Home
Mobile

ഡയറക്ട് ഡിസ്കൗണ്ട് കൂടി, ബാങ്ക് ഡിസ്കൗണ്ട് കുറഞ്ഞു; ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ബെസ്റ്റ് വൺപ്ലസ് ഫോൺ ഇത്

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ കിടിലൻ ഡിസ്കൗണ്ട് ഡീലുകളുമായി പുരോഗമിക്കുകയാണ്. ഇതിൽ വൺപ്ലസ് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഒരു മികച്ച ഓപ്ഷൻ വൺപ്ലസ് നോർഡ് സിഇ4 5ജി (OnePlus Nord CE4 Lite 5G) ആണ്. ഈ വർഷം ജൂണിൽ ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ ആണ് ഇത്. ഇപ്പോൾ ആമസോൺ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസിന്റെ വിവിധ മോഡലുകൾ ഡിസ്കൗണ്ട് വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. അ‌തിൽ വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13, കോംപാക്ട് സ്മാർട്ട്ഫോണായ വൺപ്ലസ് 13s അ‌ടക്കമുള്ളവ ഉൾപ്പെടുന്നു.

ഇപ്പോഴത്തെ വില

ഇത്തരത്തിൽ നിരവധി വൺപ്ലസ് മോഡലുകൾ ആമസോണിൽ ഇപ്പോൾ ഡിസ്കൗണ്ട് സഹിതം വാങ്ങാൻ ലഭ്യമായിട്ടുണ്ടെങ്കിലും ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മികച്ച സ്മാർട്ട്ഫോൺ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി ആണ്. കാരണം ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 15999 രൂപ വിലയിൽ ആണ് ഈ ഫോൺ ഇപ്പോൾ ആമസോൺ വിൽക്കുന്നത്. കൂടാതെ 500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ബെസ്റ്റ് വൺപ്ലസ് ഫോൺ ഇത്

ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിലാണോ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി ഇപ്പോൾ ആമസോണിൽ വിറ്റുകൊണ്ടിരിക്കുന്നത് എന്ന് ചോദിച്ചാൽ അ‌ല്ല എന്ന് പറയേണ്ടിവരും. കാരണം ഇതിന് മുൻപ് ഒരു ആമസോൺ ഓഫർ സെയിലിലും ഈ വൺപ്ലസ് മോഡൽ 15999 രൂപ വിലയിൽ വാങ്ങാൻ ലഭ്യമായിരുന്നു. എന്നാൽ അ‌പ്പോഴത്തെയും ഇപ്പോഴത്തെയും ഡിസ്കൗണ്ടുകൾ തമ്മിൽ ചെറിയ വ്യത്യാസമുണ്ട് എന്നുമാത്രം.

യഥാർഥ വില

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജിയുടെ 8GB റാം + 128GB ഇന്റേണൽ സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയും 8GB+ 256GB വേരിയന്റിന് 22,999 രൂപയുമായിരുന്നു വില. എന്നാൽ ഇതിന് മുൻപ് നടന്ന ആമസോൺ ഡിസ്കൗണ്ട് സെയിലിൽ ഇത് 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 17999 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തത്.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ബെസ്റ്റ് വൺപ്ലസ് ഫോൺ ഇത്

2000 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കി. അ‌തിനാൽ അ‌ന്ന് 15999 രൂപ വിലയിൽ ഇത് വാങ്ങാൻ അ‌വസരം ഉണ്ടായി. ഇപ്പോൾ ഒരു ബാങ്ക് കാർഡിന്റെയും സഹായമില്ലാതെ തന്നെ ഡയറക്ടായി 4000 രൂപ ഡിസ്കൗണ്ടിൽ ഈ ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു എന്നതാണ് വ്യത്യാസം. വിലയിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല.

ബാങ്ക് ഡിസ്കൗണ്ടുകൾ പ്രയോജനപ്പെടുത്തിയാൽ മുൻ സെയി​ലിലെ വിലയെക്കാൾ അ‌ൽപ്പം കുറഞ്ഞ വിലയിൽ വൺപ്ലസ് നോർഡ് സിഇ4 ​ലൈറ്റ് 5ജി സ്വന്തമാക്കാം എന്നുമാത്രം. 20000 രൂപ വിലയിൽ ഇറങ്ങിയ ഫോൺ 15000 രൂപയോട് അ‌ടുത്ത വിലയിൽ ലഭ്യമാകുന്നു എന്നത് ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ലാഭകരമായ ഡീൽ തന്നെ ആണ്. സൂപ്പർ സിൽവർ, മെഗാ ബ്ലൂ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് അൾട്രാ ഓറഞ്ച് കളർ ഓപ്ഷനുകളിൽ ഈ ഫോൺ ലഭ്യമാണ്.

പ്രധാന ഫീച്ചറുകൾ

6.67 ഇഞ്ച് ഫുൾ HD+ OLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2100 nits വരെ പീക്ക് ​ബ്രൈറ്റ്നസ്, 1200 nits വരെ ഗ്ലോബൽ മാക്സിമം ​ബ്രൈറ്റ്നസ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 6nm 5G ചിപ്സെറ്റ്, 8GB LPDDR4x റാം, 128GB / 256GB (UFS 2.2) സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം.

ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ബെസ്റ്റ് വൺപ്ലസ് ഫോൺ ഇത്

ഓക്സിജൻ ഒഎസ് 14, ഡ്യുവൽ റിയർ ക്യാമറ (1/1.95 ഇഞ്ച് സോണി LYT-600 സെൻസർ ഉള്ള 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ), LED ഫ്ലാഷ്, 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+നാനോ /മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W SuperVOOC ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
The best OnePlus smartphone available at the lowest price during the Amazon Great Indian Festival Sale is the OnePlus Nord CE4 Lite 5G. Amazon is currently selling the phone at a price of Rs 15,999 after the direct discount. There is also a bank discount of Rs 500 available. At the time of launch, its price was Rs 19,999 for the 8GB + 128GB variant and Rs 22,999 for the 8GB + 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X