ആഹാ എല്ലാം ഉണ്ടല്ലോ, കോളടിച്ചു മക്കളേ! വൺപ്ലസ് പ്രമുഖന്മാർക്ക് ഡിസ്കൗണ്ടുമായി ആമസോൺ ഫെസ്റ്റിവൽ സെയിൽ
ഓണക്കാലത്ത് സ്മാർട്ട്ഫോൺ എടുക്കാൻ ഒരുങ്ങിയിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക് ആമസോണിൽ ഇതിനകം പുതിയ ഇലക്‌ട്രോണിക്സ് ഫെസ്റ്റിവൽ സെയിൽ ആരംഭിച്ചിട്ടുണ്ട്. വിവിധ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ വാങ്ങാൻ ഈ അവസരം ഫലപ്രദമായി വിനിയോഗിക്കാവുന്നതാണ്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും വൺപ്ലസിന്റെ പ്രമുഖ മോഡലുകൾക്ക് ലഭ്യമായിട്ടുള്ള ഡീലുകൾ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. പ്രീമിയം ഫീച്ചറുകൾ താരതമ്യേന കുറഞ്ഞ വിലയിൽ നൽകുന്ന വൺപ്ലസ് 12R, അടുത്തിടെ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് 4, വൺപ്ലസ് നോർഡ് സിഇ4, വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് തുടങ്ങി വൺപ്ലസിന്റെ ജനപ്രിയ മോഡലുകളെല്ലാം ഈ ഓഫർ സെയിലിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്.
വൺപ്ലസ് 12R: വൺപ്ലസ് 12 വാങ്ങാൻ സാമ്പത്തിക ബുദ്ധിമുട്ടുള്ള ആരാധകർക്ക് പരിഗണിക്കാവുന്ന ബദൽ ഓപ്ഷനാണ് വൺപ്ലസ് 12R. ഇതിന്റെ 8ജിബി റാം+ 128ജിബി അടിസ്ഥാന വേരിയന്റിന് 39,999 രൂപയാണ് യഥാർഥ വില. എന്നാൽ ഇപ്പോൾ ആമസോൺ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ 37,999 രൂപ വിലയിൽ ഇത് സ്വന്തമാക്കാം.

വൺപ്ലസ് 12Rന്റെ പ്രധാന ഫീച്ചറുകൾ: ഒക്ടാ-കോർ 4nm സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്സെറ്റ്, 6.78 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ട്രിപ്പിൾ റിയർ ക്യാമറ (50MP+, 8MP+ 2MP), 16MP ഫ്രണ്ട് ക്യാമറ, 100W SUPERVOOC ചാർജിങ് പിന്തുണയോടെ 5,500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.
വൺപ്ലസ് 11R: ഇപ്പോൾ ഏറ്റവും ഡിസ്കൗണ്ടിൽ വാങ്ങാൻ സാധിക്കുന്ന വൺപ്ലസ് ഫോൺ ഇതാണ്. കാരണം വൺപ്ലസ് 12Rന്റെ മുൻഗാമിയായ ഈ ഫോണിന്റെ യഥാർഥ വില 39,999 രൂപ ആയിരുന്നു. പിന്നീട് വൺപ്ലസ് 12r എത്തിയപ്പോൾ ഈ വില കുറഞ്ഞു. ഇപ്പോൾ 28999 രൂപ വിലയിലാണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് യഥാർഥ വിലയെക്കാൾ 10000 രൂപ കുറവ്.

വൺപ്ലസ് 11rന്റെ പ്രധാന ഫീച്ചറുകൾ: 6.74-ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 ജെൻ+1 ചിപ്സെറ്റ്, ട്രിപ്പിൾ റിയർ ക്യാമറ (50എംപി+ 8എംപി +2എംപി) 16എംപി ഫ്രണ്ട് ക്യാമറ, 100W SUPERVOOC ചാർജർ പിന്തുണയോടെ 5000mAh ബാറ്ററി എന്നിവയൊക്കെ ഇതിലുണ്ട്.
വൺപ്ലസ് നോർഡ് 4: വൺപ്ലസിന്റെ ഈ ജനപ്രിയ മിഡ്റേഞ്ച് സ്മാർട്ട്ഫോൺ ഇപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഇതിന്റെ 8GB+ 128GB മോഡലിന് 29,999 രൂപയും 8GB+ 256GB മോഡലിന് 32,999 രൂപയും 12GB+ 256GB മോഡലിന് 35,999 രൂപയുമാണ് വില. എന്നാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇവ യഥാക്രമം 27999 രൂപ, 30999 രൂപ, 33999 രൂപ വിലകളിൽ വാങ്ങാം.
വൺപ്ലസ് നോർഡ് 4ന്റെ പ്രധാന ഫീച്ചറുകൾ: 6.74 ഇഞ്ച് കർവ്ഡ് അമോലെഡ് സ്‌ക്രീൻ,120Hz റിഫ്രഷ് റേറ്റ്, സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ (50M+ 8MP), 16MP ഫ്രണ്ട് ക്യാമറ, 100W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ4 5ജി: ഇത് ഇപ്പോൾ 2000 രൂപ ഡിസ്കൗണ്ടിൽ ലഭ്യമാണ്. ഇതിന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമാണ് യഥാർഥ വില. 2000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്ന ബാങ്ക് ഓഫർ പ്രയോജനപ്പെടുത്തിയാൽ വില 22,999 രൂപയായി കുറയും.
വൺപ്ലസ് നോർഡ് സിഇ4 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.7 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ (50MP സോണി LYT600 പ്രൈമറി സെൻസർ, 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, 100W SUPERVOOC ചാർജിങ് പിന്തുണയോടെ 5,500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജി: ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമാണ് വില. എന്നാലിപ്പോൾ ആമസോണിൽ ഇതിന് 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ അടിസ്ഥാന വേരിയന്റ് 17999 രൂപ വിലയിൽ വാങ്ങാനാകും.
വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.67-ഇഞ്ച് ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 6nm 5G ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ (50MP+2MP), 16MP ഫ്രണ്ട് ക്യാമറ, 80W SuperVOOC ഫാസ്റ്റ് ചാർജിംഗിനൊപ്പം 5500mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഇതിലുണ്ട്.


Click it and Unblock the Notifications








