Home
Mobile

ഡിസ്കൗണ്ട് വില എത്രയാണ് എന്ന് അ‌റിയാനേ ഉണ്ടായിരുന്നുള്ളൂ, അ‌ത് പറഞ്ഞു! ഐക്യൂ നിയോ 10R 5G ഡീൽ സൂപ്പർ

ഫെസ്റ്റിവൽ സെയിൽ അ‌ടുത്തതോടെ സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടിന്റെ ചാകരയാണ്. എന്നാൽ ചില മോഡലുകളുടെ ഡീലുകൾക്ക് ഡീലുകൾ ലഭ്യമാണ് എന്ന് പറയുമ്പോഴും അ‌വ ലോഞ്ച് ചെയ്തപ്പോൾ ഉണ്ടായിരുന്ന വിലയിൽ നിന്ന് കാര്യമായ കുറവ് ലഭിച്ചിട്ടില്ല എന്ന് കാണാനാകും. അ‌തേസമയം മറ്റ് ചില മോഡലുകൾക്കാകട്ടെ ശരിക്കും വിലക്കുറവ് ലഭിക്കുകയും ചെയ്യും. ഇത് ഡിസ്കൗണ്ട് സെയിലുകളുടെ ഒരു പൊതു സ്വഭാവമാണ്. ഇപ്പോൾ ഈ രണ്ടാമത് പറഞ്ഞ കൂട്ടത്തിൽപ്പെടുത്താവുന്ന ഒരു സ്മാർട്ട്ഫോണിന്റെ ഫെസ്റ്റിവൽ ഡീൽ ഇവിടെ പരിചയപ്പെടാം. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയ ഐക്യൂ നിയോ 10R (iQOO Neo 10R) 5ജിയാണ് ഇവിടെ താരം.

ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യൂ ഇതിനകം തങ്ങളുടെ ഫെസ്റ്റിവൽ ഡീലുകൾ വെളിപ്പെടുത്തിയിട്ടുണ്ട്. ആമസോണിൽ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്ന 5 ഐക്യു ഫോണുകളുടെ വാർത്ത കഴിഞ്ഞ ദിവസം ഞങ്ങൾ നൽകിയിരുന്നു. എന്നാൽ അ‌തിൽ പറയാത്ത ചില മോഡലുകളുടെ ഫെസ്റ്റിവൽ ഡിസ്കൗണ്ട് വില ഐക്യൂ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. അ‌തിൽ ആകർഷകമായ ഡീൽ ലഭ്യമായിരിക്കുന്ന ഒരു മോഡലാണ് ഐക്യൂ നിയോ 10R.

ഡിസ്കൗണ്ട് വില എത്രയാണ് എന്ന് അ‌റിയാനേ ഉണ്ടായിരുന്നുള്ളൂ, അ‌ത് പറഞ്ഞു!

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ നിയോ 10r 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമായിരുന്നു വില. ചില ഡിസ്കൗണ്ടുകളോട് 24999 രൂപ വിലയിൽ ഈ ഫോൺ അ‌തിന് ശേഷം ചില ഓഫർ സെയിലുകളിലും മറ്റും വിൽപ്പനയ്ക്ക് ലഭ്യമായിരുന്നു.

ഇപ്പോൾ ഫെസ്റ്റിവൽ സെയിലിനോട് അ‌നുബന്ധിച്ച് ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വിലയിൽ ഐക്യൂ നിയോ 10r വാങ്ങാനാകും എന്നാണ് കമ്പനി പുറത്തുവിട്ട ഫെസ്റ്റിവൽ ടീസറിൽ നിന്ന് മനസിലാക്കാനാകുന്നത്. ഇതിൽ പറഞ്ഞിരിക്കുന്നത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് 23999 രൂപ പ്രാരംഭ വിലയിൽ ഐക്യൂ നിയോ 10R 5ജി വാങ്ങാനാകും എന്നാണ്. 22 മുതൽ ഓഫർ നിലവിൽ വരും.

ഡിസ്കൗണ്ട് വില എത്രയാണ് എന്ന് അ‌റിയാനേ ഉണ്ടായിരുന്നുള്ളൂ, അ‌ത് പറഞ്ഞു!

സ്നാപ്ഡ്രാഗൺ 8s ജെൻ 3 ചിപ്സെറ്റ് കരുത്തുമായി ഏതാനും മാസങ്ങൾക്ക് മുൻപ് മാത്രം എത്തിയ ഐക്യൂ നിയോ 10R മോഡലിന് ഏതാണ്ട് 3000 രൂപയുടെ ഡിസ്കൗണ്ട് ആണ് വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിലിൽ ലഭ്യമാകുക എന്ന് ഐക്യൂ പുറത്തുവിട്ട ടീസറിൽ നിന്ന് മനസിലാക്കാനാകും. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.

ഐക്യൂ നിയോ 10R ന്റെ പ്രധാന ഫീച്ചറുകൾ

6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 480Hz ടച്ച് സാമ്പിൾ റേറ്റ്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ്, HDR10+, 3840Hz PWM ഡിമ്മിംഗ്, DC ഡിമ്മിംഗ്, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ, അഡ്രിനോ 735 GPU, ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ.

8GB / 12GB LPDDR5x റാം, 128GB (UFS 3.1) / 256GB (4.1) സ്റ്റോറേജ്, ഫൺടച്ച് OS 15 ( 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), ഡ്യുവൽ റിയർ ക്യാമറ ( 1/ 1.95″ സോണി IMX882 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ് ), 32MP GC32E1-WA1XA ഫ്രണ്ട് ക്യാമറ.

ഡിസ്കൗണ്ട് വില എത്രയാണ് എന്ന് അ‌റിയാനേ ഉണ്ടായിരുന്നുള്ളൂ, അ‌ത് പറഞ്ഞു!

80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി, ഡ്യുവൽ സിം (നാനോ + നാനോ), 5G (SA: n1/n3/n5/n8/n28/n38/n40/n41/n77/n78 | NSA: n1/n3/n40/n41/n77/n78), ഡ്യുവൽ 4G VoLTE, Wi-Fi 6 802.11 be, ബ്ലൂടൂത്ത് 5.4, യുഎസ്ബി ​ടൈപ്പ്-C 2.0, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, IP65 റേറ്റിങ് എന്നിവ ഇതിലുണ്ട്. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.

Best Mobiles in India

English summary
iQOO Neo 10R 5G has officially revealed the discounted price of the iQOO Neo 10R 5G during the Amazon Festival Sale. At the time of its launch in India, the iQOO Neo 10R 5G was priced at Rs 26,999 for the 8GB + 128GB base variant, Rs 28,999 for the 8GB + 256GB variant, and Rs 30,999 for the 12GB + 256GB variant. It can be purchased at a price of Rs 23,999 during the discount sale.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X