Home
Mobile

ബജറ്റ് വിലയിൽ 5G ഫോൺ! ആമസോൺ ക്ലിയറൻസ് സ്റ്റോർ ഡീൽ: ഗാലക്സി M06 5G വില വീണ്ടും കുറഞ്ഞു

ആമസോണിൽ അ‌ടുത്തിടെ നടന്ന ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ലഭ്യമായിരുന്നു. എന്നാൽ ദീപാവലി കഴിഞ്ഞതോടെ ഫെസ്റ്റിവൽ സെയിൽ അ‌വസാനിച്ചു. പക്ഷേ ഫെസ്റ്റിവൽ ഡീലുകൾ പ്രയോജനപ്പെടുത്താൻ കഴിയാതെ പോയവരെ നിരാശരാക്കാൻ ആമസോൺ തയാറല്ല, ഇപ്പോൾ ക്ലിയറൻസ് സ്റ്റോർ എന്ന ഡീലിന്റെ ഭാഗമായി ചില സ്മാർട്ട്ഫോണുകൾ ആമസോൺ ഡിസ്കൗണ്ട് വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അ‌തിൽ 7500 രൂപയിൽ താഴെ വിലയിൽ പോലും 5ജി ഫോണുകൾ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളിലൊന്നാണ് സാംസങ് ഗാലക്സി എം06 5ജി (Samsung Galaxy M06 5G).

ഈ വർഷം ഫെബ്രുവരിയിൽ സാംസങ് ഗാലക്സി എം സീരീസിന്റെ ഭാഗമായി ഗാലക്സി എം16 5ജിക്ക് ഒപ്പമാണ് ഗാലക്സി എം06 5ജി ഇന്ത്യയിൽ എത്തിയത്. വിൽപ്പനയ്ക്ക് എത്തുമ്പോൾ സാംസങ് ഗാലക്സി എം06 5ജി 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു യഥാർഥ വില.

ആമസോൺ ക്ലിയറൻസ് സ്റ്റോർ ഡീൽ: ഗാലക്സി M06 5G വില വീണ്ടും കുറഞ്ഞു

എന്നാൽ, ലോഞ്ചിന് ശേഷം വന്ന പല ഓഫർ സെയിലുകളിലും ഗാലക്സി എ06 5ജി ഡിസ്കൗണ്ട് സഹിതം കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഇക്കഴിഞ്ഞ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പോലും ഗാലക്സി എം06 5ജി 7499 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു.

ഇപ്പോൾ സ്റ്റോർ ക്ലിയറൻസ് ഡീലിന്റെ ഭാഗമായി ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 7499 രൂപ വിലയിലാണ് ഗാലക്സി എം06 5ജിയുടെ അ‌ടിസ്ഥാന വേരിയന്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 224 രൂപ ക്യാഷ്ബാക്ക് സൗകര്യവും ഉണ്ട്. ഈ ഡീൽ പ്രയോജനപ്പെടുത്തിയാൽ 7,275 രൂപ വിലയിൽ ആമസോണിൽ നിന്ന് ഈ ബജറ്റ് 5ജി ഫോൺ സ്വന്തമാക്കാനാകും.

ആമസോൺ ക്ലിയറൻസ് സ്റ്റോർ ഡീൽ: ഗാലക്സി M06 5G വില വീണ്ടും കുറഞ്ഞു

പ്രധാന ഫീച്ചറുകൾ

6.7 ഇഞ്ച് HD+ IPS LCD ഡിസ്പ്ലേയാണ് M06 5ജിയിലുള്ളത്. ഇത്, 90Hz റിഫ്രഷ് റേറ്റും 1600 X 720 പിക്സൽ റെസല്യൂഷനും സഹിതം എത്തുന്നു. മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്സെറ്റാണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്. 4GB/6GB റാമും 128GB ഇന്റേണൽ സ്റ്റോറേജും ഇതോടൊപ്പം എത്തുന്നു.

50MP പ്രൈമറി ക്യാമറയും 2MP ഡെപ്ത് ഷൂട്ടറും അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 8MP ഫ്രണ്ട് ക്യാമറ, സൈഡ്മൗണ്ട് ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi 5, ബ്ലൂടൂത്ത് 5.3, GPS തുടങ്ങിയ ഫീച്ചറുകളും ഗാലക്സി എം06 5ജിയിൽ ഉണ്ട്.

25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററിയാണ് സാംസങ് നൽകിയിരിക്കുന്നത്. 167.4 X 77.4 X 8mm വലിപ്പവും 191 ഗ്രാം ഭാരവും സാംസങ് ഗാലക്സി എം06 5ജിക്ക് ഉണ്ട്. എന്നാൽ ബോക്സിൽ പതിവ് പോലെ ചാർജർ ഉണ്ടാകില്ല എന്നകാര്യം ശ്രദ്ധിക്കുക.

ആമസോൺ ക്ലിയറൻസ് സ്റ്റോർ ഡീൽ: ഗാലക്സി M06 5G വില വീണ്ടും കുറഞ്ഞു

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI കസ്റ്റം സ്കിൻ ഔട്ട് ഓഫ് ബോക്സിലാണ് ഗാലക്സി എം06 5ജി പ്രവർത്തിക്കുന്നത്. 4 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ പാച്ചുകളും ഈ മോഡലിന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സേജ് ഗ്രീൻ, ബ്ലേസിംഗ് ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക.

More from GizBot

Best Mobiles in India

English summary
The Galaxy M06 5G price has been reduced again in the Amazon Clearance Store deal. When it first went on sale in India, the Samsung Galaxy M06 5G was originally priced at Rs 9,999 for the 4GB + 128GB base variant and Rs 11,499 for the 6GB + 128GB variant. It is now listed at Rs 7,499. There is also a cashback of Rs 224.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X