3 D ഇന്റര്‍ഫേസുകള്ള ലോകത്തെ ആദ്യ സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി
ഏറെകാലത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ലോകത്തെ ആദ്യ 3 D സ്മാര്‍ട്‌ഫോണ്‍ ആമസോണ്‍ പുറത്തിറക്കി. പ്രത്യേക കണ്ണടയോ മറ്റ് ആക്‌സസറികളോ ഇല്ലാതെതന്നെ വീഡിയോ, ഫോട്ടോ തുടങ്ങി എല്ലാ കണ്ടന്റുകളും ത്രിമാനതലത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് ഫോണിന്റെ പ്രധാന സവിശേഷത. സെന്‍സറുകളുടെ സഹായത്തോടെയാണ് ഇത് സാധ്യമാക്കുന്നത്.
ആമസോണ്‍ ഫയര്‍ഫോണ്‍ എന്ന ഫോണ്‍ കാഴ്ചയ്ക്കും ഉപയോഗത്തിനും ഏറെ സൗകര്യപ്രദവുമാണ്. 4.7 ഇഞ്ച് HD ഡിസ്‌പ്ലെ, 2.2 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആമസോണിന്റെ സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ഫയര്‍ ഒ.എസ് വേര്‍ഷന്‍ 3.5, 13 എം.പി. പ്രൈമറി ക്യാമറ, 2.1 എം.പി. ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സാങ്കേതികമായ പ്രത്യേകതകള്‍.
LTE, ഫോര്‍ ബാന്‍ഡ് ജി.എസ്.എം., വൈ-ഫൈ, ബ്ലുടൂത്ത്, NFC തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 32/64 ജി.ബി. ഇന്റേണല്‍ മെമ്മറി മേവരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 2400 mAh ആണ് ബാറ്ററി.
ആമസോണ്‍ ഫയര്‍ഫോണിന്റെ മറ്റ് പ്രധാന ഫീച്ചറുകള്‍ ചുവടെ കൊടുക്കുന്നു.
{photo-feature}


Click it and Unblock the Notifications