ്ററി, ട്രിപ്പിൾ-ക്യാമറ (48എംപി + 8 എംപി + 2 എംപി) സജ്ജീകരണം എന്നിവയാണ് പ്രധാന സവിശേഷതകൾ.


Click it and Unblock the Notifications