Home
Mobile

വാങ്ങണം എന്ന് ഉറപ്പിക്കാൻ ഇത് ധാരാളം! ഇന്ത്യൻ ഐക്യൂ നിയോ 9 പ്രോയുടെ ബാറ്ററി, ക്യാമറ ഫീച്ചറുകൾ സ്ഥിരീകരിച്ചു

ഐക്യൂ നിയോ 9 പ്രോ (iQOO Neo 9 Pro) ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഇനി ഏതാണ്ട് മൂന്നാഴ്ചയാണ് ബാക്കിയുള്ളത്. ഐക്യൂ നിയോ 7 പ്രോയുടെ പിൻഗാമിയായി ഫെബ്രുവരി 22ന് ഏറ്റവും പുതിയ ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് ഇതിനകം സ്ഥിരീകരിച്ചതാണ്.

ഇപ്പോൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ നിയോ 9 പ്രോയുടെ ചില ഫീച്ചറുകളും കമ്പനി ലോഞ്ചിന് മുൻപ് ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. ​ചൈനയിൽ ലോഞ്ച് ചെയ്ത ഐക്യൂ നിയോ 9 സീരീസിൽ
നിയോ 9, ഐക്യൂ നിയോ 9 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് ഉണ്ടായിരുന്നത്.

വാങ്ങണമെന്നുപ്പിക്കാൻ ഇതുധാരാളം! ഇന്ത്യൻ ഐക്യൂ നിയോ 9 പ്രോ ഫീച്ചറുകൾ

ഇപ്പോൾ ഐക്യൂ നിയോ 9 സീരീസിലെ പ്രോ മോഡൽ മാത്രമാണ് കമ്പനി ഇന്ത്യയിൽ അ‌വതരിപ്പിക്കുന്നത്. ​ചൈനയിൽ അ‌വതരിപ്പിച്ച മോഡലിൽനിന്ന് ചെറിയ ചില വ്യത്യാസങ്ങളോടയൊകും ഐക്യൂ നിയോ 9 പ്രോ ഇന്ത്യയിലെത്തുക. അ‌തിനാൽത്തന്നെ ​ചൈനയിലെ നിയോ 9 പ്രോയുടെ ഫീച്ചറുകൾ അ‌റിയാമെങ്കിലും ഇന്ത്യയിലെത്തുന്ന നിയോ 9 പ്രോയിൽ എന്തൊക്കെ ഫീച്ചറുകളാകും ഉണ്ടാകുക എന്നറിയാൻ ആരാധകർക്ക് ആകാംക്ഷയുണ്ട്.

ഈ ആകാംക്ഷ നിലനിർത്തിക്കൊണ്ട് ഘട്ടം ഘട്ടമായിട്ടാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന ഐക്യൂ നിയോ 9 പ്രോയുടെ ഫീച്ചറുകൾ വെളിപ്പെടുത്തപ്പെട്ടുകൊണ്ടിരിക്കുന്നത്. തടസ്സങ്ങളില്ലാത്ത പ്രകടനവും ഗെയിമിംഗ് എക്സ്പീരിയൻസും നൽകുന്നതിന് ഏറ്റവും വിശ്വസനീയവും ശക്തവുമായ മുൻനിര ചിപ്‌സെറ്റായ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ 2 ആണ് നിയോ 9 പ്രോയിൽ ഐക്യൂ നൽകിയിരിക്കുന്നത് എന്ന് നേരത്തെ വ്യക്തമായിരുന്നു.

വാങ്ങണമെന്നുപ്പിക്കാൻ ഇതുധാരാളം! ഇന്ത്യൻ ഐക്യൂ നിയോ 9 പ്രോ ഫീച്ചറുകൾ

ഇപ്പോൾ ഐക്യൂ നിയോ 9 പ്രോയുടെ ബാറ്ററി, ചാർജിംഗ്, ക്യാമറ ഫീച്ചറുകളും കമ്പനി സ്ഥിരീകരിച്ചിരിക്കുന്നു. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന ഐക്യൂ നിയോ 9 പ്രോയിൽ ചൈനയിലെ വേരിയൻ്റിന് സമാനമായി 5,160mAh ബാറ്ററിയാണ് ഉണ്ടാകുകയെന്ന് ആമസോൺ മൈക്രോസൈറ്റ് വെളിപ്പെടുത്തുന്നു. 120W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെയാണ് ഈ ഫോൺ എത്തുന്നത്.

OIS പിന്തുണയുള്ള 50MP സോണി IMX920 മെയിൻ ക്യാമറയും 8MP അൾട്രാ വൈഡ് ആംഗിൾ ലെൻസും ഈ ഐക്യൂ സ്മാർട്ട്ഫോണിൽ ഉണ്ടാകുമെന്ന് ആമസോണിലെ ലിസ്റ്റിംഗ് സ്ഥിരീകരിച്ചു. ​ചൈനയിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ചൈന വേരിയന്റിൽ 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ആയിരുന്നു ഉണ്ടായിരുന്നത്. അ‌ത് തന്നെ ഇവിടെയും അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.

സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റിന് അ‌കമ്പടിയായി 8 ജിബി/12 ജിബി റാമും 256 ജിബി സ്‌റ്റോറേജും ഐക്യൂ നിയോ 9 പ്രോ വാഗ്ദാനം ചെയ്യുന്നു. ഗെയിമിങ് പെർഫോമൻസ് വർധിപ്പിക്കുന്നതിനായി ഡെഡിക്കേറ്റഡ് ക്യു1 ചിപ്പും ഐക്യൂ നിയോ 9 പ്രോയിൽ ഉണ്ടാകും.

വാങ്ങണമെന്നുപ്പിക്കാൻ ഇതുധാരാളം! ഇന്ത്യൻ ഐക്യൂ നിയോ 9 പ്രോ ഫീച്ചറുകൾ

ഫിയറി റെഡ്, കോൺക്വറർ ബ്ലാക്ക് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഐക്യൂ നിയോ 9 പ്രോയിൽ പ്രതീക്ഷിക്കുന്ന മറ്റ് ഫീച്ചറുകൾ: 2800×1260 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.78 ഇഞ്ച് 1.5K അ‌മോലെഡ് ഡിസ്‌പ്ലേ, 144Hz റിഫ്രഷ് റേറ്റ്, 2160Hz PWM ഡിമ്മിംഗ്, സെൽഫി സ്‌നാപ്പറിനായി ഒരു പഞ്ച്-ഹോൾ കട്ട്ഔട്ട്.

ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയാണ് ഐക്യൂ നിയോ 9 പ്രോ പ്രവർത്തിക്കുക. ഫ്രണ്ട് ക്യാമറ 16MP തന്നെ ആയിരിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-ഫൈ ഓഡിയോ തുടങ്ങിയ ഫീച്ചറുകളും ഈ 5ജി സ്മാർട്ട്ഫോണിൽ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

Best Mobiles in India

English summary
The latest iQOO Neo 9 Pro will be launched in India on February 22, succeeding the iQOO Neo 7 Pro. Ahead of the launch, the Amazon microsite has confirmed the battery, charging and camera details of the upcoming iQOO Neo 9 Pro in India. The Amazon microsite reveals that the iQOO Neo 9 Pro will pack the same 5,160mAh battery as the China variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X