ഇതെന്താ ഫോൾഡബിൾ ഫോൺ വാങ്ങുന്നവർക്ക് ശുക്രദശയോ! സാംസങ് ഗാലക്സി Z ഫോൾഡ് 6 ന് 61000 രൂപയോളം ഡിസ്കൗണ്ട്
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഇന്ന് മുതൽ ആരംഭിച്ചിരിക്കുകയാണ്. നിരവധി കിടിലൻ ഡീലുകൾ ഇതിനകം ലഭ്യമായതിനാൽ സ്മാർട്ട്ഫോൺ ആരാധകർ വളരെ ഹാപ്പിയാണ് എന്നാണ് ഡീൽ തുടങ്ങിക്കഴിഞ്ഞുള്ള പ്രതികരണങ്ങളിൽ നിന്ന് പൊതുവെ അറിയാൻ കഴിയുന്നത്. ഈ ഓഫർ സെയിലിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ടുകൾ ലഭ്യമാണ് എങ്കിലും ഏറ്റവും വലിയ ഡിസ്കൗണ്ടുകൾ ലഭ്യമായിരിക്കുന്നത് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്കാണ്. അതായത് ഇപ്പോൾ ഒരു ഐഫോൺ 16 മോഡൽ സ്വന്തമാക്കാനുള്ള അത്രയും ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഈ സെയിലിൽ ആമസോൺ വിൽക്കുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സാംസങ് ഗാലക്സി Z ഫോൾഡ് 6.
ഉയർന്ന വില
സാംസങ്ങിന്റെ അഭിമാനമായ ഫോൾഡബിൾ സ്മാർട്ട്ഫോൺ ആണ് ഗാലക്സി ഫോൾഡ് 6. എന്നാൽ ഉയർന്ന വിലയിലാണ് ഇത് വാങ്ങാൻ ലഭ്യമായിരുന്നത്. അടുത്തിടെ സാംസങ് പുതിയ ഗാലക്സി ഫോൾഡബിൾ ഫോൺ എത്തിയതോടെ മുൻ മോഡൽ എന്ന നിലയിൽ ഗാലക്സി Z ഫോൾഡ് 6ന്റെ വില അൽപ്പം കുറഞ്ഞിരുന്നു. ഇപ്പോൾ ഫെസ്റ്റിവൽ ഡിസ്കൗണ്ടുകൾ പ്രഖ്യാപിച്ചതോടെ വില വീണ്ടും കുറഞ്ഞിരിക്കുന്നു.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി Z ഫോൾഡ് 6ന്റെ 12GB+ 256GB അടിസ്ഥാന വേരിയന്റിന് 1,64,999 രൂപയും 12GB+ 512GB വേരിയന്റിന് 1,76,999 രൂപയും 12GB+ 1TB വേരിയന്റിന് 2,00,999 രൂപയും ആയിരുന്നു വില. എന്നാൽ പിന്നീട് പുതിയ ഫോൾഡ് 7 എത്തിയതോടെ വില കുറഞ്ഞു.
1,64,999 രൂപ വിലയുണ്ടായിരുന്ന ഗാലക്സി Z ഫോൾഡ് 6 ജൂലൈയിൽ ആമസോൺ വെറും 1,25,399 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിതത്. കൂടാതെ ആമസോൺ 1500 രൂപ ഡിസ്കൗണ്ടും വാഗ്ദാനം ചെയ്തിരുന്നു. അതിനാൽ അന്ന് 12GB റാം, 256GB സ്റ്റോറേജ് അടിസ്ഥാന മോഡൽ വെറും 1,23,899 രൂപ വിലയിൽ വാങ്ങാൻ സാധിച്ചിരുന്നു. എന്നാലിപ്പോൾ അതിനെ കടത്തിവെട്ടുന്ന ഓഫറാണ് ആമസോൺ നൽകിയിരിക്കുന്നത്.

61000 രൂപ ഡയറക്ട് വിലക്കുറവ്
ഫെസ്റ്റിവൽ ഓഫർ സെയിലിന്റെ ഭാഗമായി ഗാലക്സി Z ഫോൾഡ് 6ന്റെ അടിസ്ഥാന വേരിയന്റ് വെറും 1,03,999 രൂപ വിലയിലാണ് ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്. അതായത് ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 61000 രൂപ ഡയറക്ട് വിലക്കുറവ് ഇവിടെ ഉപയോക്താവിന് ലഭിക്കുന്നു. ഇത് കൂടാതെ ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പർച്ചേസ് ചെയ്യുന്നവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ ലഭ്യമാണ്.
ബാങ്ക് ഡിസ്കൗണ്ട് ഓഫറുകൾ കൂടി പ്രയോജനപ്പെടുത്തിയാൽ ഒരുലക്ഷം രൂപയിൽ താഴെ വിലയിൽ സാംസങ് ഗാലക്സി Z ഫോൾഡ് 6 ഇപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിന്ന് സ്വന്തമാക്കാൻ സാധിക്കും. ഫെസ്റ്റിവൽ സെയിൽ ഡിസ്കൗണ്ട് ശരിക്കും പ്രയോജനപ്പെടുത്താനാകുക ഇത്തരം വലിയ ഡീലുകളിലാണ്.
സാംസങ്ങിന്റെ മാത്രമല്ല, ഗൂഗിൾ പിക്സലിന്റെയും മുൻ ഫോൾഡബിൾ മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുകൾ ഇപ്പോൾ ലഭ്യമാണ്. ഫ്ലിപ്പ്കാർട്ട് വഴിയാണ് പിക്സൽ ഫോണുകൾ വിൽപ്പനയ്ക്ക് എത്തുന്നത്. അതിനാൽ ഇപ്പോൾ നടക്കുന്ന ബിഗ് ബില്യൺ ഡേയ്സ് സെയിലിലാണ് പിക്സൽ 9 പ്രോ ഫോൾഡ് വൻ ഡിസ്കൗണ്ട് വിലയിൽ ലഭ്യമായിരിക്കുന്നത്.

ആമസോണിൽ ഗാലക്സി Z ഫോൾഡ് 6 ലഭ്യമാകുന്ന ഏതാണ്ട് അതേ വിലയിൽ തന്നെ ഫ്ലിപ്പ്കാർട്ടിൽ ബിഗ് ബില്യൺ ഡേയ്സ് സെയിലിൽ പിക്സൽ 9 പ്രോ ഫോൾഡ് ലഭ്യമാക്കിയിരിക്കുന്നത്. പ്രീമിയം സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേർക്ക് തങ്ങളുടെ ആഗ്രഹം നിറവേറ്റാൻ ഈ ഫെസ്റ്റിവൽ സെയിൽ ഡീലുകൾ അവസരം ഒരുക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.


Click it and Unblock the Notifications








