ഈ വൺപ്ലസ് 5G ഫോൺ ഇതുവരെ ലഭ്യമായതിൽ ഏറ്റവും വിലക്കുറവിൽ നൽകാമെന്ന് ആമസോൺ; ഫ്രീഡം ഡീൽ ഇതാ
ആമസോണിൽ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025ൽ ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ചുരുക്കം ചില സ്മാർട്ട്ഫോണുകൾ മാത്രമാണ് ഉള്ളത്. അക്കൂട്ടത്തിൽ 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിരിക്കുന്ന ഒരു കിടിലൻ വൺപ്ലസ് 5ജി ഫോൺ ഉണ്ട്. വൺപ്ലസ് കഴിഞ്ഞ വർഷം ഏപ്രിലിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്ത വൺപ്ലസ് നോർഡ് സിഇ 4 (OnePlus Nord CE 4) ആണ് അത്. വൺപ്ലസിന്റെ ഏറ്റവും ജനപ്രിയ സ്മാർട്ട്ഫോണുകളുടെ നിരയിൽ വരുന്ന മോഡലാണ് ഇത്.
ഇന്ത്യയിൽ വൺപ്ലസ് നോർഡ് സിഇ 4 ന്റെ 8GB+128GB സ്റ്റോറേജ് വേരിയൻ്റിന് 24,999 രൂപയും 8GB+256GB വേരിയൻ്റിന് 26,999 രൂപയുമാണ് ലോഞ്ച് വില. എന്നാൽ ഈ വർഷം പുതിയ വൺപ്ലസ് നോർഡ് സിഇ5 5ജി എത്തിയതോടെ മുൻ മോഡലിന്റെ വില കുറഞ്ഞു. ഈ വിലക്കുറവും ആമസോൺ ഫ്രീഡം സെയിൽ ഡീലുകളുടെ ഭാഗമായുള്ള ഡിസ്കൗണ്ടുകളും സഹിതം 20000 രൂപയിൽ താഴെ വിലയിൽ ഈ ഫോണിപ്പോൾ സ്വന്തമാക്കാം.

മുൻപ് ചില ഓഫർ സെയിലുകളിൽ ബാങ്ക് ഡിസ്കൗണ്ട് സഹിതം വൺപ്ലസ് നോർഡ് സിഇ 4 19999 രൂപ വിലയിലാണ് ലഭ്യമായിരുന്നത്. ഇതിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വില അതായിരുന്നു. എന്നാലിപ്പോൾ ആമസോൺ ഫ്രീഡം സെയിലിൽ വൺപ്ലസ് നോർഡ് സിഇ 4 അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നതുതന്നെ 19999 രൂപ വിലയിലാണ്.
ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. ഇതോടെ 18999 രൂപ എന്ന ഇതുവരെയുള്ള ഏറ്റവും വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാനാകുമെന്ന് ആമസോൺ പറയുന്നു. എക്സ്ചേഞ്ച് ഓഫർ താൽപര്യമുള്ളവർക്കായി പരമാവധി 18600 രൂപ വരെ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ പ്രവർത്തനക്ഷമത, മോഡൽ, പഴക്കം എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിമമൂല്യം നിശ്ചയിക്കുക.

20000 രൂപയിൽ താഴെ വരുന്ന വൺപ്ലസ് 5ജി ഫോൺ മോഡൽ വൺപ്ലസ് നോർഡ് സിഇ4 ലൈറ്റ് 5ജിയാണ്. ഈ ലൈറ്റ് മോഡൽ വാങ്ങുന്നതിനെക്കാൾ ലാഭമാണ് ഈ നോർഡ് സിഇ4 മോഡൽ വാങ്ങുന്നത്. സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്.
6.7 ഇഞ്ച് ഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 120Hz റിഫ്രഷ് റേറ്റ്, 93.4 ശതമാനം സ്‌ക്രീൻ-ടു-ബോഡി ആസ്പക്ട് റേഷ്യോ, 8GB LPDDR4x റാമിനൊപ്പം വെർച്വൽ റാം ഫീച്ചർ പിന്തുണ, 256GB വരെ UFS 3.1 സ്റ്റോറേജ് എന്നിവയും വൺപ്ലസ് നോർഡ് സിഇ 4 വാഗ്ദാനം ചെയ്യുന്നു.
ഇതിലെ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണത്തിൽ OIS ഉള്ള 50MP സോണി LYT600 പ്രൈമറി സെൻസറും 8MP സോണി IMX355 അൾട്രാ വൈഡ് ക്യാമറയും അടങ്ങുന്നു. ഫ്രണ്ടിൽ 16MP സെൽഫി ക്യാമറയും ഉണ്ട്. ഈ ഫോൺ സൂപ്പർ സ്ലോ-മോഷനും ടൈം-ലാപ്‌സ് റെക്കോർഡിംഗും പിന്തുണയ്‌ക്കും, 4K-യിൽ 30fps-ലും 1080P-ൽ 60/30fps-ലും വീഡിയോകൾ റെക്കോർഡുചെയ്യാം.

100W SUPERVOOC ചാർജിങ് പിന്തുണയോടെ എത്തുന്ന 5,500mAh ബാറ്ററി, ഡ്യുവൽ സിം പിന്തുണ, 5G കണക്റ്റിവിറ്റി, Wi-Fi 2-2 MIMO, ബ്ലൂടൂത്ത് 5.4 കണക്ടിവിറ്റി ഫീച്ചറുകൾ, IP54 റേറ്റിങ്, ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ സർട്ടിഫിക്കേഷൻ, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയും ഇതിലുണ്ട്. 16.25cm ഉയരവും 7.53cm വീതിയും 0.84cm കനവുമുള്ള ഈ ഫോൺ ഡാർക്ക് ക്രോം, സെലാഡൺ മാർബിൾ കളർ ഓപ്ഷനുകളിൽ വാങ്ങാനാകും.


Click it and Unblock the Notifications








