ആമസോണിൽ ഫെസ്റ്റിവൽ സെയിൽ ഓഫറുകളുമായി ഏർലി സെയിൽ തുടങ്ങി; വൺപ്ലസ് നോർഡ് CE4 18499 രൂപയ്ക്ക് വാങ്ങാം
സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന നിരവധി പേർ സെപ്റ്റംബർ 23 ന് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ്. കാരണം അന്നാണ് ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ ഓഫർ സെയിലുകൾ ആരംഭിക്കുന്നത്. എത്രയും വേഗം ഫെസ്റ്റിവൽ സെയിൽ ആരംഭിക്കാൻ കാത്തിരിക്കുന്നവർക്ക് ഇപ്പോൾ ഒരു സന്തോഷ വാർത്തയുണ്ട്. ആമസോൺ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന് മുൻപ് ഫെസ്റ്റവൽ സെയിലിലെ അതേ ഓഫറുകളുമായി ചില ഫോണുകളുടെ ഏർലി ഡീൽസ് വെളിപ്പെടുത്തുകയും വിൽപ്പന ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഫോണുകൾ ഏതൊക്കെയെന്ന് ഇപ്പോൾ ആമസോൺ അവരുടെ വെബ്സൈറ്റിലെ ഏർലി ഡീൽസ് പേജിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.
വൺപ്ലസ് നോർഡ് CE4 18499 രൂപയ്ക്ക് വാങ്ങാം
വൺപ്ലസ് കഴിഞ്ഞ വർഷം പുറത്തിറക്കിയ സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് നോർഡ് CE4 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ വില 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമായിരുന്നു. എന്നാൽ പിന്നീട് ഈ വർഷം നോർഡ് 5 അവതരിപ്പിക്കപ്പെട്ടു. അതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു.

നിലവിൽ ആമസോണിൽ വൺപ്ലസ് നോർഡ് സിഇ4ന്റെ അടിസ്ഥാന മോഡൽ 19,499 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ 18499 രൂപ വിലയിൽ ഈ ഫോൺ വാങ്ങാൻ സാധിക്കും എന്ന് ആമസോൺ പറയുന്നുണ്ട്.
വൺപ്ലസ് നോർഡ് CE4 5ജിയുടെ പ്രധാന ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചർ പിന്തുണ, 256GB വരെ UFS 3.1 സ്റ്റോറേജ് എന്നിവയും വൺപ്ലസ് നോർഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു.

OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്ന
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. കൂടാതെ സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും ഉണ്ട്. ഈ ഫോൺ സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.
5,500mAh ബാറ്ററി, ഡ്യുവൽ സിം പിന്തുണ, 100W SUPERVOOC ചാർജിങ് പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്. ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവും ഇതിനുണ്ട്.
മറ്റ് ഓപ്ഷനുകൾ
ആമസോൺ ഏർലി ഡീൽസിൽ മറ്റ് ചില സ്മാർട്ട്ഫോണുകളും ലഭ്യമായിട്ടുണ്ട്. അവ കൂടി പരിചയപ്പെടാം: ഐക്യൂ Z10 ലൈറ്റ് 5ജി 8999 രൂപ, പോക്കോ എം6 പ്ലസ് 10299 രൂപ, റെഡ്മി 15 5ജി 14999 രൂപ, റെഡ്മി 14C 5ജി 9999 രൂപ.

റെഡ്മി നോട്ട് 14 പ്രോ പ്ലസ് 5ജി 24999 രൂപ, റിയൽമി നാർസോ 80x 5ജി 11499 രൂപ, റിയൽമി നാർസോ 80 പ്രോ 16499 രൂപ, റിയൽമി ജിടി 7 പ്രോ 44999 രൂപ, ടെക്നോ പോപ് 9 5ജി 8550, ഹോണർ X7c 13999 രൂപ (ഇവയെല്ലാം ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ്).


Click it and Unblock the Notifications








