Home
Mobile

ഇതിൽ ഒന്ന് സ്വന്തമാക്കാൻ ഒട്ടും താമസിക്കേണ്ട! ആമസോൺ ഫെസ്റ്റിവൽ സെയിലിലെ 'ഹോട്ട്' സ്മാർട്ട്ഫോണുകൾ

ആമസോൺ ഫെസ്റ്റിവൽ സെയിൽ തുടങ്ങിയിട്ട് ദിവസങ്ങളായി. വൻ ഡിസ്കൗണ്ടുകളും എക്സ്ചേഞ്ച് ഓഫറുകളും ലഭ്യമാണ് എന്നതിനാൽത്തന്നെ ആമസോണിൽ ഇപ്പോൾ സ്മാർട്ട്ഫോൺ കച്ചവടം പൊടിപൊടിക്കുകയാണ്. ഈ ഫെസ്റ്റിവൽ ഓഫർ സെയിലിൽ ആമസോണിൽ ഓഫറുകളോടെയും ഡിസ്കൗണ്ടുകളോടെയും തിളങ്ങി നിൽക്കുന്ന ചില കിടിലൻ സ്മാർട്ട്ഫോണുകളും അ‌വയുടെ വിലയും ഇവിടെ പരിചയപ്പെടാം.

വൺപ്ലസ് നോർഡ് 3 5ജി: മീഡിയടെക് ഡിമെൻസിറ്റി 9000 പ്രോസസർ കരുത്തിലെത്തുന്ന ഈ ഫോൺ ബാങ്ക് ഡിസ്കൗണ്ടും കൂപ്പൺ ഓഫറും ഉൾപ്പെടെ 28,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്. 120Hz റിഫ്രഷ്റേറ്റുള്ള 6.74-ഇഞ്ച് സൂപ്പർഫ്ലൂയിഡ് അമോലെഡ് ഡിസ്‌പ്ലേ ഉൾപ്പെടെ മികച്ച ഫീച്ചറുകൾ ഇതിലുണ്ട്. ഈ ഫോണിനൊപ്പം ഇപ്പോൾ 1799 രൂപ വിലയുള്ള സൗജന്യ ഇയർബഡുകളും ലഭിക്കും.

ഇതിൽ ഒന്ന് സ്വന്തമാക്കാൻ ഒട്ടും താമസിക്കേണ്ട!

സാംസങ് ഗാലക്സി M34 5G: "മോൺസ്റ്റർ" എന്ന് വിളിക്കപ്പെടുന്ന ഈ 5ജി ഫോൺ 14,999 രൂപയ്ക്ക് ലഭ്യമാണ്. 120Hz AMOLED ഡിസ്‌പ്ലേ, വിഷൻ ബൂസ്റ്റർ ടെക്നോളജിയും 50MP നോ-ഷേക്ക് ക്യാമറയും വാഗ്ദാനം ചെയ്യുന്നു. ഗൊറില്ല ഗ്ലാസ് 5 സ്‌ക്രീൻ, 6000 mAh ബാറ്ററി തുടങ്ങി നിരവധി മികച്ച ഫീച്ചറുകൾ ഈ ഫോണിലുണ്ട്.

ടെക്നോ പോവ 5 പ്രോ 5ജി: ഇന്ത്യയിലെ ആദ്യത്തെ മൾട്ടി-കളർ ബാക്ക്‌ലിറ്റ് ARC ഇന്റർഫേസ് സ്മാർട്ട്‌ഫോണാണിത്. 6nm 5G പ്രോസസറും 6.79 ഇഞ്ച് ഡിസ്‌പ്ലേ, 16എംപി സെൽഫി ക്യാമറ, 50എംപി ബാക്ക് ക്യാമറ, 10W റിവേഴ്സ് ചാർജിംഗോടുകൂടിയ 5000എംഎഎച്ച് ബാറ്ററി എന്നിവയുമുള്ള ഈ 5ജി ഫോൺ ആമസോണിൽ 12,499 രൂപയ്ക്ക് ലഭ്യമാണ്.

ഐടെൽ P55 5G: ഈ അൾട്രാ-ഫാസ്റ്റ് 5G ഫോൺ ആമസോണിൽ ബാങ്ക് ഓഫറിനൊപ്പം 8,999 രൂപയ്ക്ക് ലഭിക്കും. ആകർഷകമായ 50MP AI ഡ്യുവൽ ക്യാമറ, ഡൈമെൻസിറ്റി 6080 പ്രൊസസർ, 6GB റാം, 128GB സ്റ്റോറേജ് എന്നിവയുമുള്ള ഈ ഫോണിനെ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു രത്നം എന്ന് വിശേഷിപ്പിക്കാം.

