Home
Mobile

9000 രൂപയിൽ താഴെ വിലയിൽ മൂന്ന് 5G ഫോണുകൾ, 12999 രൂപ വിലയിൽ ഒരു 5G ഫോ​ൺ; ലാവ ഡിസ്കൗണ്ട് ഡീലുകൾ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ തയാറെടുക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് വിവിധ ബ്രാൻഡുകളുടെ വിവിധ മോഡലുകൾക്ക് ലഭ്യമാകുന്ന ഡിസ്കൗണ്ട് ഡീലുകൾ ആമസോൺ ഒന്നൊന്നായി വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അ‌ക്കൂട്ടത്തിൽ ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ 5ജി ഫോണുകളുടെ ഡീലുകളും പുറത്തുവന്നു. പുതിയ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായി 9000 രൂപയിൽ താഴെ വിലയിൽ മൂന്ന് ഓപ്ഷനുകളും 13000 രൂപയിൽ താഴെ വിലയിൽ ഒരു ഓപ്ഷനും ലാവ ഇപ്പോൾ വാഗ്ദാനം ചെയ്യുന്നുണ്ട്. കുറഞ്ഞ വിലയിൽ ഒരു 5ജി ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഈ ഡീലുകൾ പരിചയപ്പെട്ടിരിക്കുന്നത് നല്ലതാണ്.

ലാവ അ‌ടുത്തിടെയായി നിരവധി 5ജി ഫോണുകൾ ബജറ്റ് വിലയിൽ അ‌വതരിപ്പിച്ചിരുന്നു. അ‌തിന്റെ ഫലമായിട്ടാണ്, വരാൻ പോകുന്ന ഫെസ്റ്റിവൽ സെയിലിന്റെ മുന്നോടിയായി ഇപ്പോൾ ആമസോൺ ഏർലി ഡീലിൽ കുറഞ്ഞ വിലയിൽ മികച്ച നാല് ലാവ 5ജി ഫോൺ മോഡലുകൾ വാങ്ങാൻ ലഭ്യമായിരിക്കുന്നത്. ഫെസ്റ്റിവൽ സെയിൽ ആരംഭിക്കും മുമ്പ് തന്നെ ഫെസ്റ്റിവൽ ഡീലിന്റെ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം എന്നതാണ് ഏർലി ഡീലിന്റെ ഗുണം.

9000 രൂപയിൽ താഴെ വിലയിൽ മൂന്ന് 5G ഫോണുകൾ,  ലാവ ഡിസ്കൗണ്ട് ഡീലുകൾ

ലാവ പ്ലേ അ‌ൾട്ര 5ജി (Lava Play Ultra 5G)

കഴിഞ്ഞ മാസം അ‌തായത്, 2025 ഓഗസ്റ്റിൽ ലാവ ഇന്ത്യയിൽ അ‌വതരിപ്പിച്ച 5ജി സ്മാർട്ട്ഫോൺ ആണ് ലാവ പ്ലേ അ‌ൾട്ര 5ജി. ഇതിന്റെ 6GB+128GB അ‌ടിസ്ഥാന വേരിയന്റിന് 14,999 രൂപയും 8GB+128GB വേരിയന്റിന് 16,499 രൂപയുമാണ് വില. നിലവിൽ ആമസോണിൽ യഥാർഥ വിലയിൽ തന്നെയാണ് ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ആമസോൺ ഏർലി ഡീലിന്റെ ഭാഗമായി ലാവ പ്ലേ അ‌ൾട്ര 5ജി ഡിസ്കൗണ്ട് സഹിതം 12999 രൂപ വിലയിൽ ഇപ്പോൾ വാങ്ങാൻ സാധിക്കുന്നു. 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തുകൊണ്ടാണ് ആമസോൺ ലാവ പ്ലേ അ‌ൾട്ര 5ജി ഇപ്പോൾ 12999 രൂപ വിലയിൽ ലഭ്യമാക്കിയിരിക്കുന്നത്.

9000 രൂപയിൽ താഴെ വിലയിൽ മൂന്ന് 5G ഫോണുകൾ,  ലാവ ഡിസ്കൗണ്ട് ഡീലുകൾ

ലാവ സ്റ്റോം പ്ലേ 5ജി (Lava Storm Play 5G)

ഈ വർഷം ജൂണിൽ ലാവ അ‌വതരിപ്പിച്ച ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് ലാവ സ്റ്റോം പ്ലേ 5ജി. ഇതിന്റെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 10,499 രൂപയാണ് യഥാർഥ വില. എന്നാൽ ഏർലി ഡീലിന്റെ ഭാഗമായി 8999 രൂപ വിലയിൽ ((500 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും) ഈ ഫോൺ വാങ്ങാനാകും.

ലാവ സ്റ്റോം ​ലൈറ്റ് 5ജി (Lava Storm Lite 5G)

ജൂണിൽ പുറത്തിറങ്ങിയ മറ്റൊരു ബജറ്റ് ലാവ 5ജി ഫോൺ ആണിത്. ലാവ സ്റ്റോം ലൈറ്റ് 5ജിയുടെ 4GB + 64GB വേരിയന്റിന് 8,499 രൂപയാണ് വില. നിലവിൽ ഇതേ വിലയിൽ ആണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഏർലി ഡീലിന്റെ ഭാഗമായുള്ള ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ഇത് 7199 രൂപ വിലയിൽ വാങ്ങാനാകും.

ലാവ ബോൾഡ് N1 5ജി (Lava Bold N1 5G)

ഈ മാസം ലോഞ്ച് ചെയ്യപ്പെട്ട ലാവയുടെ ഏറ്റവും പുതിയ 5ജി ഫോൺ ആണിത്. നിലവിൽ ആമസോണിൽ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ സാധിക്കുന്ന ലാവ 5ജി ഫോണും ഇതാണ്. ലാവ ബോൾഡ് N1 5ജിയുടെ 4GB + 64GB മോഡലിന് 7,499 രൂപയും 4GB + 128GB മോഡലിന് 7999 രൂപയുമാണ് യഥാർഥ വില.

9000 രൂപയിൽ താഴെ വിലയിൽ മൂന്ന് 5G ഫോണുകൾ,  ലാവ ഡിസ്കൗണ്ട് ഡീലുകൾ

ആമസോൺ ഏർലി ഡീലിന്റെ ഭാഗമായി ലഭ്യമായ ഡിസ്കൗണ്ട് ഓഫറുകൾ പ്രയോജനപ്പെടുത്തിയാൽ ലാവ ബോൾഡ് എൻ1 5ജി വെറും 6749 രൂപ വിലയിൽ വാങ്ങാനാകും. ബജറ്റ് വിലയിൽ 5ജി ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്ന സെപ്റ്റംബർ 23 വരെ കാത്തിരിക്കാതെ നേരത്തെ തന്നെ ഏർലി ഡീൽസ് പ്രയോജനപ്പെടുത്തി ഈ ഫോണുകൾ സ്വന്തമാക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Amazon has announced early deals on Lava 5G phones. Lava Play Ultra 5G is available for Rs 12,999, Lava Storm Play 5G for Rs 8,999, Lava Bold N1 5G for just Rs 6,749 and Lava Storm Lite 5G for Rs 7,199. These can be purchased at a discount with coupon discounts and bank discounts.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X