ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ: 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 5 സ്മാർട്ട്ഫോണുകൾ
ആമസോണിൽ ഗ്രേറ്റ് ഫ്രീഡം സെയിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഹെഡ്ഫോണുകൾ, സ്മാർട്ട് വാച്ചുകൾ, ഇയർബഡ്സുകൾ തുടങ്ങി നിരവധി സാധനങ്ങൾ ഡിസ്കൗണ്ട് വിലയിൽ ഓഫറുകൾ സഹിതം വിലക്കുറവിൽ വാങ്ങാൻ ആമസോൺ ഈ ഓഫർ സെയിലിൽ അവസരം ഒരുക്കിയിരിക്കുന്നു. ഓഗസ്റ്റ് 8 വരെയാണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം സെയിൽ ഓഫറുകൾ ലഭ്യമാകുക.
നിരവധി ഉൽപ്പന്നങ്ങൾക്ക് ഓഫറുകൾ ലഭ്യമാണെങ്കിലും എപ്പോഴത്തെയും പോലെ ഈ ഓഫർ സെയിലിലും സ്മാർട്ട്ഫോണുകളാണ് താരങ്ങൾ. മികച്ച ഫീച്ചറുകളുമായി എത്തിയ പുതുപുത്തൻ സ്മാർട്ട്ഫോണുകൾ ഉൾപ്പെടെ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ. 20000 രൂപയിൽതാഴെ വിലയിൽ ഇപ്പോൾ ആമസോണിൽനിന്ന് വാങ്ങാവുന്ന മികച്ച സ്മാർട്ട്ഫോണുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്സ് എം34 5ജി: എക്സിനോസ് 1280 ചിപ്സെറ്റ് കരുത്തിലെത്തുന്ന ഈ സാംസങ് ഫോണിൽ 6.5-ഇഞ്ച് FHD+ (2,340 x 1,080 പിക്സലുകൾ) അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ 50 മെഗാപിക്സൽ മെയിൻ സെൻസർ, 8 മെഗാപിക്സൽ സെക്കൻഡറി ക്യാമറ, 2 മെഗാപിക്സൽ ടെർഷ്യറി ലെൻസ് എന്നിവ ഉൾപ്പെടുന്നു.
സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13- മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഡിസ്പ്ലേയുടെ മുകളിലെ മധ്യഭാഗത്ത് വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ചിൽ ഫ്രണ്ട്ക്യാമറ സ്ഥാപിച്ചിരിക്കുന്നു. 24,499 രൂപ വിലയുള്ള ഗാലക്സ് എം34 5ജിയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റ് ഇപ്പോൾ 18,999 രൂപയ്ക്ക് ലഭ്യമാണ്.
ഓപ്പോ എ78 5ജി: 6.56 ഇഞ്ച് ഡിസ്‌പ്ലേ, 90Hz റിഫ്രഷ് റേറ്റ്, 8GB റാം+ 128GB സ്റ്റോറേജ്, 5,000mAh ബാറ്ററി, 33W ഫാസ്റ്റ് ചാർജിങ്, 50എംപി പ്രധാന ക്യാമറയടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ എന്നിവയാണിതിലെ പ്രധാന ഫീച്ചറുകൾ. 21,999 രൂപയുടെ ഈ സമാർട്ട്ഫോൺ ഇപ്പോൾ 18,999, രൂപയ്ക്ക് ലഭിക്കും. 1000 രൂപ ഡിസ്കൗണ്ടും ലഭ്യമാണ്.
വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജി: 2022 ഏപ്രിലിൽ 19,999 രൂപ പ്രാരംഭ വിലയിലാണ് ഈ വൺപ്ലസ് ഫോൺ ലോഞ്ച് ചെയ്തത്. ഇപ്പോൾ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ 17,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. 120Hz റിഫ്രഷ് റേറ്റുള്ള 6.59 ഇഞ്ച് ഡിസ്‌പ്ലേയാണ് വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയിലുള്ളത്.
സ്‌നാപ്ഡ്രാഗൺ 695 5ജി ചിപ്സെറ്റ്, 6ജിബി റാം, 128ജിബി സ്റ്റോറേജ്, 64 മെഗാപിക്സൽ മെയിൻക്യാമറ നയിക്കുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം എന്നിവയെല്ലാം ഇതിലുണ്ട്. ബ്ലൂ ടൈഡ്, ബ്ലാക്ക് ഡസ്ക് എന്നീ രണ്ട് കളർ വേരിയന്റുകളിൽ നോർഡ് സിഇ 2 ലൈറ്റ് ലഭ്യമാകും. ഇപ്പോൾ ആമസോണിൽ 1000 രൂപയുടെ ഡിസ്കൗണ്ടും ലഭ്യമാണ്.
റെഡ്മി നോട്ട് 11T 5ജി: ഇന്ത്യയിൽ 2021 നവംബറിൽ ആണ് റെഡ്മി നോട്ട് 11T ലോഞ്ച് ചെയ്തത്. ഇതിന്റെ 8GB റാം + 128GB സ്റ്റോറേജ് വേരിയന്റ് 19,999 രൂപ വിലയിലാണ് എത്തിയത്. ഇപ്പോൾ 18,499 രൂപ ഡിസ്കൗണ്ടിൽ ആമസോണിൽനിന്ന് ഈ ഫോൺ വാങ്ങാം. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 1,000 ഡിസ്കൗണ്ട് ലഭ്യമാണ്.
മീഡിയടെക് ഡൈമെൻസിറ്റി 810 ചിപ്സെറ്റ് ആണ് റെഡ്മി നോട്ട് 11Tയുടെ കരുത്ത്. 90Hz റിഫ്രഷ് റേറ്റോടു കൂടിയ 6.6-ഇഞ്ച് FHD+ (2,400x1,080 പിക്സലുകൾ) ഡിസ്‌പ്ലേ, 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം എന്നിവയൊക്കെയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ.

എംഐ 10i 5G: 2021 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിച്ച എംഐ 10i 5ജിയുടെ 6ജിബി റാം + 128ജിബി സ്റ്റോറേജ് വേരിയന്റിന് 21,999 രൂപയും 8ജിബി റാം+ 128ജിബി സ്റ്റോറേജ് മോഡലിന് 23,999 രൂപയും ആയിരുന്നു വില. ഇപ്പോൾ യഥാക്രമം 18,999 രൂപയ്ക്കും 20,999 രൂപയ്ക്കും ഈ വേരിയന്റുകൾ ആമസോണിൽ ലഭ്യമാണ്.
6.67-ഇഞ്ച് ഫുൾ-എച്ച്ഡി+ വാട്ടർഡ്രോപ്പ്-സ്റ്റൈൽ നോച്ച് ഡിസ്‌പ്ലേ, 120Hz വരെ അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 750G ചിപ്സെറ്റ്, 108എംപി സാംസങ് HM2 സെൻസറും 8എംപി അൾട്രാ വൈഡ് സെൻസറും 2എംപി മാക്രോ ലെൻസും 2എംപി ഡെപ്ത് ലെൻസും അടങ്ങുന്ന ക്വാഡ് റിയർ ക്യാമറ സജ്ജീകരണം എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