ഐക്യൂ നിയോ 7 പ്രോ 5G: ഗെയിമർമാരുടെ ആവേശമായ ഈ ഫോൺ സാധാരണ ഉപയോഗത്തിനും അ‌നുയോജ്യമാണ്. സ്നാപ്ഡ്രാഗൺ 8+ ജെൻ 1 ചിപ്സെറ്റ് കരുത്തിലെത്തുന്ന നിയോ 7 പ്രോ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നു. ഗെയിമിംഗ് ചിപ്പ്, 120Hz 10-ബിറ്റ് അമോലെഡ് ഡിസ്‌പ്ലേ, 120W ഫ്ലാഷ്ചാർജ് തുടങ്ങി മികച്ച ഫീച്ചറുകളുള്ള ഇത് 31,299 രൂപയ്ക്ക് ലഭ്യമാണ്.

മോട്ടറോള റേസർ 40 5G: 144Hz റിഫ്രഷ് റേറ്റ് ഉള്ള 3.6 ഇഞ്ച് OLED ഡിസ്‌പ്ലേ ഫീച്ചർ ചെയ്യുന്ന, ഏറ്റവും താങ്ങാനാകുന്ന നിരക്കിൽ എത്തുന്ന ഈ ഫ്ലിപ്പ് സ്മാർട്ട്‌ഫോൺ ആമസോണിൽ ബാങ്ക് ഓഫർ ഉൾപ്പെടെ 44,999 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ് ഫോണുകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു മികച്ച ഡീൽ ആണ് ഇത്.

ഹോണർ 90 5G: 200MP മെയിൻ ക്യാമറ, 12GB+512GB റാം സ്റ്റോറേജ് കോമ്പിനേഷൻ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ആക്സിലറേറ്റഡ് എഡിഷൻ 5G 4nm പ്രൊസസർ എന്നിവയുൾപ്പെടെ അസാധാരണമായ മികവും ഫീച്ചറുകളും ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആമസോണിൽ 29,999 രൂപയ്ക്ക് ലഭ്യമാണ്.

ലാവ അഗ്നി 2 5G: കർവ്ഡ് ഡിസ്പ്ലേയുള്ള ഈ 5ജി ഫോൺ മുടക്കുന്ന തുകയ്ക്ക് തക്ക മൂല്യം തിരിച്ചുനൽകുന്നു. ആമസോണിൽ 18,249 രൂപയ്ക്ക് ഈ ഫോൺ ലഭ്യമാണ്. എന്ത് ഹാർഡ്‌വെയർ തകരാർ ഉണ്ടായാലും ഒരു വർഷത്തേക്ക് വീട്ടിലെത്തി സൗജന്യമായി റിപ്പയർ ചെയ്തുതരും എന്ന് കമ്പനി വാക്കുനൽകുന്നുണ്ട്.

ഇതിൽ ഒന്ന് സ്വന്തമാക്കാൻ ഒട്ടും താമസിക്കേണ്ട!

സാംസങ് ഗാലക്സി S23 FE: അ‌ടുത്തിടെ പുറത്തിറങ്ങിയ ഈ ഫോൺ 49,999 രൂപയ്ക്ക് ആമസോണിൽ ലഭിക്കും. 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, നൈറ്റ്ഗ്രാഫിയോടുകൂടിയ 50എംപി പിൻ ക്യാമറയും ശക്തമായ ഗെയിമിംഗ് ഫീച്ചറുകളും ഈ സാംസങ് ഫാൻ എഡിഷൻ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

വൺപ്ലസ് 11 5G: 6.7 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 100W ഫാസ്റ്റ് ചാർജിംഗ്, 50എംപി മെയിൻ ക്യാമറ, 16എംപി ഫ്രണ്ട് ക്യാമറ എന്നിവ സഹിതം എത്തുന്ന ഈ 5ജി സ്മാർട്ട്ഫോൺ ആമസോണിൽ 49,999 രൂപയ്ക്ക് ലഭിക്കും. ഇതോടൊപ്പം 3999 രൂപ വിലയുള്ള ഇയർബഡ്സും സൗജന്യമായി ലഭിക്കും.

റിയൽമി നാർസോ 60 പ്രോ 5G: 100 എംപി ഒഐഎസ് ക്യാമറ, മീഡിയടെക് ഡൈമെൻസിറ്റി 7050 ചിപ്‌സെറ്റ്, ഡോൾബി അറ്റ്‌മോസ് ഡ്യുവൽ സ്പീക്കറുകൾ, 6.7 ഇഞ്ച് കർവ്ഡ് 120Hz സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമുള്ള ഈ ഫോൺ 19,999 രൂപയ്ക്ക് ആമസോണിൽ ലഭ്യമാണ്.

More from GizBot

Best Mobiles in India

English summary
Amazon Great Indian Festival 2023 is on and Amazon is giving great deals on top smartphones from famous brands. Lava Agni 2 5G, Honor 90 5G, Motorola Razr 40 5G, iQOO Neo 7 Pro 5G, Itel P55 5G, Tecno Pova 5 Pro 5G, Realme Narzo 60 Pro 5G, Samsung Galaxy S23 FE, Samsung Galaxy M34 5G, OnePlus 11, OnePlus Nord 3 5G is also available in this way.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X