ഇത് താൻഡാ ഓഫർ! 6000mAh ബാറ്ററി, 50MP ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടെയുള്ള സാംസങ് 5ജി ഫോണിന് വൻ ഡിസ്കൗണ്ട്
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ വൻ ഓഫറുകളുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ചൂടപ്പം പോലെ വിറ്റുകൊണ്ടിരിക്കുന്നു. ഏറ്റവും കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോൺ വാങ്ങാൻ പറ്റിയ അവസരം എന്ന നിലയിൽ നിരവധി പേരാണ് ആമസോൺ ഫെസ്റ്റിവൽ സെയിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ സെയിലിൽ ഡിസ്കൗണ്ടിൽ ലഭ്യമാണ്.
ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ എന്ന നിരവധി പേരുടെ മോഹം സാക്ഷാത്കരിക്കാൻ ആമസോൺ ഫെസ്റ്റിവൽ സെയിലിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ ഒരു മികച്ച 5ജി ഫോൺ കുറഞ്ഞ വിലയ്ക്ക് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോണിൽ സാംസങ് ഗാലക്സി M34 5G കണ്ടെത്താൻ സാധിക്കും.

മികച്ച നിരവധി ഫീച്ചറുകൾ അടങ്ങുന്ന ഒരു 5ജി സ്മാർട്ട്ഫോൺ 15,000 രൂപയിൽ താഴെ വിലയിൽ വാങ്ങാൻ കഴിയും എന്നതാണ് സാംസങ് ഗാലക്സി M34 5Gയുടെ ആമസോൺ ഓഫറിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഏതാണ്ട് മൂന്ന് മാസം മുൻപ് മാത്രം സാംസങ് പുറത്തിറക്കിയ 5ജി ഫോൺ ആണ് എം34 5ജി.
6000mAh ബാറ്ററി, 50MP ട്രിപ്പിൾ റിയർ ക്യാമറ ഉൾപ്പെടെ മികച്ച ഫീച്ചറുകൾ അടങ്ങുന്ന ഈ സാംസങ് ഫോൺ ഇപ്പോൾ വെറും 14,999 രൂപയ്ക്ക് വാങ്ങാൻ അവസരമുണ്ട്. എം34 5ജി പുറത്തിറങ്ങിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇത്. M34 5Gയുടെ 6GB റാം + 128GB സ്റ്റോറേജ് വേരിയന്റിന് 17,999 രൂപയായിരുന്നു ലോഞ്ച് വില.
ലോഞ്ച് ഓഫറിന്റെ ഭാഗമായി ഡിസ്കൗണ്ടും ബാങ്ക് ഓഫറും ലഭ്യമാക്കിയപ്പോൾ പോലും 16,999 രൂപ ചെലവാകുമായിരുന്നു. ആ 5ജി സ്മാർട്ട്ഫോൺ ആണ് ഇപ്പോൾ ആമസോണിൽ ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി വെറും 14,999 രൂപയ്ക്ക് ലഭിക്കുന്നത്. ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി ആമസോൺ ഡിസ്കൗണ്ട് സഹിതം ഈ ഫോൺ 15,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു.
ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയ്ക്ക് പുറമേ, ബാങ്ക് ഓഫറും ഗാലക്സി എം34 5ജിക്ക് ആമസോൺ ലഭ്യമാക്കിയിട്ടുണ്ട്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഈ ഫോൺ വാങ്ങുന്ന ഉപയോക്താക്കൾക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭിക്കും. അങ്ങനെയാണ് ആമസോണിൽ നിന്ന് ഗാലക്സി എം34 5ജി ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലകളിലൊന്നായ 14,999 രൂപയ്ക്ക് വാങ്ങാൻ സാധിക്കുക.
ഈ വിലയ്ക്ക് എന്തുകൊണ്ടും ലാഭം നൽകുന്ന ഒരു 5ജി ഫോൺ ആയാണ് ഗാലക്സി എം34 5ജി വിലയിരുത്തപ്പെടുന്നത്. ഈ 5ജി സ്മാർട്ട്ഫോണിലെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം. 120Hz റിഫ്രഷ് റേറ്റുള്ള 6.5 ഇഞ്ച് AMOLED ഡിസ്‌പ്ലേയോടും ഫുൾ HD+ സ്‌ക്രീൻ റെസല്യൂഷനോടും കൂടിയാണ് എം34 എത്തുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണവും ഉണ്ട്.
എക്സിനോസ് 1280 ചിപ്സെറ്റ് ആണ് ഗാലക്സി M34 5Gയുടെ കരുത്ത്. രണ്ട് റാം വേരിയന്റുകളിലാണ് ഗാലക്സി M34 ലഭ്യമാകുക. 6ജിബി റാം + 128ജിബി സ്റ്റോറേജ്, 8ജിബി റാം + 128ജിബി സ്‌റ്റോറേജ് എന്നിവയാണ് അവ. ആൻഡ്രോയിഡ് 13 ൽ ആണ് പ്രവർത്തനം.
നാല് വർഷത്തെ ഒഎസ് അപ്‌ഡേറ്റുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്സി M34 ന് സാംസങ് വാഗ്ദാനം ചെയ്യുന്നു. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഫെയ്‌സ് അൺലോക്ക്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് M34 5G വാഗ്ദാനം ചെയ്യുന്ന മറ്റ് പ്രധാന സവിശേഷതകൾ.

ഒഐഎസ് പിന്തുണയുള്ള 50എംപി ഇമേജ് സെൻസർ ആണ് ഗാലക്സി M34 ലെ ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റത്തെ നയിക്കുന്നത്. 8 എംപി അൾട്രാവൈഡ് ക്യാമറയും 2എംപി ഡെപ്ത് അല്ലെങ്കിൽ മാക്രോ സെൻസറും ഇതിൽ ഉൾപ്പെടുന്നു. 12 എംപിയുടേതാണ് ഫ്രണ്ട് ക്യാമറ. ഒറ്റ ടേക്കിൽ ഒന്നിലധികം ഷോട്ടുകൾ ക്ലിക്കുചെയ്യാവുന്ന മോൺസ്റ്റർ ഷോട്ട് 2.0 ഫീച്ചർ ഇതിലുണ്ട്.
ഫൺ മോഡ്, നൈറ്റ്ഗ്രാഫി ഫീച്ചറുകളും ഗാലക്സി എം 34 5ജിയിൽ ഉണ്ടെന്ന് സാംസങ് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ വെറുമൊരു 5ജി ഫോൺ എന്നതിലുപരി അത്യാവശ്യം ക്യാമറ മികവും ഈ സാംസങ് ഫോണിൽ ലഭ്യമാണെന്ന് വിശ്വസിക്കാം. നീണ്ട ബാറ്ററി ബാക്കപ്പും ശ്രദ്ധേയം. പ്രിസം സിൽവർ, മിഡ്‌നൈറ്റ് ബ്ലൂ, വാട്ടർഫാൾ ബ്ലൂ കളർ ഓപ്ഷനുകളിൽ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications