Home
Mobile

ത​ലൈവരേ നീങ്കളാ...! സാക്ഷാൽ ഐക്യൂ Z7 പ്രോ 5G ഇപ്പോൾ ആമസോണിൽ ഡിസ്കൗണ്ട് വിലയിൽ കിട്ടും

ഇന്ത്യയിലെസ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട ബ്രാൻഡാണ് ഐക്യൂ. അ‌തിന് കാരണം ഏത് വിലയിൽ എത്തുന്ന ഐക്യൂ സ്മാർട്ട്ഫോണും വിശ്വസിച്ച് വാങ്ങാം എന്നുള്ള ഉറപ്പാണ്. മികവിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ചയില്ലാതെ മാന്യമായ വിലയിൽ ഐക്യൂ ഫോണുകൾ പുറത്തിറക്കുന്നു. ഐക്യൂ സ്മാർട്ട്ഫോണുകളുടെ പെർഫോമൻസ് മികവും ക്യാമറ മികവുമെല്ലാം ഒത്തിണങ്ങി കഴിഞ്ഞ വർഷം മിഡ് റേഞ്ചിൽ അ‌വതരിപ്പിക്കപ്പെട്ട മികച്ച സ്മാർട്ട്ഫോൺ ആയിരുന്നു Z7 പ്രോ 5ജി (iQOO Z7 Pro 5G). 5ജി സ്മാർട്ട്ഫോണുകളിലെ 'ഉ​സൈൻ ബോൾട്ട്' എന്നാണ് ഈ സ്മാർട്ട്ഫോണിനെ നാം വിശേഷിപ്പിച്ചിരുന്നത്.

പ്രത്യേക ഓഫർ സെയിലുകളിൽ മാത്രം ഡിസ്കൗണ്ട് ലഭ്യമായിരുന്ന ഐക്യൂവിന്റെ ഈ കിടിലൻ 5ജി സ്മാർട്ട്ഫോണിന് ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിന്റെ ഭാഗമായി പ്രത്യേക ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്നു.
സെഗ്മെന്റിലെ എതിരാളികളെ മറികടക്കുന്ന ഫീച്ചറുകളും പെർഫോമൻസും വാഗ്ദാനം ചെയ്തുകൊണ്ട് ഇന്ത്യയിലേക്ക് വന്ന സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z7 പ്രോ. വർഷമൊന്ന് ആയെങ്കിലും ഇപ്പോഴും പുതിയ സ്മാർട്ട്ഫോണുകളോട് മുട്ടിനിൽക്കാൻ ഈ ഐക്യൂ ഫോണിന് കഴിയുന്നുണ്ട്.

ത​ലൈവരേ നീങ്കളാ...! ഐക്യൂ Z7 പ്രോ 5G ഡിസ്കൗണ്ട് വിലയിൽ

ഏറ്റവും മികച്ചതിനെ തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്ന യുവതലമുറ ഇപ്പോഴും പരിഗണിക്കുന്നതിനാൽ തന്നെ ഐക്യൂ Z7 പ്രോ 5ജിക്ക് മികച്ച ഡീൽ തന്നെ ആമസോൺ ഇത്തവണയും ഒരുക്കിയിരിക്കുന്നു. ലോഞ്ച് ചെയ്യുന്ന സമയത്ത്, ഐക്യൂ Z7 പ്രോ 5ജിയുടെ 8GB റാം + 128GB സ്റ്റോറേജ് മോഡലിന് 23,999 രൂപയും 256 ജിബി മോഡലിന് 24,999 രൂപയും നൽകണമായിരുന്നു.

എന്നാലിപ്പോൾ ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഐക്യൂ Z7 പ്രോ 5ജി അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 21,998 രൂപ വിലയിൽ ആണ്. ഇത് കൂടാതെ 1000 രൂപ ഡിസ്കൗണ്ടും ലഭിക്കുന്നതിനാൽ വില 20998 രൂപയായി കുറയ്ക്കാം. ഓഫറുകൾ അ‌വിടെയും തീരുന്നില്ല. ആകർഷകമായ എക്സ്ചേഞ്ച് ഓഫറും ഇഎംഐ ഓപ്ഷനും ഉൾപ്പെടെയുള്ള മറ്റ് ഓഫറുകളും ലഭ്യമാണ്.

ത​ലൈവരേ നീങ്കളാ...! ഐക്യൂ Z7 പ്രോ 5G ഡിസ്കൗണ്ട് വിലയിൽ

ചുരുക്കത്തിൽ എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z9 പ്രോ 5ജി ഇപ്പോൾ 19999 രൂപ വിലയിൽ സ്വന്തമാക്കാൻ സാധിക്കും എന്ന് ആമസോൺ പറയുന്നു. ഇതുവരെ വന്ന ഓഫർ സെയിലുകളിൽ ലഭിച്ചതിനെക്കാൾ കുറഞ്ഞ വിലയാണ് ഇത് എന്നതിനാൽ ഉപയോക്താക്കളെ സംബന്ധിച്ച് ഈ ഡീൽ ലാഭകരമാണ്.

ഐക്യൂ Z7 പ്രോയുടെ പ്രധാന ഫീച്ചറുകൾ: 6.78 ഇഞ്ച് (2400× 1080 പിക്സലുകൾ) 3D കർവ്ഡ് അമോലെഡ് ഡിസ്പ്ലേ, ഫുൾ HD (FHD) റെസല്യൂഷൻ, 1300 nits പീക്ക് ​​ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ്, HDR10 പ്ലസ് പിന്തുണ എന്നിവ ഇതിലുണ്ട്. കരുത്തുറ്റ മീഡിയടെക് ഡൈമെൻസിറ്റി 7200 ചിപ്‌സെറ്റ് ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

12 ജിബി വരെ റാം പിന്തുണയും 256 ജിബി സ്റ്റോറേജ് പിന്തുണയും ഐക്യൂ ഈ ഫോണിൽ നൽകിയിരിക്കുന്നു. ഇവ പ്രോസസറിന്റെ പ്രകടനത്തിന് ശക്തമായ പിന്തുണ നൽകുന്നു. 66W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 4,600mAh ബാറ്ററിയാണ് ഈ ഫോണിൽ ഉള്ളത്. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5ജി, 4ജി, Wi-Fi 6, ബ്ലൂടൂത്ത് 5.3 തുടങ്ങിയ ഫീച്ചറുകളും ഇതിലുണ്ട്.

ത​ലൈവരേ നീങ്കളാ...! ഐക്യൂ Z7 പ്രോ 5G ഡിസ്കൗണ്ട് വിലയിൽ

ക്യാമറ വിഭാഗത്തിലേക്ക് വന്നാൽ, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) പിന്തുണയുള്ള 64 മെഗാപിക്സൽ മെയിൻ ക്യാമറയും 2 മെഗാപിക്സൽ സെൻസറും റിംഗ് ആകൃതിയിലുള്ള എൽഇഡി ഫ്ലാഷും ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഐക്യൂ Z7 പ്രോയിൽ ഉള്ളത്. സെൽഫികൾക്കായി ഫ്രണ്ടിൽ 16 മെഗാപിക്സൽ സെൻസർ നൽകിയിരിക്കുന്നു.

175 ഗ്രാം ആണ് ഭാരം. പിൻ പാനലിൽ ആന്റി ഗ്ലെയർ മാറ്റ് ഗ്ലാസും നൽകിയിട്ടുണ്ട്. ആകർഷകമായ ബ്ലൂ ലഗൂൺ, ഗ്രാഫൈറ്റ് മാറ്റ് എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ജൂ​ലൈ 6ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ജൂ​ലൈ 11 വരെയാണ് നടക്കുക. ഐക്യുവിന്റെ പുതിയ 5ജി സ്മാർട്ട്ഫോണുകളും ഈ സെയിലിൽ വൻ ഡിസ്കൗണ്ടിൽ ലഭ്യമാക്കിയിട്ടുണ്ട്.

More from GizBot

Best Mobiles in India

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X