Home
Mobile

ആമസോൺ ഓഫർ ഉത്സവത്തിന് വാങ്ങാൻ ബെസ്റ്റ് ഡീൽ! വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജി 17,499 രൂപയ്ക്ക്!

സ്മാർട്ട്ഫോണുകൾക്ക് തലങ്ങും വിലങ്ങും ഓഫറുകൾ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഉത്സവകാല ഓഫർ സെയിൽ ഒക്ടോബർ 8ന് ആരംഭിക്കുകയാണ്. സ്മാർട്ട്ഫോണുകൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഇ-കൊമേഴ്സ് രംഗത്തെ വമ്പന്മാരായ ആമസോണും ഫ്ലിപ്പ്കാർട്ടും വൻ അ‌വസരമാണ് ഇതിലൂടെ തുറന്നിടുന്നത്. ഓഫറുകൾ പ്രയോജനപ്പെടുത്താനുള്ള തയാറെടുപ്പുകൾ ഇപ്പോഴേ ആരംഭിക്കാം.

ആമസോണിന്റെ ഈ വർഷത്തെ ഏറ്റവും വലിയ ഓഫർ സെയിലുകളിൽ ഒന്നായ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിലെ ചില ഡീലുകൾ സംബന്ധിച്ച വിവരങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. വൺപ്ലസ് അ‌ടുത്തിടെ പുറത്തിറക്കിയ 5ജി സ്മാർട്ട്ഫോണായ വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് മികച്ച വിലയിൽ സ്വന്തമാക്കാൻ ഓഫർ സെയിലിൽ അ‌വസരമുണ്ട്.

ആമസോൺ ഓഫർ ഉത്സവത്തിന് വാങ്ങാൻ ബെസ്റ്റ് ഡീൽ! വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ്

വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജിയെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ എന്നാണ് ആമസോൺ വിശേഷിപ്പിച്ചിരിക്കുന്നത്. പുറത്തിറങ്ങി ചുരുങ്ങിയ നാളുകൾക്കുള്ളിൽ ഈ വിശേഷണം നേടിയെടുക്കാൻ ഈ വൺപ്ലസ് ഫോണിന് സാധിച്ചത് കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു എന്നതുകൊണ്ടാണ്. ഈ വൺപ്ലസ് 5ജി ഫോൺ ഓഫർ സെയിലിൽ 17,499 രൂപയ്ക്ക് ആമസോണിൽ ലഭ്യമാകും.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിന്റെ ഡീലുകൾ വെളിപ്പെടുത്തുന്ന പേജ് ഇതിനകം ആമസോണിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ പേജിലാണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജി 17,499 രൂപയ്ക്ക് ലഭ്യമാകും എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. യഥാർത്ഥത്തിൽ 19,999 രൂപയാണ് ഈ ഫോണിന്റെ വിലയെന്ന് ആമസോൺ പറയുന്നു.

എങ്ങനെയാണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 17,499 രൂപയ്ക്ക് നൽകുന്നത് എന്ന് ആമസോൺ സ്പെഷ്യൽ പേജിൽ വിശദീകരിക്കുന്നുണ്ട്. ഈ ഫോണിന്റെ എംആർപി 19,999 രൂപ. ഓഫറൊന്നും ഇല്ലാതെ നിലവിൽ ഈ ഫോൺ വിൽക്കുന്നതും 19,999 രൂപയ്ക്ക് തന്നെയാണ്. കൂപ്പ​ൺ ഡിസ്കൗണ്ടായി ഈ ഫോണിന്റെ വിലയിൽ 1000 രൂപ ഇളവ് ലഭിക്കും.

1000 രൂപ കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ, ബാങ്ക് ഡിസ്കൗണ്ട് ആയി 1500 രൂപയുടെ ഡിസ്കൗണ്ടും ആമസോണിൽ ലഭിക്കും. ആകെ 2500 രൂപയുടെ ഡിസ്കൗണ്ട്. അ‌ങ്ങനെ ഈ ഫോൺ 17,499 രൂപയ്ക്ക് ലഭ്യമാക്കിയിരിക്കുന്നു. അ‌തേസമയം എസ്ബിഐ ബാങ്ക് കാർഡ് ഉപയോഗിച്ച് പർച്ചേസ് നടത്തുന്നവർക്ക് മാത്രമാണ് ബാങ്ക് ഓഫർ ലഭ്യമാകുക.

സെയിൽ ആരംഭിക്കുന്ന സമയത്ത് തന്നെ വിവരം അ‌റിയാൻ ആ​മസോൺ പേജിലെ നോട്ടി​ഫൈ മീ ഓപ്ഷൻ ഉപയോഗപ്പെടുത്താവുന്നതാണ്. 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന മികച്ച 5ജി സ്മാർട്ട്ഫോൺ ഓപ്ഷനാണ് ഇത്. വൺപ്ലസ് നോർഡ് സിഇ 3 ​ലൈറ്റ് സ്മാർട്ട്ഫോണിന്റെ പ്രധാന ഫീച്ചറുകൾ പരിചയപ്പെടാം.

ആമസോൺ ഓഫർ ഉത്സവത്തിന് വാങ്ങാൻ ബെസ്റ്റ് ഡീൽ! വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ്

120Hz റിഫ്രഷ് റേറ്റുള്ള 6.72-ഇഞ്ച് LCD ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ക്വാൽക്കോം സ്നാപ്ഡ്രാഗൺ 695 പ്രോസസറാണ് ഈ ഫോണിന്റെ കരുത്ത്. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഓക്‌സിജൻ ഒഎസ് 13.1-ലാണ് പ്രവർത്തനം. 8GB LPDDR4x റാം+ 128GB UFS 2.2 സ്റ്റോറേജ്, 8GB LPDDR4x റാം+ 256GB UFS 2.2 സ്റ്റോറേജ് എന്നിങ്ങനെ രണ്ട് വേരിയന്റുകളിൽ ലഭ്യമാകും.

സാംസങ് HM6 സെൻസർ പിന്തുണയിൽ എത്തുന്ന 108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത് സെൻസറും 2 മെഗാപിക്സൽ മാക്രോ ലെൻസും അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സിസ്റ്റം ആണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജിയിൽ ഉള്ളത്. ഫ്രണ്ടിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാപിക്സൽ ക്യാമറയും ഉൾപ്പെടുന്നു.

67W SUPERVOOC ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് നോർഡ് സിഇ 3 ​ലൈറ്റിലുള്ളത്. 80W ഫാസ്റ്റ് ചാർജറുമായി ബോക്‌സ് എത്തുന്നു. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ 20000 രൂപയിൽ താഴ്ന്ന വിലയിൽ സ്വന്തമാക്കാവുന്ന മികച്ച 5ജി സ്മാർട്ട്ഫോണുകളുടെ നിരയിലെ പ്രധാനിയാണ് വൺപ്ലസ് നോർഡ് സിഇ3 ​ലൈറ്റ് 5ജി.

More from GizBot

Best Mobiles in India

English summary
Some of the deals in Amazon's Great Indian Festival Sale, one of the biggest offer sales of the year, have already surfaced. OnePlus Nord CE3 Lite, the recently launched 5G smartphone, is available for Rs 17,499 in the offer sale. Amazon is giving a total discount of Rs 2500 on this phone.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X