ആമസോണ്‍ ഫയര്‍ഫോണ്‍; വേറിട്ട 7 ഫീച്ചറുകള്‍

Posted By:

ലോകത്തെ ഏറ്റവും വലിയ റീടെയ്‌ലറായ ആമസോണ്‍ കഴിഞ്ഞ ദിവസമാണ് ലോകത്തെ ആദ്യ 3 ഡി ഇന്റര്‍ഫേസുകള്ള സ്മാര്‍ട്‌ഫോണ്‍ ലോഞ്ച് ചെയ്തത്. ഹാര്‍ഡ്‌വെയറ, സോഫ്റ്റ്‌വെയര്‍ എന്നിവയേക്കാള്‍ വേറിട്ട ചില ഫീച്ചറുകളാണ് ഫോണിനെ വ്യത്യസ്തമാക്കുന്നത്.

ആ ഫീച്ചറുകള്‍ എന്തെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം. 4.7 ഇഞ്ച് സ്‌ക്രീന്‍, 2.2 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 800 പ്രൊസസര്‍, 2 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ, ആമസോണ്‍ ഫയര്‍ ഒ.എസ്, 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ആമസോണിന്റെ ആദ്യ സ്മാര്‍ട്‌ഫോണായ ഫയര്‍ ഫോണില്‍ മുന്‍വശത്ത് 5 ക്യാമറകളാണ് ഉള്ളത്. ഒരെണ്ണം സ്‌ക്രീനിനു മുകളില്‍ നടുവിലായാണ് ഉള്ളത്. സാധാരണ ഫ്രണ്ട് ക്യാമറകളുടെ ഉപയോഗമാണ് ഇതിന്. ബാക്കി നാലെണ്ണം നാല് അറ്റങ്ങളിലാണ്. ഉപയോക്താവിന്റെ കണ്ണിന്റെ ചലനങ്ങള്‍ ട്രാക് ചെയ്യുന്നതിനാണ് ഈ നാല് ക്യാമറകള്‍. 3 ഡി ഇന്റര്‍ഫേസിന് സഹായിക്കുന്നതും ഇതുതന്നെ.

 

#2

ഫോണ്‍ ചലിപ്പിക്കുകമാത്രം ചെയ്തുകൊണ്ട് സാധാരണ രീതിയിലുള്ള ഉപയോഗങ്ങള്‍ സാധ്യമാക്കുന്ന സംവിധാനമാണ് ഡൈനാമിക് പേര്‍സ്‌പെക്റ്റീവ്. വലതുഭാഗത്തേക്ക് ഫോണ്‍ ചലിപ്പിച്ചാല്‍ മെനു ഓപ്ഷന്‍ തുറന്നുവരും. മെസേജുകളില്‍ ഫോട്ടോകള്‍ അറ്റാച്ച് ചെയ്യുന്നതിനായി വലുഭാഗത്തേറ്റ് ഫോണ്‍ ചലിപ്പിച്ചാല്‍ മതി. അതുപോലെ നോട്ടിഫിക്കേഷന്‍, സെറ്റിംഗ് മെനു എന്നിവ തുറക്കാനും സാധിക്കും.

 

#3

സൗജന്യമായി പാട്ടുകള്‍, വീഡിയോ, ഇ ബുക്കുകള്‍ തുടങ്ങിയ ലഭ്യമാവുന്ന, 99 ഡോളറിന്റെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ് ആമസോണ്‍ ഫയര്‍ഫോണ്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ലഭിക്കും.

 

#4

പരിധിയില്ലാത്ത ക്ലൗഡ് സ്‌റ്റോറേജാണ് ആമസോണ്‍ ഫയര്‍ഫോണിന്റെ മറ്റൊരു പ്രത്യേകത. ഫാട്ടോകള്‍, വീഡിയോകള്‍ എന്നിവ ഇത്തരത്തില്‍ സേവ് ചെയ്യാം.

 

#5

ഒറ്റ ടച്ചിലൂടെ കസ്റ്റമര്‍ കെയര്‍ സര്‍വീസ് ലഭ്യമാകുന്ന സംവിധാനമാണ് ഇത്. അതിനായി Mayday എന്ന ബട്ടണില്‍ ക്ലിക് ചെയ്താല്‍ മതി. കസ്റ്റമര്‍ കെയര്‍ എക്‌സിക്യുട്ടീവ് വീഡിയോ ചാറ്റിംഗിലൂടെ ആവശ്യമുള്ള കാര്യങ്ങള്‍ വിവരിച്ചുതരും. ഫോണ്‍ റിമോട് ആയി നിയന്ത്രിക്കാനും കസ്റ്റമര്‍കെയര്‍ എക്‌സിക്യുട്ടീവിനു സാധിക്കും.

 

#6

ശബ്ദസംവിധാനമാണ് ആമസോണ്‍ ഫോണിന്റെ എടുത്തുപറയേണ്ട മറ്റൊരു പ്രത്യേകത. ബില്‍റ്റ് ഇന്‍ ഡോള്‍ബി ഡിജിറ്റല്‍ പ്ലസ് ഓഡിയോ സംവിധാനം മികച്ച ശബ്ദം നല്‍കും.

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot