ഇപ്പോൾ 69999 രൂപ വിലയുണ്ട്, പക്ഷേ ഒരാഴ്ച കൂടി കഴിഞ്ഞാൽ 57999 രൂപയ്ക്ക് വാങ്ങാം; വൺപ്ലസ് 13 ഡീൽ പ്രഖ്യാപിച്ചു
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഈ മാസം 23ന് ആരംഭിക്കാൻ പോവുകയാണ്. നിരവധി ആളുകൾ ഈ ഓഫർ സെയിൽ സമയത്ത് പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ പദ്ധതിയിടുന്നുണ്ട്. വൻ മത്സരം നടക്കുമെന്നതിനാൽ വിവിധ ബ്രാൻഡുകൾ തങ്ങളുടെ സ്മാർട്ട്ഫോണുകൾക്ക് ഈ ഫെസ്റ്റിവൽ സെയിൽ സമയത്ത് ആകർഷകമായ ഡിസ്കൗണ്ടുകൾ വാഗ്ദാനം ചെയ്യാറുണ്ട്. അത്തരത്തിൽ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് സ്മാർട്ട്ഫോണുകൾക്ക് ലഭ്യമാകുന്ന ഡീലുകളുടെ വിവരങ്ങൾ കഴിഞ്ഞ ദിവസം ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നു. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് വൺപ്ലസിന്റെ പ്രീമിയം മോഡലായ വൺപ്ലസ് 13യുടെ ഡീൽ ആണ്.
വൺപ്ലസ് 13
ഈ വർഷം ജനുവരിയിലാണ് വൺപ്ലസ് സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് കരുത്തുള്ള വൺപ്ലസ് 13 5ജി ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നത്. അന്ന് ഇതിന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 69999 രൂപയും 16GB+ 512GB വേരിയന്റിന് 76999 രൂപയും 24GB+ 1TB വേരിയന്റിന് 8999 രൂപയും ആയിരുന്നു വില.

ഇപ്പോൾ വൺപ്ലസ് 13യുടെ അടിസ്ഥാന വേരിയന്റ് യഥാർഥ വിലയിൽ തന്നെയാണ് ആമേസാണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ 4250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ ശരിക്കുള്ള ഡിസ്കൗണ്ട് വരാൻ പോകുന്നതേയുള്ളൂ. അതായത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ വെറും 57999 രൂപ വിലയിൽ വാങ്ങാനാകും.
ഫെസ്റ്റിവൽ സെയിലിലെ വിവിധ ഡീലുകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി വൺപ്ലസിന്റെ ജനപ്രിയ മോഡലുകൾക്ക് ലഭിക്കുന്ന ഡീലുകൾ കഴിഞ്ഞ ദിവസം ആമസോൺ വെളിപ്പെടുത്തി. ഇക്കൂട്ടത്തിലാണ് വൺപ്ലസ് 13 5ജി 57999 രൂപ വിലയിൽ സെപ്റ്റംബർ 23 മുതൽ വാങ്ങാനാകും എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ബാങ്ക് ഡിസ്കൗണ്ടുകൾ, കൂപ്പൺ ഡിസ്കൗണ്ടുകൾ, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിവ സഹിതമുള്ള വില ആയിരിക്കാം ഇത്.

വൺപ്ലസ് 13S
വൺപ്ലസിന്റെ കരുത്തൻ പ്രീമിയം സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഓഫർ സെയിൽ ആരംഭിക്കുന്നത് വരെ കാത്തിരിക്കാവുന്നതാണ്. വൺപ്ലസ് 13 മോഡലിന് മാത്രമല്ല, വൺപ്ലസ് 13 സീരീസിനോട് അനുബന്ധമായി വൺപ്ലസ് അടുത്തിടെ അവതരിപ്പിച്ച വൺപ്ലസ് 13S മോഡലിനും വരാൻ പോകുന്ന ഓഫർ സെയിലിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാകും.
ഇന്ത്യയിൽ ഏറ്റവും കുറഞ്ഞ വിലയിൽ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ലഭ്യമാകുന്ന സ്മാർട്ട്ഫോൺ എന്ന നിലയിൽ വൺപ്ലസ് അവതരിപ്പിച്ച മോഡൽ ആണ് വൺപ്ലസ് 13s. ഇതിന്റെ 12GB + 256GB മോഡലിന് 54,999 രൂപയും 12GB + 512GB മോഡലിന് 59,999 രൂപയുമാണ് യഥാർഥ വില.
വൺപ്ലസ് 13S നിലവിൽ യഥാർഥ വിലയിൽ തന്നെയാണ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ വൺപ്ലസ് 13s 47999 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിലെ ആദ്യത്തെ 5.5G ഡിവൈസ് എന്നത് അടക്കം ഒട്ടേറെ മികച്ച ഫീച്ചറുകൾ നിറഞ്ഞ ഒരു സ്മാർട്ട്ഫോൺ ആണ് ഇത്.

വൺപ്ലസ് 13, വൺപ്ലസ് 13s എന്നിവയ്ക്ക് പുറമേ വൺപ്ലസ് നോർഡ് 5 മോഡൽ 28749 രൂപ വിലയിലും വൺപ്ലസ് നോർഡ് സിഇ5 ലൈറ്റ് 5ജി 15999 രൂപ വിലയിലും വൺപ്ലസ് നോർഡ് സിഇ4 5ജി 18499 രൂപ വിലയിലും ഓഫർ സെയിൽ സമയത്ത് വാങ്ങാനാകും എന്ന് ആമസോൺ വെളിപ്പെടുത്തിയിരിക്കുന്നു.


Click it and Unblock the Notifications








