Home
Mobile

സ്വാതന്ത്ര്യം സ്മാർട്ട്ഫോണിലൂടെ! കേമന്മാരുടെ പരമ്പരയിൽപ്പെട്ട ഐക്യൂ 5ജി ഫോണിന് ആമസോൺ വക ഡിസ്കൗണ്ട്

ഇത്തവണത്തെ സ്വാതന്ത്ര്യദിനം പുതിയ സ്മാർട്ട്ഫോൺ വാങ്ങുന്നവരെ സംബന്ധിച്ചിടത്തോളം പ്രത്യേകം സന്തോഷം നൽകും. കാരണം ആമസോണിലും ഫ്ലിപ്പ്കാർട്ടിലും സ്വാതന്ത്ര്യദിനാഘോഷങ്ങൾ കണക്കിലെടുത്ത് പ്രത്യേക ഡിസ്കൗണ്ട് സെയിലുകൾ നടക്കുന്നുണ്ട്. സ്മാർട്ട്ഫോണുകൾ ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട്, ഇഎംഐ ഓഫറുകൾ എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവ ഉപയോഗപ്പെടുത്തി യഥാർഥ വിലയെക്കാൾ വ​ളരെ കുറഞ്ഞ വിലയിൽ വാങ്ങാൻ ഈ ഓഫർ സെയിലുകൾ അ‌വസരം ഒരുക്കിയിരിക്കുന്നു. ഓഗസ്റ്റ് 6ന് ആരംഭിച്ച ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ടുകൾ ഓഗസ്റ്റ് 12 വരെയാണ് ലഭ്യമാകുക.

ആമസോണിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ലഭ്യമായിട്ടുണ്ടെങ്കിലും മികച്ച ബാങ്ക് ഡിസ്കൗണ്ടിൽ കൂടുതൽ പേർക്കും വാങ്ങാൻ പരിഗണിക്കാവുന്ന ഒരു ഡീൽ ഐക്യൂ Z9 5ജിയുടേത് ആണ്. ഐക്യുവിന്റെ Z9 സീരീസ് നിരവധി മികച്ച ഫോണുകളാൽ സമ്പന്നമാണ്. ഐക്യൂ Z9 ​ലൈറ്റ് 5ജി, ഐക്യൂ Z9X 5ജി തുടങ്ങിയവയൊക്കെ ഈ സീരീസിൽ വരുന്നവയാണ്.

കേമന്മാരുടെ പരമ്പരയിൽപ്പെട്ട ഐക്യൂ 5ജി ഫോണിന് ആമസോൺ വക ഡിസ്കൗണ്ട്

എന്നാൽ ഈ പറഞ്ഞ രണ്ട് ഐക്യൂ ഫോണുകളെക്കാളും മികച്ച ഫീച്ചറുകൾ ഐക്യൂ Z9 5ജിയിലുണ്ട്. ഐക്യൂ Z9 ​ലൈറ്റ് 5ജി, ഐക്യൂ Z9X 5ജി എന്നിവ 15000 രൂപയിൽ താഴെ വിലയിൽ വരുന്നവയാണ്. കുറച്ചുകൂടി ഉയർന്ന വിലയിൽ കുറച്ചുകൂടി മികച്ച ​ഫീച്ചറുകൾ ആഗ്രഹിക്കുന്ന ഉപയോക്താക്കൾക്കായി 20000 രൂപയിൽ താഴെ വിലയിൽ ലഭ്യമായിട്ടുള്ള മികച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9 5ജി.

ഈ വർഷം മാർച്ചിൽ ആണ് ഐക്യൂ Z9 5ജി (iQOO Z9 5G) ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഇതിന്റെ 8GB+ 128GB പ്രാരംഭ മോഡലിന് 19,999 രൂപയും 8GB+ 256GB മോഡലിന് 21,999 രൂപയും ആണ് വില. ഇപ്പോൾ ആമസോണിൽ ഈ ഫോണിന്റെ അ‌ടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 19,998 രൂപ വിലയിലാണ്.

കേമന്മാരുടെ പരമ്പരയിൽപ്പെട്ട ഐക്യൂ 5ജി ഫോണിന് ആമസോൺ വക ഡിസ്കൗണ്ട്

എന്നാൽ ഓഫർ സെയിലിന്റെ ഭാഗമായി ഐക്യൂ Z9 5ജിക്ക് ഏറ്റവും മികച്ച ബാങ്ക് ഡിസ്കൗണ്ടുകളിൽ ഒന്നുതന്നെ ആമസോൺ വാഗ്ദാനം ചെയ്യുന്നു. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് 2250 രൂപ ഡിസ്കൗണ്ട് ലഭിക്കും. ഇത് കൂടാതെ ആകർഷകമായ ഇഎംഐ ഓപ്ഷനും ഉണ്ട്.

ലഭ്യമായിട്ടുള്ള എല്ലാ ഓഫറുകളും പ്രയോജനപ്പെടുത്തിയാൽ ഐക്യൂ Z9 ​5ജി വെറും 16999 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാമെന്ന് ആമസോൺ വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ കൂടി പരിചയപ്പെടാം: മാലി G610 MC4 ജിപിയു ഉള്ള 2.8GHz ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7200 4nm പ്രോസസർ ആണ് ഇതിലുള്ളത്.

പ്രോസസറിന് കരുത്തുപകരാനായി 8GB LPDDR4x റാം, 128GB/ 256GB (UFS 2.2) സ്റ്റോറേജും ഇതിലുണ്ട്. 6.67 ഇഞ്ച് ഫുൾ HD+ അ‌മോലെഡ് സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 360Hz ടച്ച് സാംപ്ലിംഗ് റേറ്റ്, HDR 10+, 1800 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, DT-Star2 ഗ്ലാസ് പ്രൊട്ടക്ഷൻ എന്നിവയും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

കേമന്മാരുടെ പരമ്പരയിൽപ്പെട്ട ഐക്യൂ 5ജി ഫോണിന് ആമസോൺ വക ഡിസ്കൗണ്ട്

f/1.79 അപ്പേർച്ചർ, OIS + EIS, സോണി IMX882 സെൻസർ എന്നിവയോട് കൂടിയ 50MP മെയിൻ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP ഡെപ്ത് സെൻസർ, 4K 30fps വീഡിയോ റെക്കോർഡിംഗ്, LED ഫ്ലാഷ് എന്നിവയാണ് ഇതിലെ റിയർ ക്യാമറ യൂണിറ്റിലെ ഫീച്ചറുകൾ. f/2.0 അപ്പേർച്ചർ ഉള്ള 16MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്.

ഫൺടച്ച് ഒഎസ് 14, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിംഗ് ഉള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട്. ഗ്രാഫീൻ ബ്ലൂ, ബ്രഷ്ഡ് ഗ്രീൻ നിറങ്ങളിൽ ഐക്യൂ Z9 5ജി ലഭ്യമാകും.

More from GizBot

Best Mobiles in India

English summary
The IQOO Z9 5G is now available for purchase at a huge discount during the Amazon Great Freedom Festival Sale. Those who buy this phone using SBI credit card will get a discount of Rs.2250. If you take advantage of all the available offers, you can get the IQOO Z9 5G for just under Rs 16,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X