മൂന്നാം ദിവസം താരമായി വൺപ്ലസ് നോർഡ് CE5 5G; ആമസോൺ വിൽക്കുന്നത് ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ വിലയിൽ
ആമസോണിൽ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ മൂന്നാം ദിവസത്തിൽ ശ്രദ്ധനേടി വൺപ്ലസിന്റെ പുതിയ മിഡ് റേഞ്ച് സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ5 5ജി (OnePlus Nord CE5 5G). 25000 രൂപയിൽ താഴെ വിലയിൽ ഒരു സ്മാർട്ട്ഫോൺ തേടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനും ആമസോണിൽ ഇപ്പോൾ ഇതുവരെയുള്ളതിൽ ഏറ്റവും കുറഞ്ഞ വിലയിൽ വിൽക്കുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നുമാണ് ഇത്. ഈ വർഷം ജൂലൈയിൽ ആണ് വൺപ്ലസ് ഈ കിടിലൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചത്. തുടർന്നിങ്ങോട്ട് ലോഞ്ച് ഓഫർ, ആമസോണിന്റെ പ്രത്യേക ഡിസ്കൗണ്ട് എന്നിവയുടെ സഹായത്താൽ യഥാർഥ വിലയെക്കാൾ കുറഞ്ഞ വിലയിൽ ഇത് ലഭ്യമായിരുന്നു.
ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിന്റെ ഭാഗമായി ഏറ്റവും മികച്ച ഡിസ്കൗണ്ട് ഓഫറുകളിലൊന്നായി ആമസോൺ എടുത്തുകാണിക്കുന്നത് വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ ഡീലിനെ ആണ്. ഇത് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ ആമസോണിൽ വാങ്ങാനാകും. ഫെസ്റ്റിവൽ ഡിസ്കൗണ്ട് വിൽപ്പനയുടെ ഒന്നാം ദിവസം ഐഫോൺ 15 ഡീലും രണ്ടാം ദിവസം സാംസങ് ഗാലക്സി എം36 5ജി ഡീലും മികച്ച ഓപ്ഷനുകളായി മുന്നിട്ടുനിന്നു.

നിരവധി സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിട്ടുണ്ട് എങ്കിലും മൂന്നാം ദിവസത്തിൽ ആമസോൺ മുന്നോട്ട് വച്ചിരിക്കുന്ന പ്രധാന ഡീൽ വൺപ്ലസ് നോർഡ് സിഇ5 5ജിയുടേത് ആണ്. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് വൺപ്ലസ് നോർഡ് CE5 5ജിയുടെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 24,999 രൂപയും 8GB + 256GB വേരിയന്റിന് 26,999 രൂപയും 12GB + 256GB വേരിയന്റിന് 28,999 രൂപയുമായിരുന്നു വില.
ഇപ്പോൾ അടിസ്ഥാന വേരിയന്റ് 23,499 രൂപ വിലയിൽ ആണ് വൺപ്ലസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് 1500 രൂപയുടെ ഡയറക്ട് ഡിസ്കൗണ്ട് നൽകിയിരിക്കുന്നു. ഇത് കൂടാതെ 1250 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്. അതിനാൽ അടിസ്ഥാന മോഡൽ 22,249 രൂപ വിലയിൽ വാങ്ങാനാകും. ഇത് ഈ ഫോണിന് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയാണ്. (ഇത് 21749 രൂപ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ ടീസർ പറയുന്നു, ഇത് എക്സ്ചേഞ്ച് ഡിസ്കൗണ്ട് ഉൾപ്പെടെയാകാം).

വൺപ്ലസിന്റെ നോർഡ് 5 മോഡൽ വാങ്ങാൻ അൽപ്പം കൂടി ഉയർന്ന വില നൽകേണ്ടിവരും. എന്നാൽ അത് വാങ്ങാൻ കഴിയാത്ത സങ്കടം പരിഹരിക്കാൻ വൺപ്ലസ് ആരാധകർക്ക് കുറഞ്ഞ വിലയിൽ ലഭ്യമായിരിക്കുന്ന ഓപ്ഷനാണ് വൺപ്ലസ് നോർഡ് സിഇ5. മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് ചിപ്സെറ്റ് കരുത്തിലാണ് ഈ ഫോൺ എത്തിയിരിക്കുന്നത്.
വൺപ്ലസ് നോർഡ് സിഇ5 5ജിയുടെ പ്രധാന ഫീച്ചറുകൾ
6.77-ഇഞ്ച് (2392×1080 പിക്സലുകൾ) FHD+ AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 1300 nits വരെ (HBM) / 1430 nits പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, 3.35Ghz വരെ ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 8350 അപെക്സ് 4nm പ്രോസസർ, ആം മാലി-G615 MC6 GPU, 8GB / 12GB LPDDR5X റാം, 128GB / 256GB UFS 3.1 സ്റ്റോറേജ്.
ആൻഡ്രോയിഡ് 15 ഓക്സിജൻ OS 15 (4 ആൻഡ്രോയിഡ് അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും), കോമ്പോസിറ്റ് വേപ്പർ ചേമ്പർ കൂളിംഗ് ഉൾപ്പെടുന്ന അഡ്വാൻസ്ഡ് ക്രയോവെലോസിറ്റി വിസി കൂളിംഗ് സിസ്റ്റം, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം (50MP മെയിൻ ക്യാമറ+, 8MP 112° അൾട്രാ-വൈഡ് ക്യാമറ), 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, ഇൻഫ്രാറെഡ് സെൻസർ.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, USB ടൈപ്പ്-C 2.0, 80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 7100mAh ബാറ്ററി, 163.58×76.02×8.17mm (ബ്ലാക്ക് ഇൻഫിനിറ്റി, നെക്സസ് ബ്ലൂ) / 8.27mm (മാർബിൾ മിസ്റ്റ്) വലിപ്പം, 199 ഗ്രാം ഭാരം എന്നിവ ഈ ഫോണിനുണ്ട്.


Click it and Unblock the Notifications








