ആമസോണിൽനിന്ന് ഫോൺ വാങ്ങേണ്ടവർക്ക്, 3 ബ്രാൻഡുകളുടെ 13 ഫോണുകളും അവയുടെ എംആർപിയും ഓഫർ വിലയും
പെർഫോമൻസ് കൊണ്ടും ക്യാമറ മികവുകൊണ്ടുമൊക്കെ ഞെട്ടിച്ച കിടിലൻ സ്മാർട്ട്ഫോണുകൾ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരമൊരുക്കിക്കൊണ്ട് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ മുന്നേറുകയാണ്. വീട്ടിലേക്ക് വേണ്ട ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഉൾപ്പെടെ നിരവധി പ്രോഡക്ടുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും സ്മാർട്ട്ഫോണുകളാണ് ഓഫർസെയിലിന്റെ മുഖ്യ ആകർഷണം.
വിപണിയിൽ ലഭ്യമായിരുന്നതിനെക്കാൾ കുറഞ്ഞ വിലയിലാണ് സ്‌മാർട്ട്‌ഫോണുകൾ, ടാബ്‌ലെറ്റുകൾ, ലാപ്‌ടോപ്പുകൾ ഉൾപ്പെടെയുള്ള പ്രോഡക്ടുകൾ ആമസോണിൽ ഇപ്പോൾ ലഭ്യമായിട്ടുള്ളത്. ചിലതിന് 50ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ട്. ഓഫർ സെയിൽ ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഡീലുകളും കൂപ്പണുകളും ലഭിക്കും. അതിനാൽ പല പ്രോഡക്ടുകളും പകുതിവിലയക്ക് പോലും ലഭിക്കും.

മിക്കവാറും എല്ലാ ഇനങ്ങളിലും, എസ്ബിഐ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകളുള്ള ഉപഭോക്താക്കൾക്ക് തൽക്ഷണ 10 ശതമാനം അധിക ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ആമസോണിൽ വാഷിങ് മെഷീൻ, വാട്ടർ ഹീറ്റർ ഉൾപ്പെടെയുള്ള പ്രോഡക്ടുകൾക്ക് ലഭ്യമായിട്ടുള്ള മികച്ച ഡീലുകൾ ഇതിനകം ഞങ്ങൾ നൽകിയിട്ടുണ്ട്.
സ്മാർട്ട്ഫോണുകൾക്ക് ആമസോണിൽ ലഭ്യമാകുന്ന ഡിസ്കൗണ്ടുകളെക്കുറിച്ചുള്ള അറിവ് കുറഞ്ഞ വിലയിൽ ഒരു സ്മാർട്ട്ഫോൺ വാങ്ങാൻ നിരവധി പേരെ സഹായിക്കും. അതിനാൽ, ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിട്ടുള്ള ചില മികച്ച ഡീലുകൾ ഇവിടെ പരിചയപ്പെടാം. വൺപ്ലസ്, ഐക്യൂ, റിയൽമി ബ്രാൻഡുകളിൽനിന്നുള്ള ചില ഫോണുകളാണ് ഇവ.
വൺപ്ലസ് 11 5ജി: എംആർപി= 61,999 രൂപ, ആമസോൺ ഡീൽ പ്രൈസ്= 56,998 രൂപ. വൺപ്ലസ് 11r: എംആർപി= 61,999 രൂപ, ആമസോൺ ഡീൽ പ്രൈസ്= 39,999 രൂപ. വൺപ്ലസ് നോർഡ് സിഇ 3 5ജി: എംആർപി= 26,999 രൂപ, ഡീൽ പ്രൈസ്= 26,998 രൂപ(കൂപ്പൺ വഴി 2000 രൂപ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്).
വൺപ്ലസ് നോർഡ് സിഇ3 ലൈറ്റ്: എംആർപി= 19,999 രൂപ, ഡീൽപ്രൈസ്= 19,999 രൂപ (കൂപ്പൺ വഴി 500 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കും). ഐക്യൂ നിയോ 7 5G(iQOO): എംആർപി= 34,999 രൂപ, ഡീൽ പ്രൈസ്= 27,999 രൂപ. ഐക്യൂ നിയോ 7 പ്രോ 5G: എംആർപി= 39,999 രൂപ, ഓഫർ പ്രൈസ്= 32,999 രൂപ.
ഐക്യൂ Z6 ലൈറ്റ് 5G: എംആർപി= 19,999 രൂപ, ഓഫർ പ്രൈസ്= 12,999 രൂപ. ഐക്യൂ Z7 പ്രോ 5G: എംആർപി= 27,999 രൂപ, ഓഫർ പ്രൈസ്= 24,999 രൂപ. ഐക്യൂ Z7s 5G: എംആർപി= 24,999 രൂപ, ഓഫർ പ്രൈസ്= 18,999 രൂപ.

റിയൽമി നാർസോ 60 പ്രോ 5G: എംആർപി= 26,999 രൂപ, ഡീൽ പ്രൈസ് = 21,249 രൂപ. റിയൽമി നാർസോ 60x 5G: എംആർപി= 15,999 രൂപ, ഡീൽ പ്രൈസ് = 13,499 രൂപ. റിയൽമി നാർസോ N53: എംആർപി= 10,999 രൂപ, ഡീൽ പ്രൈസ് = 7,999 രൂപ.
റിയൽമി നാർസോ N55: എംആർപി= 14,999 രൂപ, ഡീൽ പ്രൈസ് = 12,999 രൂപ. ആമസോണിൽ മറ്റനേകം വൺപ്ലസ്, ഐക്യൂ, റിയൽമി സ്മാർട്ട്ഫോണുകളും ഡിസ്കൗണ്ടിൽ ലഭ്യമാകുന്നുണ്ട്. എങ്കിലും ഈ ബ്രാൻഡുകളുടെ ഏറ്റവും ജനപ്രിയവും മികച്ചതുമായ സ്മാർട്ട്ഫോണുകൾ എന്ന നിലയിലാണ് ഇവ ഇവിടെ പരിചയപ്പെടുത്തിയിരിക്കുന്നത്.


Click it and Unblock the Notifications








