Home
Mobile

7499 രൂപ മുതൽ വിലയിൽ 5G ഫോൺ! സാംസങ് ഗാലക്സി ഫോണുകളുടെ ഡിസ്കൗണ്ട് വിലകൾ വെളിപ്പെടുത്തി ആമസോൺ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2025 സെയിലിൽ ഡിസ്കൗണ്ട് ലഭ്യമാകുന്ന മോഡലുകളിൽ ചിലത് ആമസോൺ ഔദ്യോഗികമായി വെളിപ്പെടുത്തി. ഗാലക്സി A55 5G, ഗാലക്സി M06 5G, ഗാലക്സി M16 5G, ഗാലക്സി ഫോൾഡ് 6 5G, ഗാലക്സി M05 എന്നീ മോഡലുകൾക്ക് ഡിസ്കൗണ്ട് ലഭ്യമാകും എന്നാണ് ഇപ്പോൾ സാംസങ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇവ കൂടാതെ മറ്റ് ചില സാംസങ് സ്മാർട്ട്ഫോണുകളും വരാൻ പോകുന്ന ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമാകും. ഇപ്പോൾ ആദ്യഘട്ടമെന്ന നിലയിൽ ഈ 5 മോഡലുകളുടെ ഡിസ്കൗണ്ട് വില ആമസോൺ പുറത്തുവിട്ടു എന്നുമാത്രം.

ഈ മാസം 23ന് ആണ് ആമസോണിൽ ഫെസ്റ്റിവൽ സെയിൽ ആരംഭിക്കുന്നത്. ഈ ഘട്ടത്തിൽ ഡയറക്ട് ഡിസ്കൗണ്ട്, ബാങ്ക് ഡിസ്കൗണ്ട്, കൂപ്പൺ ഡിസ്കൗണ്ട്, എക്സ്ചേഞ്ച് ഡിസ്കൗണ്ട് എന്നിങ്ങനെ വിവിധ ഡിസ്കൗണ്ടുകൾ വഴി സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ആമസോൺ അ‌വസരം ഒരുക്കുന്നു. അ‌തിനാൽത്തന്നെ നിരവധിപേർ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ഈ ഓഫർ സെയിൽ ആരംഭിക്കുന്നതും കാത്തിരിക്കുന്നുണ്ട്.

7499 രൂപ മുതൽ വിലയിൽ 5G ഫോൺ! ഡിസ്കൗണ്ട് വിലകൾ വെളിപ്പെടുത്തി ആമസോൺ

ഇപ്പോൾ സാംസങ് ഡിസ്കൗണ്ട് വെളിപ്പെടുത്തിയിരിക്കുന്ന സ്മാർട്ട്ഫോണുകളിൽ M05 ​ഒഴികെയുള്ള എല്ലാ മോഡലുകളും 5ജി ഫോണുകളാണ്. കുറഞ്ഞ വിലയിൽ ഒരു 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്കായി ഗാലക്സി M06 5ജി വെറും 7499 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഡിസ്കൗണ്ട് വില പുറത്തുവന്ന മോഡലുകൾക്ക് പുറമേ, എസ് സീരീസ് ഉൾപ്പെടെ കൂടുതൽ മോഡലുകൾക്ക് ഉൾപ്പെടെ ഓഫർ സെയിൽ സമയത്ത് ഡിസ്കൗണ്ട് ലഭ്യമാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

സാംസങ് ഗാലക്സി മോഡലുകളും ഡിസ്കൗണ്ട് വിലയും

സാംസങ് ഗാലക്സി M06 5ജി (Samsung Galaxy M06 5G) യുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 9999 രൂപയും 6GB + 128GB വേരിയന്റിന് 11499 രൂപയും ആയിരുന്നു ലോഞ്ച് വില. എന്നാൽ ഓഫർ സെയിലിൽ ഈ ഫോൺ 7499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും.

7499 രൂപ മുതൽ വിലയിൽ 5G ഫോൺ! ഡിസ്കൗണ്ട് വിലകൾ വെളിപ്പെടുത്തി ആമസോൺ

സാംസങ് ഗാലക്സി എം16 5ജി (Samsung Galaxy M16 5G) യുടെ 4GB+ 128 GB അ‌ടിസ്ഥാന മോഡലിന് 12,499 രൂപയും 6GB+ 128GB വേരിയന്റിന് 13999 രൂപയും 8GB+ 128GB വേരിയന്റിന് 15999 രൂപയുമായിരുന്നു വില. ഫെസ്റ്റിവൽ സെയിലിൽ ഇത് 10499 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകുമെന്ന് ആമസോൺ വെളിപ്പെടുത്തിയിരിക്കുന്നു.

സാംസങ് ഗാലക്സി എ55 5ജിയുടെ (Samsung Galaxy A55 5G) 8GB + 128GB അ‌ടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. എന്നാൽ ഓഫർ സെയിൽ സമയത്ത് ഇത് 23999 രൂപ പ്രാരംഭ വിലയിൽ വാങ്ങാനാകും എന്ന് ആമസോൺ ടീസർ പറയുന്നു.

ഗാലക്സി Z ഫോൾഡ് 6 (Samsung Galaxy Z Fold6) 5ജിയുടെ 12GB+256GB അ‌ടിസ്ഥാന വേരിയന്റിന് 1,64,999 രൂപയും 12GB+512GB വേരിയന്റിന് 1,76,999 രൂപയും 12GB+1TB വേരിയന്റിന് 2,00,999 രൂപയും ആയിരുന്നു വില. പിന്നീട് പുതിയ മോഡലുകൾ ഈ വർഷം ലോഞ്ച് ചെയ്തപ്പോൾ ഇവയുടെ വില ചെറുതായി കുറഞ്ഞിരുന്നു. ഇപ്പോൾ വരാൻ പോകുന്ന ആമസോൺ സെയിലിൽ ഈ ഫോൾഡബിൾ ഫോണിന്റെ പ്രാരംഭ വേരിയന്റ് 1,10,999 രൂപ വിലയിൽ വാങ്ങാനാകും.

7499 രൂപ മുതൽ വിലയിൽ 5G ഫോൺ! ഡിസ്കൗണ്ട് വിലകൾ വെളിപ്പെടുത്തി ആമസോൺ

സാംസങ് ഗാലക്സി എം05ന്റെ സിംഗിൾ 4GB+64GB മോഡലിന് 7999 രൂപയാണ് ലോഞ്ച് വില. ഓഫർ സെയിലിൽ ഇത് 6249 രൂപ എന്ന ഡിസ്കൗണ്ട് വിലയിൽ വാങ്ങാം എന്നാണ് ആമസോൺ പറയുന്നത്. എന്നാൽ ഈ ഡീൽ ഉപയോക്താക്കൾക്ക് അ‌ത്ര ലാഭകരമല്ല എന്നതാണ് സത്യം. മുൻപ് ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ഈ ഫോൺ ലഭ്യമായിട്ടുണ്ട് എന്നത് ഒരു കാര്യം. ഇതേ വില നൽകിയാൽ പുതിയ 5ജി ഫോൺ ലഭിക്കും എന്നത് മറ്റൊരുകാര്യം.

Best Mobiles in India

English summary
The discounted prices available on Samsung Galaxy phones during the Amazon Great Indian Festival 2025 sale have been revealed. The Galaxy M06 5G can be purchased at a price of Rs 7499. Similarly, the Samsung Galaxy M16 5G can be purchased at a starting price of Rs 10499, the Galaxy A55 5G at a starting price of Rs 23999, and the Galaxy Z Fold 6 at a price of Rs 1,10,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X