Home
Mobile

ഡിസ്കൗണ്ട് കേട്ടാൽ തലയിൽ ​കൈവയ്ക്കും! ആമസോൺ ഫ്രീഡം സെയിലിന്റെ രോമാഞ്ചമായി ഷവോമി 14 സിവി

ആമസോണിൽ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2025ന്റെ ഭാഗമായി മികച്ച നിരവധി ഡീലുകൾ സ്മാർട്ട്ഫോണുകൾക്ക് ലഭ്യമായിട്ടുണ്ട്. അ‌തിൽ പല സ്മാർട്ട്ഫോണുകളുടെയും ഡീലുകൾ ഇനിയും പലരും കണ്ടിട്ടില്ല എന്നതാണ് സത്യം. ഇതുവരെയില്ലാത്തത്ര വിലക്കുറവിൽ മികച്ച നിരവധി സ്മാർട്ട്ഫോണുകൾ ഈ സെയിലിൽ അ‌തിവേഗം വിറ്റഴിയുന്നുണ്ട്. ഈ ഓഫർ സെയിലിൽ അ‌ധികമാരും ശ്രദ്ധിച്ചിട്ടില്ലാത്തതും എന്നാൽ മികച്ച ലാഭം ലഭ്യമായതുമായ ഒരു സ്മാർട്ട്ഫോൺ ആണ് ഷവോമി 14 സിവി (5ജി (Xiaomi 14 CIVI 5G). ഇതിന് മുൻപ് ആമസോണിൽ നടന്ന ഓഫർ സെയിലിൽ ലഭ്യമായതിനെക്കാൾ വിലക്കുറവിൽ ഇപ്പോൾ ഇത് വാങ്ങാൻ കഴിയും എന്നതാണ് ഏറെ ശ്രദ്ധേയം.

കഴിഞ്ഞ വർഷം ഇറങ്ങിയ സ്മാർട്ട്ഫോൺ ആണ് എന്നത് മാറ്റി നിർത്തിയാൽ ഏതാണ്ട് 14500 രൂപയോളം ലാഭത്തിൽ ഇപ്പോൾ ഇത് വാങ്ങാൻ കഴിയും എന്നത് മികച്ച ഡീൽ ആണ്. ഷവോമി 14 സിവിയുടെ 8ജിബി+ 256ജിബി അ‌ടിസ്ഥാന മോഡൽ 42,999 രൂപയ്ക്കും 12ജിബി+ 512ജിബി വേരിയന്റ് 50,999 രൂപയ്ക്കും ആണ് ഇന്ത്യയിൽ അ‌വതരിപ്പിക്കപ്പെട്ടത്.

ആമസോൺ ഫ്രീഡം സെയിലിന്റെ രോമാഞ്ചമായി ഷവോമി 14 സിവി

ഇപ്പോൾ നടക്കുന്ന ആമസോൺ ഫ്രീഡം സെയിലിൽ ഷവോമി 14 സിവിയുടെ അ‌ടിസ്ഥാന മോഡൽ 29,499 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അ‌തായത് 13500 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് ഇവിടെ ലഭ്യമായിരിക്കുന്നു. ഇത് കൂടാതെ 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ അ‌ടിസ്ഥാന മോഡൽ ആകെ 14500 രൂപ ഡിസ്കൗണ്ടിന് ശേഷം വെറും 28499 രൂപയ്ക്ക് വാങ്ങാനാകും.

ഓഫർ സെയിലിൽ മികച്ച ഡിസ്കൗണ്ട് ലഭിക്കുന്ന ഒരു സ്മാർട്ട്ഫോൺ ഡീൽ തേടുന്നവർക്ക് ഷവോമി 14 സിവി പരിഗണിക്കാവുന്നതാണ്. ഷവോമിയുടെ വെബ്​സൈറ്റിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ 36999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ലഭ്യമാണെങ്കിലും വില 32999 രൂപ വരെയേ കുറയുന്നുള്ളൂ എന്ന് ശ്രദ്ധിക്കണം. ഇതിനെക്കാൾ ലാഭം ആമസോൺ ഡീൽ ആണെന്ന് വ്യക്തം.

ആമസോൺ ഫ്രീഡം സെയിലിന്റെ രോമാഞ്ചമായി ഷവോമി 14 സിവി

ഷവോമി 14 സിവിയുടെ പ്രധാന ഫീച്ചറുകൾ: 120Hz റിഫ്രഷ് റേറ്റുള്ള 6.55 ഇഞ്ച് 1.5K C8 12-ബിറ്റ് OLED ഡിസ്പ്ലേ, 20:9 ആസ്പക്ട് റേഷ്യോ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 3000 നിറ്റ്സ് വരെ പീക്ക് ​ബ്രൈറ്റ്നസ്, HDR10+ എന്നിവ ഇതിലുണ്ട്.

ഒക്ട കോർ സ്‌നാപ്ഡ്രാഗൺ 8s ജെൻ 3 4nm മൊബൈൽ ചിപ്സെറ്റ് ആണ് ഷവോമി 14 സിവി 5ജിയുടെ കരുത്ത്. പ്രോസസറിന് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അഡ്രിനോ 735 GPU ഉണ്ട്. 8GB / 12GB LPPDDR5x റാം, 256GB / 512GB UFS 4.0 സ്റ്റോറേജ് ഓപ്ഷനുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു.

ക്യാമറകളുടെ കാര്യമെടുത്താൽ, ലൈറ്റ് ഹണ്ടർ 800 ഇമേജ് സെൻസറുള്ള 50MP പ്രൈമറി സെൻസർ, 50എംഎം പോർട്രെയ്റ്റ് ഫോക്കൽ ലെങ്ത്, 2x സൂം എന്നിവയുള്ള 50MP ടെലിഫോട്ടോ ലെൻസ്, 120ഡിഗ്രി ഫീൽഡ് വ്യൂവും 15എംഎം തത്തുല്യ ഫോക്കൽ ലെങ്ത് വാഗ്ദാനം ചെയ്യുന്ന 12MP അൾട്രാ വൈഡ് ലെൻസ് എന്നിവ അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഫ്രണ്ടിൽ 32എംപി മെയിൻ ക്യാമറയും (OmniVision Samsung S5K3D2) 32എംപി അൾട്രാ വൈഡ് ലെൻസും ഉണ്ട്.

ആമസോൺ ഫ്രീഡം സെയിലിന്റെ രോമാഞ്ചമായി ഷവോമി 14 സിവി

67W ഫാസ്റ്റ് ചാർജിംഗുള്ള 4700mAh ബാറ്ററി, ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ, യുഎസ്ബി ടൈപ്പ്-സി ഓഡിയോ, ഹൈ-റെസ് ഓഡിയോ, ഡോൾബി അറ്റ്‌മോസ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/NSA, ഡ്യുവൽ 4G VoLTE, തുടങ്ങിയവയാണ് ഷവോമി 14 സിവിയുടെ മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
Xiaomi 14 CIVI 5G is available at a discount of Rs 14,500 during Amazon's Great Freedom Festival Sale 2025. The 8GB + 256GB base model of the Xiaomi 14 CIVI was launched in India for Rs 42,999 and the 12GB + 512GB variant for Rs 50,999. The base variant is now listed on Amazon at a price of Rs 29,499. A bank discount of Rs 1,000 is also available.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X