ആദ്യം വില കൊണ്ട് എതിരാളികളെ തകർത്തു, ഇപ്പോൾ ഡിസ്കൗണ്ട് കൊണ്ടും; 6000 രൂപ വിലക്കുറവുമായി ഹോണർ 5ജി ഫോൺ
ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷം മുൻ നിർത്തി ആമസോൺ ആരംഭിച്ച് ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഗസ്റ്റ് 12ന് അവസാനിക്കാൻ പോകുകയാണ്. കിടിലൻ സ്മാർട്ട്ഫോണുകൾ അവയുടെ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സുവർണാവസരം ഒരുക്കിയിരിക്കുന്നു. ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട് എന്നിവ വഴിയാണ് പ്രധാനമായും ഫോണുകളുടെ വില കുറയുന്നത്. നല്ലൊരു 5ജി സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഏറെ ആകർഷകമായ ഒരു ഓഫർ ഹോണർ X9b 5ജി (HONOR X9b 5G) എന്ന സ്മാർട്ട്ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.
ഒറ്റയടിക്ക് 6000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭിക്കും എന്നതാണ് ഹോണർ X9b 5ജിയെ ആമസോണിലെ ബാങ്ക് ഡിസ്കൗണ്ടുകൾക്കിടയിൽ വേറിട്ടുനിർത്തുന്നത്. സാധാരണയായി 1000 രൂപ, 2000 രൂപ ഒക്കെയാണ് പ്രധാമായും ബാങ്ക് ഡിസ്കൗണ്ട് ലഭിക്കുക. എന്നാലിവിടെ 6000 രൂപ ബാങ്ക് ഡിസ്കൗണ്ടായി ലഭിക്കും. ഈയൊരു ഒറ്റക്കാരണം കൊണ്ടുതന്നെ ഹോണർ X9b 5ജി ഈ ഓഫർ സെയിലിന്റെ താരങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.

ഈവർഷം ഫെബ്രുവരിയിൽ ഹോണർ ഇന്ത്യയിൽ അവതരിപ്പിച്ച മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ ആണ് ഹോണർ X9b 5ജി. വന്നപ്പോൾ തന്നെ ഈ ഫോൺ വിലകൊണ്ട് ഏവരെയും ഞെട്ടിച്ചിരുന്നു. ഉയർന്ന വിലകൊണ്ട് ഞെട്ടിച്ചു എന്നല്ല ഇതിന്റെ അർഥം, മറിച്ച് പ്രമുഖ ബ്രാൻഡുകൾ ഉയർന്ന വിലയിൽ നൽകിയിരുന്ന ഫീച്ചറുകൾ പലതും കുറഞ്ഞ വിലയിൽ അവതരിപ്പിച്ചുകൊണ്ടാണ് ഈ ഫോൺ വിപണിയെ ഞെട്ടിച്ചത്.
ഫെബ്രുവരിയിൽ വിലകൊണ്ടാണ് ഞെട്ടിച്ചത് എങ്കിൽ ഇപ്പോൾ ഹോണർ X9b 5ജി 6000 രൂപ ബാങ്ക് ഡിസ്കൗണ്ട് കൊണ്ടാണ് വീണ്ടും ഞെട്ടിച്ചിരിക്കുന്നത്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഫോണിന്റെ 8ജിബി+256 ജിബി പ്രാരംഭ വേരിയന്റിന് 25,999 രൂപയായിരുന്നു എംഒപി (മാർക്കറ്റ് ഓപ്പണിങ് പ്രൈസ്). ഇപ്പോഴിത് 25,998 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഏത് ബാങ്ക് കാർഡ് ഉപയോഗിച്ച് ഹോണർ X9b 5ജി വാങ്ങിയാലും 6000 രൂപ ഡിസ്കൗണ്ട് കിട്ടും. അതിനാൽ ഇപ്പോൾ ഈ ഫോൺ 20000 രൂപയിൽ താഴെ വിലയിൽ- കൃത്യമായി പറഞ്ഞാൽ 19,998 രൂപയ്ക്ക്- വിൽപ്പനയ്ക്ക് എത്തുന്നു. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.
അൾട്രാ ബൗൺസ് ആൻ്റി ഡ്രോപ്പ് ഡിസ്‌പ്ലേ സഹിതമാണ് ഹോണർ X9b 5ജി എത്തുന്നത്. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ: 6.78- ഇഞ്ച് അൾട്രാ ക്ലിയർ അമോലെഡ് ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1.5K റെസല്യൂഷൻ, 1920Hz PWM ഡിമ്മിംഗ് ടെക്‌നോളജി, ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 ചിപ്സെറ്റ്.
12GB റാം, 20ജിബി വരെ വെർച്വൽ റാം, 256ജിബി വരെ സ്റ്റോറേജ്, ട്രിപ്പിൾ റിയർ ക്യാമറ (4k വീഡിയോ പിന്തുണയുള്ള 108MP പ്രൈമറി സെൻസർ+ 5MP അൾട്രാ വൈഡ് ലെൻസ്+ 2MP മാക്രോ സെൻസർ), 16MP ഫ്രണ്ട് ക്യാമറ, 5G, ഡ്യുവൽ-സിം, 35W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5,800mAh ബാറ്ററി തുടങ്ങിയ ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

SGS -ഫൈവ് സ്റ്റാർ ഓവറോൾ ഡ്രോപ്പ് റെസിസ്റ്റൻസ് സർട്ടിഫിക്കേഷൻ സ്വന്തമാക്കിയ ഫോണാണ് ഹോണർ എക്സ്9ബി 5ജി. അൾട്രാ-ബൗൺസ് 360° ആൻ്റി ഡ്രോപ്പ് റെസിസ്റ്റൻസും അത്യാധുനിക കുഷ്യനിംഗ് ടെക്നോളജിയും ഇതിലുണ്ട്. ഉറപ്പുള്ള ഡിസ്പ്ലേയ്ക്ക് പുറമേ ചില എഐ ഫീച്ചറുകളും ഈ സ്മാർട്ട്ഫോൺ പിന്തുണയ്ക്കുന്നു. ഡൈനാമിക് ഡിമ്മിംഗ്, സർക്കാഡിയൻ നൈറ്റ് ഡിസ്പ്ലേ ടെക്നോളജി ഈ ഹോണർ 5ജി ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications








