Home
Mobile

വെറും ഒരു മാസം മാത്രം 'പ്രായം'! റെഡ്മി 13 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ!

സ്മാർട്ട്ഫോണുകൾക്ക് വമ്പൻ ഡിസ്കൗണ്ടുമായി ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2024 (Amazon Great Freedom Festival Sale 2024) പുരോഗമിക്കുകയാണ്. എല്ലാ പ്രമുഖ ബ്രാൻഡുകളുടെയും സ്മാർട്ട്ഫോൺ മോഡലുകൾ വൻ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നു. അ‌തിനാൽ തന്നെ കുറഞ്ഞ വിലയിൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും ഇത് ഒരു സുവർണാവസരമാണ്. വിവിധ ​പ്രൈസ് സെഗ്മെന്റുകളിലായി നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടിൽ ലഭ്യമായിട്ടുണ്ടെങ്കിലും 15000 രൂപയിൽ താഴെ വിലയിൽ, മുടക്കുന്ന തുകയുടെ മൂല്യം തിരിച്ചുകിട്ടുന്ന ഒരു ഫോൺ അ‌ന്വേഷിക്കുന്നവർക്ക് റെഡ്മി 13 5ജി ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണാനാകും.

ജൂ​ലൈ 9ന് ഇന്ത്യയിൽ ലോഞ്ച് ചെയ്ത സ്മാർട്ട്ഫോൺ ആണ് റെഡ്മി 13 5ജി. അ‌തായത് വെറും ഒരു മാസം 'പ്രായം' മാത്രമേ ഈ ഫോണിനുള്ളൂ. കഴിഞ്ഞ വർഷം ബജറ്റ് വിലയിൽ ഒരു 5ജി ഫോൺ തേടിയ നിരവധി ആളുകൾക്ക് ആശ്വാസം പകർന്ന സ്മാർട്ട്ഫോൺ ആണ് റെഡ്മി 12 5ജി.

വെറും 1 മാസം മാത്രം 'പ്രായം'! റെഡ്മി 13 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ!

റെഡ്മി 12 5ജിയുടെ പിൻഗാമിയായിട്ടാണ് റെഡ്മി 13 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. കുറഞ്ഞ വില എന്ന ആകർഷകത്വം നിലനിർത്തിക്കൊണ്ടുതന്നെ കഴിഞ്ഞ വർഷം അ‌വതരിപ്പിച്ചതിനെക്കാൾ മെച്ചപ്പെടുത്തലുകൾ നടത്തിയാണ് റെഡ്മി 13 5ജി വിപണിയിൽ എത്തിയിരിക്കുന്നത്. പ്രോസസർ, ക്യാമറ, ബാറ്ററി എന്നിവയുടെയെല്ലാം കാര്യത്തിൽ​ അ‌ടക്കം റെഡ്മി 12നെ അ‌പേക്ഷിച്ച് ശ്രദ്ധേയമായ മെച്ചപ്പെടുത്തലുകൾ റെഡ്മി 13 5ജിയിലുണ്ട്.

ഇന്ത്യയിൽ റെഡ്മി 13 5ജിയുടെ 6ജിബി + 128ജിബി അ‌ടിസ്ഥാന വേരിയന്റിന് 13,999 രൂപയാണ് വില. 8ജിബി+ 128ജിബി വേരിയന്റിന് 15,499 രൂപ നൽകണം. ഇപ്പോൾ ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ആമസോൺ ആരംഭിച്ച ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഏതാണ്ട് ഇതേവിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

വെറും 1 മാസം മാത്രം 'പ്രായം'! റെഡ്മി 13 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ!

എന്നാൽ യഥാർഥ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുമ്പോൾ ​തന്നെ, 1000 രൂപ ഡിസ്കൗണ്ട് കൂപ്പൺ ആമസോൺ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ 12,999 രൂപ വിലയിൽ റെഡ്മി 13 5ജി ഇപ്പോൾ ആമസോണിൽ വാങ്ങാൻ ലഭ്യമാകുന്നു. ഓഗസ്റ്റ് 11 വരെയാണ് ആമസോണിൽ ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ ലഭ്യമാകുക.

റെഡ്മി 13 5ജിയുടെ പ്രധാന ഫീച്ചറുകൾ: ക്രിസ്റ്റൽ ഗ്ലാസ് ഡിസൈൻ ആണ് റെഡ്മി 13 5ജിക്ക് നൽകിയിരിക്കുന്നത്. ഈ സെഗ്‌മെൻ്റിൽ ഡ്യുവൽ ​സൈഡ് ഗ്ലാസ് ഫീച്ചർ ചെയ്യുന്ന ആദ്യത്തെ ഫോണാണിതെന്നാണ് കമ്പനി പറയുന്നത്. അഡ്രിനോ 613 GPU ഉള്ള ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 4 Gen 2 AE (Accelerated Edition) ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.

120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ് ഉള്ള 6.79-ഇഞ്ച് FHD+ LCD സ്‌ക്രീൻ, 91% സ്‌ക്രീൻ-ടു-ബോഡി റേഷ്യോ, 550 നിറ്റ് പീക്ക് ​ബ്രൈറ്റ്നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷൻ, 6GB/ 8GB LPDDR4X റാം, 128GB UFS 2.2 ഇൻ്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം എന്നിവയുമുണ്ട്.

വെറും 1 മാസം മാത്രം 'പ്രായം'! റെഡ്മി 13 5ജിക്ക് ഡിസ്കൗണ്ടുമായി ആമസോൺ!

f/1.75 അപ്പേർച്ചർ, Samsung ISOCELL HM6 1/1.67″ സെൻസർ എന്നിവയുള്ള 108MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ ക്യാമറ, LED ഫ്ലാഷ് എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 9-ഇൻ-1 പിക്സൽ ബിന്നിംഗ് ടെക്നോളജി പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ f/2.0 അപ്പേർച്ചർ ഉള്ള 13MP ക്യാമറയാണ് ഉള്ളത്.

ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി, 33W ഫാസ്റ്റ് ചാർജിംഗുള്ള 5030mAh ബാറ്ററി, IP53 റേറ്റിങ് തുടങ്ങിയവയും ഇതിലുണ്ട്. ബ്ലാക്ക് ഡയമണ്ട്, ഹവായിയൻ ബ്ലൂ, മൂൺസ്റ്റോൺ സിൽവർ എന്നീ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
The Redmi 13 5G is available for purchase at a huge discount during the Amazon Freedom Festival sale. Its 6GB + 128GB base variant is actually priced at Rs 13,999. Amazon is offering a Rs 1000 discount coupon for this phone while it is listed at the original price. So you can buy Redmi 13 5G at a price of Rs 12,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X