പറ്റീര് ഇല്ല! ആമസോൺ ഫ്രീഡം സെയിലിലെ ഐക്യൂ നിയോ 10R 5G ഡീൽ ഒറിജിനൽ ഡിസ്കൗണ്ട് തന്നെ
ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ (Amazon Great Freedom Festival sale 2025) പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വിവിധ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ഈ ഓഫർ സെയിലിൽ വിൽപ്പനയ്ക്ക് എത്തിയിട്ടുണ്ട്. ഡയറക്ട് ഡിസ്കൗണ്ടും കൂപ്പൺ ഡിസ്കൗണ്ടും ബാങ്ക് ഡിസ്കൗണ്ടുമൊക്കെയായി ഫോണുകൾ യഥാർഥ വിലയെക്കാൾ വിലക്കുറവിൽ സ്വന്തമാക്കാൻ ഈ ഓഫർ സെയിൽ സഹായിക്കുന്നു. എന്നാൽ ചില ഫോണുകളുടെ കാര്യമെടുത്താൽ ലോഞ്ച് ഓഫർ സഹിതം ലഭ്യമായ വിലയിൽ തന്നെയാണ് ഇപ്പോഴും എത്തിയിരിക്കുന്നത്. അതായത് മുൻപ് പലപ്പോഴും കണ്ടിട്ടുള്ള ഓഫറുകൾ തന്നെ ഈ ഓഫർ സെയിലിലും കാണുന്നു എന്ന് ആക്ഷേപം ഉയരാറുണ്ട്.
അതായത് ഒരു ഫോൺ ഇറങ്ങിയപ്പോൾ അതിന്റെ വില 25000 രൂപയാണ് എന്ന് കരുതുക. ലോഞ്ച് ഓഫറിന്റെ ഭാഗമായി അതിന് 2000 രൂപ ഡിസ്കൗണ്ട് ലഭ്യമാകുകയും 23000 രൂപയ്ക്ക് വാങ്ങാൻ സാധിക്കുകയും ചെയ്തിരുന്നു. ആ ഫോൺ ഇറങ്ങിയപ്പോൾ ലഭിച്ച ആ ഡിസ്കൗണ്ട് തന്നെയാണ് ഇപ്പോഴും ലഭ്യമായിരിക്കുന്നത്, പുതുമയൊന്നും ഇല്ല എന്ന ആക്ഷേപം പല മോഡലുകളുടെ ഡിസ്കൗണ്ടുകളെ സംബന്ധിച്ചുമുണ്ട്.

എന്നാൽ ഈ പറഞ്ഞ വിധത്തിൽ മുൻപ് ലഭ്യമായ ഡിസ്കൗണ്ടിൽ തന്നെ അല്ലാതെ, മുൻപത്തെക്കാൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ചില സ്മാർട്ട്ഫോൺ ഡീലുകളും ആമസോണിൽ ഉണ്ട്. അത് കണ്ടെത്തുക ഉപയോക്താവിന്റെ ഉത്തരവാദിത്തമാണ്. ഈ ഫ്രീഡം ഫെസ്റ്റിവൽ സെയിലിൽ ഡിസ്കൗണ്ട് സംബന്ധിച്ച അവകാശവാദങ്ങൾ ശരിവയ്ക്കുന്ന ഒറിജിനൽ ഡീലുകളിൽ ഒന്നാണ് ഐക്യൂ നിയോ 10R 5ജി (iQOO Neo 10R 5G) ഡീൽ.
ഈ വർഷം മാർച്ചിൽ ആണ് ഐക്യൂ നിയോ 10R ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിയത്. അന്ന് ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമായിരുന്നു വില.

ലോഞ്ച് ഓഫറിന്റെ ഭാഗമായി 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമായിരുന്നതിനാൽ പരമാവധി 24999 രൂപ വരെ പ്രാരംഭ വിലയിലാണ് ഐക്യൂ നിയോ 10R വാങ്ങാൻ കഴിയുമായിരുന്നത്. എന്നാലിപ്പോൾ ആമസോൺ ഫ്രീഡം സെയിലിൽ 2000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 24999 രൂപ വിലയിൽ ആണ് ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ബാങ്ക് ഓഫർ ഇല്ലാതെ തന്നെ ഈ വിലയിൽ വാങ്ങാം.
ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും ആമസോൺ ഈ മോഡലിന് വാഗ്ദാനം ചെയ്യുന്നുണ്ട്. അതിനാൽ ആകെ 4000 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 22999 രൂപ വിലയിൽ ഐക്യൂ നിയോ 10R 5ജി ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാൻ സാധിക്കും. കൂടാതെ ആമസോൺ പേ ക്യാഷ്ബാക്ക്, നോ കോസ്റ്റ് ഇഎംഐ ഓഫറുകളും ലഭ്യമാണ്. പരിമിതമായ കാലയളവിലേക്ക് മാത്രമാകും ഈ ഡീൽ ലഭ്യമാകുക.
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm പ്രോസസർ കരുത്തിൽ എത്തിയിട്ടുള്ള ഐക്യൂ നിയോ 10r 5ജിയിൽ 50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ലെൻസ്, 32MP ഫ്രണ്ട് ക്യാമറ, 6.78 ഇഞ്ച് AMOLED ഡിസ്പ്ലേ, 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകൾ ലഭ്യമാണ്.

ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ സഹിതമാണ് ഇതിലെ ഡിസ്പ്ലേ എത്തുന്നത്. ഫൺടച്ച് OS 15ൽ പ്രവർത്തിക്കുന്ന ഈ ഫോണിന് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഡ്യുവൽ സിം (നാനോ + നാനോ), 5G ഡ്യുവൽ 4G VoLTE, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ, IP65 റേറ്റിങ് എന്നി ഫീച്ചറുകളും ഇതിലുണ്ട്. മൂൺനൈറ്റ് ടൈറ്റാനിയം, റാഗിംഗ് ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications








