ഗണേശ ചതുർഥി പ്രമാണിച്ച് വമ്പൻ ഓഫറുമായി ആമസോൺ! 33% വരെ കുറവിൽ സാംസങ് ഫോണുകൾ!

|

ഗണേശ ചതുർഥി പ്രമാണിച്ച് സാംസങ് ഫോണുകൾക്ക് വൻ കിഴിവുമായി ആമസോൺ. ഇതിലൂടെ ആഘോഷ ദിവസങ്ങളിലും പ്രത്യേക ദിവസങ്ങളിലും ആമസോൺ നൽകിവരുന്ന ഓഫറുകൾ ഇവിടെയും ആവർത്തിക്കുകയാണ് കമ്പനി. കമ്പനി വകയുള്ള കിഴിവും ആമസോണിന്റെ കിഴിവും ഒപ്പം ഓരോ ബാങ്കുകളുടെ ഉപഭോക്താക്കൾക്കുള്ള കിഴിവുകളും എല്ലാം തന്നെ ഈ ഓഫറിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നുണ്ട്.

 
ഗണേശ ചതുർഥി പ്രമാണിച്ച് വമ്പൻ ഓഫറുമായി ആമസോൺ! 33% വരെ കുറവിൽ സാംസങ് ഫോ

ഇതിനെല്ലാം പുറമെ മികച്ച ഇഎംഐ സൗകര്യങ്ങളും ആമസോൺ ഒരുക്കുന്നുണ്ട്. അതിൽ തന്നെ പല ബാങ്കുകൾക്കും പല രീതിയിലുള്ള ഓഫറുകളാണ് ലഭ്യമാകുക. എന്തായാലും ഏതൊക്കെ ഫോണുകൾക്കാണ് ഓഫർ ലഭ്യമാകുക, എന്തെല്ലാമാണ് ഓഫറുകൾ എന്നെല്ലാം ഇവിടെ അറിയാം.

ഗാലക്‌സി നോട്ട് 9 - 7% കിഴിവ്

ഗാലക്‌സി നോട്ട് 9 - 7% കിഴിവ്

മൊത്തം 7% കുറവാണ് ഗാലക്‌സി നോട്ട് 9 ലഭിക്കുന്നത്. ഇതിൽ തന്നെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 6000 രൂപയുടെ കിഴിവും ഉണ്ട്.അതുപോലെ പല ഓഫറുകളും സൗകര്യങ്ങളും മറ്റു ബാങ്കുകളും നൽകുന്നുണ്ട്. ഏറ്റവും പുതിയ സാംസങ് Exynos 9820 പ്രൊസസർ ആണ് ഇന്ത്യൻ നോട്ട് 9 മോഡലിൽ നമുക്ക് ലഭിക്കുക. 8 ജിബി, 6 ജിബി റാം ഓപ്ഷനുകൾ, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകൾ, ഇരട്ട ക്യാമറ സെറ്റപ്പ്, 4000 mAh ബാറ്ററി എന്നിവയെല്ലാം ഫോണിന്റെ മറ്റു സവിശേഷതകൾ ആണ്.

 ഗാലക്‌സി A8 സ്റ്റാർ - 8% കിഴിവ്

ഗാലക്‌സി A8 സ്റ്റാർ - 8% കിഴിവ്

8% കുറവിലാണ് ഗാലക്‌സി A8 സ്റ്റാർ ഈ സമയത്ത് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുക. അതോടൊപ്പം തന്നെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്ക് 2000 രൂപയുടെ കിഴിവും ഉണ്ട്. മറ്റു പ്രമുഖ ഓഫറുകൾ എല്ലാം തന്നെ ലഭിക്കുകയും ചെയ്യും. ഒപ്പം ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. 4 ജിബി റാം, 64 ജിബി മെമ്മറി, സ്നാപ്ഡ്രാഗൺ 660 പ്രോസസർ എന്നിവയാണ് പ്രധാന സവിശേഷതകൾ.

  ഗാലക്‌സി ഓൺ 7 പ്രൈം - 20% കിഴിവ്
 

ഗാലക്‌സി ഓൺ 7 പ്രൈം - 20% കിഴിവ്

ഒറ്റയടിക്ക് 20 ശതമാനം വരെ കിഴിവാണ് ഗാലക്‌സി ഓൺ 7 പ്രൈം മോഡലിന് ലഭ്യമാകുക. ഏറ്റവുമധികം കിഴിവ് ലഭ്യമാകുന്ന ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഒപ്പം ഈഎംഐ, നോ കോസ്റ്റ് ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. ഗാലക്‌സി ഓണ്‍7 പ്രൈമിന് 5.5 ഇഞ്ച് ഫുള്‍ എച്ച്ഡി (1080X1920 പിക്‌സല്‍) റിസൊല്യൂഷന്‍, 1.6GHz ഒക്ടാകോര്‍ എക്‌സിനോസ് 7870 പ്രോസസര്‍, 13എംപി മുന്‍/ പിന്‍ ക്യാമറ, 3 ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 4ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

