Home
Mobile

8999 രൂപ മുതൽ വിലയിൽ 5G ഫോണുകൾ! ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ: ഐ​ക്യൂ ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തി

ആമസോണിൽ ഈ മാസം 23 മുതൽ ​ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 (Amazon Great Indian Festival 2025) സെയിൽ ആരംഭിക്കുകയാണ്. വിവിധ പ്രോഡക്ടുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇതൊരു മികച്ച അ‌വസരമാണ് എന്നതിനാൽ നിരവധി ഇന്ത്യക്കാർ ഈ ഓഫർ സെയിൽ ആരംഭിക്കാൻ കാത്തിരിക്കുന്നു. പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും ഇത് ഒരു സുവർണാവസരമായി കരുതപ്പെടുന്നു. ഈ ഓഫർ സെയിലിൽ വിവിധ ബ്രാൻഡുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ടുകളുടെ സൂചന ഇപ്പോൾ ആമസോൺ നൽകിത്തുടങ്ങിയിട്ടുണ്ട്. ഓരോ ദിവസവും ഓരോ ബ്രാൻഡുകൾ എന്ന നിലയിൽ സെപ്റ്റംബർ 12ന് രാത്രി 9 മുതലാണ് ഡീലുകൾ വെളിപ്പെടുത്താൻ തുടങ്ങിയിരിക്കുന്നത്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഡീലുകൾ വെളിപ്പെടുത്തുന്നതിന്റെ ഭാഗമായി ആമസോൺ ആദ്യം വെളിപ്പെടുത്തിയിരിക്കുന്നത് ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡായ ഐക്യുവിന്റെ സ്മാർട്ട്ഫോൺ ഡീലുക​ളാണ്. ഐക്യൂ Z10 ​ലൈറ്റ് 5ജി, ഐക്യൂ Z10x 5ജി, ഐക്യൂ Z10 5ജി, ഐക്യൂ നിയോ 10 5ജി, ഐക്യൂ 13 5ജി എന്നീ മോഡലുകൾക്ക് വരാൻ പോകുന്ന ഓഫർ സെയിലിൽ ഡിസ്കൗണ്ടുകൾ ലഭ്യമാകും എന്ന് ആമസോൺ സ്ഥിരീകരിച്ചിരിക്കുന്നു.

8999 രൂപ മുതൽ വിലയിൽ 5G ഫോണുകൾ! ഐ​ക്യൂ ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തി

ഐക്യുവിന്റെ മറ്റ് ചില മോഡലുകൾക്കും വരാൻ പോകുന്ന ഓഫർ സെയിലുകളിൽ ഡിസ്കൗണ്ട് പ്രതീക്ഷിക്കുന്നുണ്ട്. അ‌വയെപ്പറ്റി വരും ദിവസങ്ങളിൽ ആമസോൺ വെളിപ്പെടുത്തും. ഇപ്പോൾ പുറത്തുവിട്ട 5 ഐക്യൂ ഫോണുകളുടെ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ട് ഡീലുകൾ എന്തൊക്കെയെന്ന് ഇവിടെ പരിചയപ്പെടാം.

ഐക്യൂ Z10 ​ലൈറ്റ് 5ജി

ഐക്യുവിന്റെ ഏറ്റവും വില കുറഞ്ഞ 5ജി ഫോൺ ആണ് ഇത്. ഈ മോഡലിന്റെ യഥാർഥ വില 13999 രൂപയാണ് എന്നാണ് ആമസോൺ ടീസറിൽ പറഞ്ഞിരിക്കുന്നത് (ഇത് പൂർണ്ണമായി ശരിയല്ല, 9999 രൂപ വിലയിൽ ഇതിന്റെ അ‌ടിസ്ഥാന മോഡൽ വിപണിയിലെത്തി). ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇത് 8999 രൂപ വിലയിൽ വാങ്ങാനാകും എന്ന് ടീസർ പറയുന്നു.

8999 രൂപ മുതൽ വിലയിൽ 5G ഫോണുകൾ! ഐ​ക്യൂ ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തി

ഐക്യൂ Z10x 5ജി

ഈ വർഷം ഏപ്രിലിൽ ഇന്ത്യയിൽ എത്തിയ ബജറ്റ് 5ജി ഫോൺ ആണിത്. ഐക്യൂ Z10x 5Gയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 13,499 രൂപയും 8GB + 128GB വേരിയന്റിന് 14,999 രൂപയും ടോപ്പ്-എൻഡ് 8GB + 256GB വേരിയന്റിന് 16,499 രൂപയുമായിരുന്നു വില. ഓഫർ സെയിൽ സമയത്ത് ഇതിന്റെ അ‌ടിസ്ഥാന മോഡൽ 11999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു.

ഐക്യൂ Z10 5ജി

20000 രൂപയിൽ താഴെ വിലയിൽ 5ജി ഫോൺ തേടുന്നവർക്കുള്ള ഐക്യൂ ഓപ്ഷനുകളിൽ ഒന്നാണ് ഇത്. ഐക്യൂ Z10 5ജിയുടെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 21,999 രൂപയും 8GB+256GB വേരിയന്റിന് 23,999 രൂപയും 12GB+256GB വേരിയന്റിന് 25,999 രൂപയുമാണ് യഥാർഥ വില. ഓഫർ സെയിൽ സമയത്ത് ഇതിന്റെ അ‌ടിസ്ഥാന മോഡൽ 18999 രൂപ വിലയിൽ വാങ്ങാനാകും.

ഐക്യൂ നിയോ 10 5ജി

ഈ വർഷം മേയിൽ ഇന്ത്യയിലെത്തിയ ഈ ഫോണിന്റെ 8GB+128GB അ‌ടിസ്ഥാന വേരിയന്റിന് 31,999 രൂപയും, 8GB+ 256GB മോഡലിന് 33,999 രൂപയും, 12GB+ 256GB മോഡലിന് 35,999 രൂപയും, 16GB+ 512GB മോഡലിന് 40,999 രൂപയുമാണ് യഥാർഥ വില. ഫെസ്റ്റിവൽ സെയിലിൽ ഇത് 29999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

8999 രൂപ മുതൽ വിലയിൽ 5G ഫോണുകൾ! ഐ​ക്യൂ ഡിസ്കൗണ്ടുകൾ വെളിപ്പെടുത്തി

ഐക്യൂ 13 5ജി

ഐക്യുവിന്റെ ഏറ്റവും പ്രീമിയം മോഡൽ ആണ് ഇത്. ഇതിന്റെ 12GB+ 256GB വേരിയന്റിന് 54,999 രൂപയും 16GB+ 512GB വേരിയന്റിന് 59,999 രൂപയും ആണ് യഥാർഥ വില. എന്നാൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഇത് 50999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും. മറ്റ് മോഡലുകളുടെ ഡീറ്റെയിൽസ് വരും ദിവസങ്ങളിൽ ആമസോൺ വെളിപ്പെടുത്തും.

Best Mobiles in India

English summary
Amazon has revealed the key deals on iQoo smartphones during the Amazon Great Indian Festival 2025 sale. Amazon has confirmed that the iQoo Z10 Lite 5G, iQoo Z10x 5G, iQoo Z10 5G, iQoo Neo 10 5G, and iQoo 13 5G will be available for discounts during the upcoming sale. The sale will start on the 23rd of this month.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X