S24 അൾട്ര മുതൽ M06 5G വരെ! ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ട് ലഭിക്കുന്ന 5 ഗാലക്സി സ്മാർട്ട്ഫോണുകൾ
പ്രൈം ഡേ സെയിൽ അവസാനിച്ച് ദിവസങ്ങൾ മാത്രം പിന്നിടവേ ആമസോൺ പുതിയ ഓഫർ സെയിലുമായി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നു. ഇന്ത്യൻ സ്വാതന്ത്ര്യദിന ആഘോഷത്തോടനുബന്ധിച്ച് എല്ലാക്കൊല്ലവും ആമസോൺ നടത്താറുള്ള ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ (Amazon Great Freedom Festival Sale 2025) ആണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്. വിവിധ പ്രോഡക്ടുകൾ വൻ വിലക്കുറവിൽ വാങ്ങാൻ ഈ ഓഫർ സെയിലും അവസരമൊരുക്കുന്നു. ഇതിൽ വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകളും വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാണ്. ഇത്തരത്തിൽ ഈ ഓഫർ സെയിലിൽ വിലക്കുറവിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള 5 കിടിലൻ 5ജി സാംസങ് സ്മാർട്ട്ഫോണുകൾ ഇവിടെ പരിചയപ്പെടാം.
സാംസങ് ഗാലക്സി എസ്24 അൾട്ര (Samsung Galaxy S24 Ultra 5G): ഈ ഓഫർ സെയിലിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള സാംസങ് സ്മാർട്ട്ഫോണുകളിൽ മികച്ച ഡീലിൽ സ്വന്തമാക്കാവുന്ന ഒരു ഓപ്ഷൻ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ എസ്24 അൾട്രയാണ്. ഇന്ത്യയിൽ ഗാലക്സി എസ്24 അൾട്രയുടെ 12GB റാം+ 256GB ഇന്റേണൽ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 129,999 രൂപ ആയിരുന്നു വില.

ഈ വർഷം പുതിയ എസ്25 അൾട്ര ഇറങ്ങിയപ്പോൾ മുൻ മോഡലിന്റെ വില കുറഞ്ഞു. ഇപ്പോൾ നടക്കുന്ന ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ ഓഫർ സെയിലിൽ 79,999 രൂപയ്ക്ക് ഈ സ്മാർട്ട്ഫോൺ വാങ്ങാനാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. ഇത് ഡിസ്കൗണ്ട് സഹിതമുള്ള വിലയാണ്. ഇത് കൂടാതെ 2399 രൂപയുടെ ആമസോൺ പേ ക്യാഷ്ബാക്ക് ഉൾപ്പെടെയുള്ള അധിക ആനുകൂല്യങ്ങളും ലഭ്യമാണ്.
സാംസങ് ഗാലക്‌സി M36 5ജി (Samsung Galaxy M36 5G): ഈ വർഷം ജൂണിൽ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ച ഗാലക്സി എം36 5ജിയുടെ 6GB+ 128GB അടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമാണ് യഥാർഥ വില.

ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ 17,499 വിലയിൽ ആണ് ഗാലക്‌സി M36 5ജി ഫോണിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ 15999 രൂപ വിലയിൽ ഇപ്പോൾ ഇതിന്റെ അടിസ്ഥാന മോഡൽ സ്വന്തമാക്കാൻ കഴിയും. ഇത് ഈഫോണിന് ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറഞ്ഞ വില ആണ്.
സാംസങ് ഗാലക്സി എം16 5G (Samsung Galaxy M16 5G): ഇന്ത്യയിൽ സാംസങ് ഗാലക്സി എം16 5G അടിസ്ഥാന മോഡൽ 11,499 രൂപ വിലയിൽ ആണ് എത്തിയത്. ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഇതിന്റെ അടിസ്ഥാന മോഡൽ 10,999 രൂപ വിലയിലാണ് ലഭ്യമാകുക.
സാംസങ് ഗാലക്സി എ55 5ജി (Samsung Galaxy A55 5G): ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ55 5ജിയുടെ 8GB + 128GB അടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില.

എന്നാൽ ഈ വർഷം ഗാലക്സി എ56 5ജി എത്തിയതോടെ എ55ന്റെ വില കുറഞ്ഞു. നിലവിൽ ഗാലക്സി എ55 5ജിയുടെ അടിസ്ഥാന വേരിയന്റ് 24,999 രൂപ വിലയിൽ ആണ് ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്.
സാംസങ് ഗാലക്സി എം06 5ജി (Samsung Galaxy M06 5G): ഈ വർഷത്തിന്റെ തുടക്കത്തിൽ സാംസങ് അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഇത്. ഇതിന്റെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആണ് യഥാർഥ വില. എന്നാൽ ഇപ്പോൾ നടക്കുന്ന ഓഫർ സെയിലിൽ ഇതിന്റെ 128ജിബി അടിസ്ഥാന വേരിയന്റ് 8,749 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. കൂടാതെ 250 കൂപ്പൺ ഡിസ്കൗണ്ടും ഉണ്ട്.


Click it and Unblock the Notifications








