വേണ്ടായിരുന്നു എന്ന് കുറ്റബോധം തോന്നില്ല! സ്മാർട്ട്ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട പ്രധാന ഡീൽ ഇതാണ്
ഇന്ത്യൻ സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ഇ-കൊമേഴ്സ് സൈറ്റുകളെല്ലാം വമ്പൻ ഡിസ്കൗണ്ട് സെയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ ഓഫർ സെയിലുകളിൽ നിരവധി ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമാകുന്നുണ്ട്. ഇതിൽ ഏത് ഫോൺ തെരഞ്ഞെടുക്കണം എന്ന് പലർക്കും കൺഫ്യൂഷൺ ഉണ്ടാകും. എന്നാൽ 12000 രൂപയിൽ താഴെ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ അന്വേഷിക്കുന്നവരാണ് എങ്കിൽ ഒട്ടും കൺഫ്യൂഷനില്ലാതെ തെരഞ്ഞെടുക്കാവുന്ന രണ്ട് സ്മാർട്ട്ഫോൺ മോഡലുകൾ ഉണ്ട്. ഐക്യൂ അടുത്തിടെ പുറത്തിറക്കിയ ഐക്യൂ Z9 ലൈറ്റ് 5ജി (iQOO Z9 Lite 5G), അതിന് മുൻപ് എത്തിയ ഐക്യൂ Z9X 5ജി (iQOO Z9x 5G) എന്നിവയാണ് അവ.
ഏത് വിലയിൽ എത്തിയാലും ഐക്യുവിന്റെ സ്മാർട്ട്ഫോണുകൾ നിശ്ചിത നിലവാരം പുലർത്തും. ആ സെഗ്മെന്റിൽ ലഭ്യമാകുന്ന മികച്ച ഫോണുകളുടെ പട്ടികയെടുത്താൽ അതിൽ ഐക്യൂ മോഡലും ഉൾപ്പെടും എന്നകാര്യത്തിൽ തർക്കമില്ല. അങ്ങനെയുള്ള ഐക്യൂ ബജറ്റ് വിലയിൽ ഇന്ത്യയിൽ അവതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഐക്യൂ Z9 ലൈറ്റ് 5ജി.

പതിനായിരം രൂപയിൽ താഴെ വിലയിൽ ഒരു 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ലഭ്യമായിട്ടുള്ള ഏറ്റവും മികച്ച ഓപ്ഷനുകളിൽ ഒന്നാണ് ഐക്യൂZ9 ലൈറ്റ് 5ജി. ഇതിന്റെ 4GB + 128GB മോഡലിന് 10,499 രൂപയും 6GB + 128GB മോഡലിന് 11,499 രൂപയും ആണ് വില.
ഐക്യൂZ9 ലൈറ്റ് 5ജിക്ക് ആമസോൺ 500 രൂപ ഇൻസ്റ്റന്റ് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. അതിനാൽ അടിസ്ഥാന മോഡൽ 9999 രൂപ വിലയിലും ഉയർന്ന മോഡൽ 10999 രൂപ വിലയിലും ലഭ്യമാകും. വില കുറവായതിനാൽ വാങ്ങുമ്പോൾ ഐക്യൂZ9 ലൈറ്റ് 5ജിയുടെ ഉയർന്ന വേരിയന്റ് തന്നെ വാങ്ങുന്നതാണ് നല്ലത്.

ഐക്യൂZ9 ലൈറ്റ് 5ജിയെക്കാൾ അൽപ്പം കൂടി ഉയർന്ന തുക, അതായത് ഒരു 2000 രൂപ കൂടി കൂടുതൽ മുടക്കാൻ തയാറുള്ളവർക്ക് ഐക്യൂ Z9X 5ജിയും ആമസോണിൽ ഡിസ്കൗണ്ടിൽ വിൽക്കുന്നുണ്ട്. ഐക്യൂ Z9x 5ജിയുടെ 4GB+ 128GB വേരിയന്റിന് 12,999 രൂപയും 6GB+ 128GB വേരിയന്റിന് 14,499 രൂപയും 8GB+ 128GB മോഡലിന് 15,999 രൂപയും ആണ് യഥാർഥ വില.
എന്നാൽ ഫ്രീഡം ഫെസ്റ്റിവൽ ഓഫറുകളുടെ ഭാഗമായി ഐക്യൂ Z9x 5ജി വേരിയന്റുകൾക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇതിന്റെ അടിസ്ഥാന മോഡൽ വെറും 11999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുമെന്ന് ആമസോൺ പറയുന്നു. കൈയിലുള്ള ബജറ്റ് അനുസരിച്ച് ഈ രണ്ട് ഫോണുകളിലൊന്ന് വാങ്ങുന്നത് മികച്ച തീരുമാനമായിരിക്കും.
ഐക്യൂ Z9 ലൈറ്റ് 5ജിയുടെ പ്രധാന ഫീച്ചറുകൾ: 6.56 ഇഞ്ച് HD+ LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്, 840 nits വരെ പീക്ക് ബ്രൈറ്റ്നസ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ, Arm മാലി-G57 MC2 ജിപിയു, 50MP മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 8MP ഫ്രണ്ട് ക്യാമറ.

സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ, 3.5 എംഎം ഓഡിയോ ജാക്ക്, IP64 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, 15W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. അക്വാ ഫ്ലോ, മോച്ച ബ്രൗൺ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.
ഐക്യൂ Z9x 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ സ്നാപ്ഡ്രാഗൺ 6 ജെൻ-1 4nm ചിപ്സെറ്റ്, അഡ്രിനോ 710 ജിപിയു, 6.72 ഇഞ്ച് ഫുൾ HD+ സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 1000 nits വരെ പീക്ക് ബ്രൈറ്റ്നസ്, LPDDR4x റാം, 128GB (UFS 2.2) സ്റ്റോറേജ്, സൈഡ് മൗണ്ട് ഫിംഗർപ്രിൻ്റ് സെൻസർ.
50MP+ 2MP ഡ്യുവൽ റിയർ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 3.5എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, IP64 റേറ്റിങ്, 5G, ഡ്യുവൽ 4G VoLTE, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവ ഇതിലുണ്ട്. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