ഗാലക്‌സി A8 പ്ലസ് - 28% കിഴിവ്

ഗാലക്‌സി A8 പ്ലസ് - 28% കിഴിവ്

28 ശതമാനം കിഴിവാണ് സാംസങിന്റെ ഗാലക്‌സി A8 പ്ലസ്മോഡലിന് ലഭ്യമാകുക. ഏറ്റവുമധികം കിഴിവ് ലഭ്യമാകുന്ന ഫോണുകളിൽ ഒന്ന് കൂടിയാണിത്. ഒപ്പം ഈഎംഐ, നോ കോസ്റ്റ് ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. രണ്ട് വേരിയന്റിലാണ് ഈ ഫോണ്‍ എത്തുന്നത്. ഒന്ന് 4ജിബി റാം 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മറ്റൊന്ന് 6ജിബി റാം 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിങ്ങനെ. മൈക്രോ എസ്ഡി കാര്‍ഡ് പിന്തുണയ്ക്കുന്ന ഈ ഫോണുകള്‍ക്ക് 256ജിബി വരെ സ്‌റ്റോറേജ് സ്‌പേസ് വര്‍ദ്ധിപ്പിക്കാം.

ഗാലക്‌സി നോട്ട് 8 - 26% കിഴിവ്

ഗാലക്‌സി നോട്ട് 8 - 26% കിഴിവ്

ഒറ്റയടിക്ക് 26 ശതമാനം വരെ കിഴിവാണ് ഗാലക്‌സി നോട്ട് 8ന് ലഭിക്കുന്നത്. അതേപോലെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4000 രൂപയുടെ കിഴിവും ഉണ്ട്. ഒപ്പം ഈഎംഐ, നോ കോസ്റ്റ് ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. ഗാലക്‌സി എസ്8ന് ഒക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, 6ജിബി റാം എന്നിവയാണ് ഫോണിലുള്ളത്. അതുപോലെ നോട്ട് 8 ആണ് സാംസങ്ങിന്റെ ആദ്യത്തെ ഡ്യുവല്‍ ക്യാമറ ഫോണ്‍. റിയര്‍ ക്യാമറ സെറ്റപ്പില്‍ രണ്ട് 12എംപി സെന്‍സറുകള്‍ ഉണ്ട്. മുന്നില്‍ 8എംപിയും. മൂന്നു സ്‌റ്റോറേജ് വേരിയന്റുകളായ 64ജിബി, 128ജിബി, 256ജിബി എന്നിങ്ങനെയാണ് ഈ ഫോണ്‍ ലഭ്യമാകുക.

ഗാലക്‌സി A6 പ്ലസ് - 14% കിഴിവ്

ഗാലക്‌സി A6 പ്ലസ് - 14% കിഴിവ്

14% കുറവിലാണ് ഗാലക്‌സി A6 പ്ലസ് ഈ സമയത്ത് ഉപഭോക്താക്കൾക്ക് വാങ്ങാൻ സാധിക്കുക. ഒപ്പം എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2000 രൂപയുടെ കിഴിവും ഉണ്ട്. ഇതിനുപുറമെ ഈഎംഐ, നോ കോസ്റ്റ് ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. 6 ഇഞ്ച് FHD+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി A6+ ല്‍. 1.8GHz ഒക്ടാകോര്‍ പ്രോസസറിലാണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവയും ഫോണിലുണ്ട്. 16എംപി/5എംപി ഡ്യുവല്‍ ക്യാമറയും 24എംപി സെല്‍ഫി ക്യാമറയുമാണ് ക്യാമറ സവിശേഷതകളില്‍. 3500എംഎഎച്ച് ബാറ്ററി ശേഷിയാണ് ഗാലക്‌സി എ6 പ്ലസില്‍ ഉള്ളത്.

 ഗാലക്‌സി A6 - 33% കിഴിവ്

ഗാലക്‌സി A6 - 33% കിഴിവ്

33% കിഴിവ് ആണ് സാംസങ് ഗാലക്‌സി A6 വാങ്ങുന്നവർക്ക് ഈ സമയത്ത് ലഭ്യമാകുക. ഓപ്പണ് ഈഎംഐ, നോ കോസ്റ്റ് ഈഎംഐ അടക്കമുള്ള സൗകര്യങ്ങളും ലഭ്യമാകും. 5.6 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിറ്റി ഡിസ്‌പ്ലേയാണ് ഗാലക്‌സി എ6ന്. ഒക്ടാകോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് 3ജിബി/ 4ജിബി റാം 32ജിബി/ 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിയുമുണ്ട്. 16എംപി റിയര്‍ ക്യാമറയും 16എംപി സെല്‍ഫി ക്യാമറുമാണ് ക്യാമറ സവിശേഷതകളില്‍. 3000എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ ഫോണിന്റെ ചാർജർ ഒറിജിനൽ ആണോ അതോ വ്യാജനോ? എങ്ങനെ കണ്ടെത്താം?നിങ്ങളുടെ ഫോണിന്റെ ചാർജർ ഒറിജിനൽ ആണോ അതോ വ്യാജനോ? എങ്ങനെ കണ്ടെത്താം?

Best Mobiles in India

English summary
Amazon Ganesh Chaturthi 2018 offers on Samsung smartphones

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X