ഈ ഐഫോൺ 16 സീരീസ് മോഡലിന് ആമസോൺ ഫ്രീഡം സെയിലിൽ 10000+ രൂപ ഡിസ്കൗണ്ട്; പാഴാക്കണോ!
വിവിധ ബ്രാൻഡുകളുടെ സ്മാർട്ട്ഫോണുകൾ ഇപ്പോൾ യഥാർഥ വിലയെക്കാൾ വളരെ കുറഞ്ഞ വിലയിൽ ആമസോണിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. എന്നാൽ ഏതൊക്കെ സ്മാർട്ട്ഫോണുകൾ എത്രയൊക്കെ വില കുറഞ്ഞു എന്ന് പറഞ്ഞാലും ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന ഡിസ്കൗണ്ടുകളും ഓഫറുകളും അറിയാൻ ആണ് ആവശ്യക്കാർ ഏറെയുള്ളത്. കാരണം ഉയർന്ന വിലയിൽ ആണ് ഐഫോണുകൾ സാധാരണ ഗതിയിൽ ലഭ്യമായിട്ടുള്ളത്. അവ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരങ്ങളായി പലപ്പോഴും ആമസോണിലെയും ഫ്ലിപ്പ്കാർട്ടിലെയും ഓഫർ സെയിലുകൾ മാറാറുണ്ട്. അതിനാൽത്തന്നെ ഏത് ഡിസ്കൗണ്ട് സെയിൽ വന്നാലും ഐഫോൺ മോഡലുകൾക്ക് വില കുറഞ്ഞോ എന്നറിയാൻ ആളുകൾ ഏറെയുണ്ടാകാറുണ്ട്.
ഐഫോൺ മോഡലുകളോടുള്ള ആളുകളുടെ ഈ താൽപര്യം തിരിച്ചറിഞ്ഞുകൊണ്ടു തന്നെ ഇ-കൊമേഴ്സ് വെബ്സൈറ്റുകൾ തങ്ങളുടെ ഓഫർ സെയിലുകളിൽ വിവിധ ഐഫോണുകൾക്ക് മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യാൻ ശ്രദ്ധിക്കാറുമുണ്ട്. ഇപ്പോൾ ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ നടന്നുകൊണ്ടിരിക്കുകയാണ്. ഈ ഓഫർ സെയിലിൽ ഏതാണ്ട് 11000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ടിന് ശേഷം, 50000 രൂപയിൽ താഴെ വിലയിൽ ഒരു ഐഫോൺ വാങ്ങാൻ ലഭ്യമാണ്.

ഐഫോൺ 16 സീരീസിനോട് അനുബന്ധമായി ആപ്പിൾ അവതരിപ്പിച്ച ബജറ്റ് ഫ്രണ്ട്ലി മോഡലാണ് ഐഫോൺ 16ഇ (iPhone 16e). ഈ വർഷം ഫെബ്രുവരിയിൽ ആണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചത്. ഐഫോൺ 16 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ ആണ് ഇത്.
ഇന്ത്യയിൽ ഐഫോൺ 16eയുടെ 128GB വേരിയന്റിന് 59,900 രൂപയും 256GB വേരിയന്റിന് 69,900 രൂപയും 512GB വേരിയന്റിന് 89,900 രൂപയും ആണ് വില. ആപ്പിളിന്റെ ഇന്ത്യയിലെ വെബ്സൈറ്റിൽ ഈ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഫ്ലിപ്പ്കാർട്ടിൽ 5000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 54900 രൂപ വിലയിൽ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

എന്നാൽ ഐഫോൺ 16E മോഡലിന് കിട്ടാവുന്ന ഏറ്റവും മികച്ച ഡീൽ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത് ആമസോൺ ആണ്. ആമസോൺ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ വെറും 49999 രൂപ വിലയിൽ ആണ് ഈ ഫോണിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 9,901രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ആമസോൺ നൽകിയിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ഐഫോൺ 16e മോഡലിന് ലഭ്യമാണ്. അതിനാൽ ആകെ 10,901രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 48999 രൂപ വിലയിൽ ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഐഫോൺ ആരാധകരെ സംബന്ധിച്ചിടത്തോളം ഇത് ഒരു മികച്ച ഡീൽ ആണ്.
ഐഫോൺ 16e യുടെ പ്രധാന ഫീച്ചറുകൾ: 6.1-ഇഞ്ച് (2532×1170 പിക്സലുകൾ) OLED 460ppi സൂപ്പർ റെറ്റിന XDR ഡിസ്പ്ലേ, 800 nits ബ്രൈറ്റ്നസ്, 1200 nits വരെ ബ്രൈറ്റ്നസ്, HDR, ട്രൂ ടോൺ, സെറാമിക് ഷീൽഡ് പ്രൊട്ടക്ഷൻ, സിക്സ്-കോർ A18 3nm ചിപ്പ്, 64-ബിറ്റ് ആർക്കിടെക്ചർ, 4-കോർ GPU, 16-കോർ ന്യൂറൽ എഞ്ചിൻ.

48-മെഗാപിക്സൽ റിയർ ക്യാമറ, സെൽഫികൾക്കായി, 12-മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ഡ്യുവൽ സിം (നാനോ + eSIM), IP68 റേറ്റിങ്, ഫേസ് ഐഡി ഫേഷ്യൽ റെക്കഗ്നിഷനുള്ള ട്രൂഡെപ്ത് ക്യാമറ, സ്റ്റീരിയോ സ്പീക്കറുകൾ, iOS 18, 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഉള്ള ബിൽറ്റ്-ഇൻ റീചാർജ് ചെയ്യാവുന്ന ലിഥിയം-അയൺ ബാറ്ററി എന്നിവ ഇതിലുണ്ട്. ബ്ലാക്ക്, വൈറ്റ് എന്നീ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാകുക.


Click it and Unblock the Notifications








