ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ നിന്നും സ്വന്തമാക്കൂ ഈ ഐഫോൺ വിലക്കുറവിൽ; ഓഫർ ഇന്ന് മാത്രം
ഇന്ന് അവസാനിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവലിൽ 2021 നിങ്ങളുടെ പ്രിയപ്പെട്ട ആപ്പിൾ ഐഫോൺ 11 ഇപ്പോൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയ്ക്ക് വിൽപ്പന നടത്തുന്നു. ആപ്പിൾ ഐഫോൺ 11 ഇപ്പോൾ ഡിസ്കൗണ്ട് വിലയിൽ ആമസോണിൽ ലഭ്യമാക്കിയിരിക്കുകയാണ്. 54,900 രൂപ വില വരുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ 2021 ഐഫോൺ 11 വെറും 48,999 രൂപയ്ക്ക് നൽകുന്നു. ആമസോണിൻറെ ബണ്ടിൽഡ് എക്സ്ചേഞ്ച് ഓഫറിൽ ഈ ഐഫോൺ നിങ്ങൾക്ക് 13,400 രൂപ വിലക്കുറവിൽ ലഭിക്കുവാൻ സാധ്യതയുണ്ട്.

പ്രധാന ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് ലഭ്യമായിട്ടുള്ള നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനും തിരഞ്ഞെടുക്കാവുന്നതാണ് എസ്ബിഐ കാർഡ് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾക്ക് 10 ശതമാനം തൽക്ഷണ കിഴിവ് ലഭിക്കും. പരമാവധി ലാഭം കിട്ടുവാൻ ഈ ഡീലുകളെ കൂടുതൽ മെച്ചപ്പെടുത്തുന്ന ബണ്ടിൽഡ് എക്സ്ചേഞ്ചും പേയ്മെന്റ് ഓഫറുകളും നിങ്ങൾ ഉപയോഗിച്ച് നോക്കാവുന്നതാണ്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 10 ശതമാനം തൽക്ഷണ കിഴിവും നേടാം.

6.1 ഇഞ്ച് ഡിസ്‌പ്ലേയ്ക്ക് ഐഫോൺ 11ൽ നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേയ്ക്ക് എഫ്‌എച്ച്ഡി + റെസല്യൂഷൻ, 2.5 ഡി ടെമ്പർഡ് ഗ്ലാസ് പ്രോട്ടക്ഷൻ എന്നിവയും നൽകിയിട്ടുണ്ട്. ഡിസ്‌പ്ലേയുടെ മുകൾ ഭാഗത്തായി ഒരു നോച്ച് വരുന്നു. ഇത് ഈ ഐഫോണിൻറെ വശങ്ങളിൽ മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്. ഇത് കൂടാതെ മുന്നിലും പിറകിലുമായി ഗ്ലാസ് നൽകിയിട്ടുണ്ട്. സെക്കന്റ് ജെനറേഷൻ 7 എൻഎം ഫാബ്രിക്കേഷൻ ബേസ്ഡ് ഐഫോൺ 11 ആപ്പിൾ എ13 ബയോണിക് SoC പ്രോസസറിൻറെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഈ ചിപ്പ്സെറ്റ് യാതൊരു തടസവും കൂടാതെ എല്ലാതരം ഗെയിമുകളും മൾട്ടിടാസ്കിങും കൈകാര്യം ചെയ്യുന്നു.

ഇന്ത്യൻ വിപണിയിൽ ഐഫോൺ 11 മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ലഭ്യമായിട്ടുള്ളത്. 64 ജിബി, 128 ജിബി, 256 ജിബി എന്നിവയാണ് ഈ ഐഫോണിൻറെ സ്റ്റോറേജ് വേരിയന്റുകൾ. ബ്ലാക്ക്, ഗ്രീൻ, പ്രൊഡക്ട് റെഡ്, പർപ്പിൾ, യെല്ലോ, വൈറ്റ് തുടങ്ങിയ ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ഈ ഐഫോൺ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ 11ൻറെ പിൻ പാനലിൽ രണ്ട് ക്യാമറകളാണ് നൽകിയിട്ടുള്ളത്. ഈ രണ്ട് ക്യാമറകളും 12 എംപി സെൻസറുകളാണ്.

മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12 എംപി സെൻസർ തന്നെയാണ് നൽകിയിട്ടുള്ള്. ഈ ഹാൻഡ്‌സെറ്റിന്റെ പിൻ, മുൻ ക്യാമറകൾ 60 എഫ്പിസിൽ 4കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്നു. നൈറ്റ് മോഡ്, ഒഐഎസ്, പോർട്രെയിറ്റ് മോഡ് എന്നിവ അടക്കമുള്ള മികച്ച ക്യാമറ ഫീച്ചറുകളും ഈ ക്യാമറ സെറ്റപ്പ് നൽകുന്നുണ്ട്. 3,110 ബാറ്ററിയുള്ള ഈ ഐഫോണിൽ ഐപി 68 റേറ്റ് ചെയ്ത വാട്ടർ റസിറ്റൻസുമുണ്ട്.


Click it and Unblock the Notifications








