Home
Mobile

ആകെ 20000 രൂപ ലാഭം! ഏറ്റവും മികച്ച വൺപ്ലസ് ഫോണും ഇയർബഡ്സും ​ഒന്നിച്ച് കൈയിലിരിക്കും; ആമസോൺ ഡീൽ ഇതാ

ആമസോണിലും ഫ്ലിപ്പ്കാർട്ടിലും ഫെസ്റ്റിവൽ ഓഫർ സെയിലുകൾ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ​പ്രൈം, പ്ലസ് അ‌ംഗങ്ങൾക്ക് ഡിസ്കൗണ്ട് ഓഫറുകളിലേക്ക് ഇപ്പോൾ ആക്സസ് ലഭ്യമാണ്, മറ്റുള്ളവർക്ക് ഇന്ന് അ‌ർധരാത്രി മുതൽ (സെപ്റ്റംബർ 27 മുതൽ) ആണ് ആക്സസ് ലഭ്യമാകുക. ബജറ്റ് സെഗ്മെന്റിലുള്ള സ്മാർട്ട്ഫോണുകൾ മുതൽ പ്രീമിയം സെഗ്മെന്റിലുള്ള സ്മാർട്ട്ഫോണുകൾ വരെ വൻ വിലക്കുറവിൽ വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന സമയമാണിത്. അ‌തിനാൽ ഏറ്റവും മികച്ച ഡീൽ എവിടെയാണ്, ഏതിനാണ് എന്നൊക്കെ മനസിലാക്കി വേണം പർച്ചേസ് നടത്താൻ. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ (Amazon Great Indian festival sale) വൺപ്ലസിന്റെ പ്രീമിയം ഫോൺ മികച്ച ഡീലിൽ ലഭ്യമാക്കിയിട്ടുണ്ട്.

ഈ വർഷം ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് വൺപ്ലസ് 12. നിലവിലുള്ള ഏറ്റവും മികച്ച ചിപ്സെറ്റായ സ്നാപ്ഡ്രാഗൺ 8 ജെൻ 3 കരുത്തിൽ എത്തുന്ന ഈ സ്മാർട്ട്ഫോൺ വൺപ്ലസിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോൺ ആണ്. ഇപ്പോൾ ലോഞ്ചിന് ശേഷമുള്ള ഏറ്റവും മികച്ച ലാഭത്തിൽ ഈ ഫോൺ വാങ്ങാൻ ആമസോണിലെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ ഓഫറുകൾ അ‌വസരമൊരുക്കിയിരിക്കുന്നു.

ഏറ്റവും മികച്ച വൺപ്ലസ് ഫോണും ഇയർബഡ്സും ​ഒന്നിച്ച് കൈയിലിരിക്കും

വൺപ്ലസ് 12-ന്റെ 12ജിബി റാമും 256ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡൽ 64,999 രൂപ വിലയിലും 16ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള വേരിയന്റ് 69,999 രൂപ വിലയിലുമാണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാലിപ്പോൾ ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ ഈ ഫോൺ വാങ്ങുമ്പോൾ 20000 രൂപയിലധികം രൂപ ലാഭം ലഭിക്കും.

എങ്ങനെയെന്നാൽ, 64,999 രൂപ വിലയുള്ള വൺപ്ലസ് 12 പ്രാരംഭ മോഡൽ ഇപ്പോൾ ആമസോണിൽ നിന്ന് 55,999 രൂപയ്ക്ക് വാങ്ങാം. 7000 രൂപ ബാങ്ക് ഡിസ്കൗണ്ടും 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും സഹിതം 9000 രൂപ ഡിസ്കൗണ്ട് ലഭിക്കുന്നതിനാലാണ് 55,999 രൂപ വിലയിൽ വാങ്ങാനാകുക. ഈ ഡിസ്കൗണ്ടിനൊപ്പം മറ്റൊരു കിടിലൻ ഓഫർ കൂടി ആമസോൺ നൽകുന്നുണ്ട്.

ഏറ്റവും മികച്ച വൺപ്ലസ് ഫോണും ഇയർബഡ്സും ​ഒന്നിച്ച് കൈയിലിരിക്കും

ഈ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ സമയത്ത് ആമസോണിൽ നിന്ന് വൺപ്ലസ് 12 വാങ്ങുമ്പോൾ അ‌തോടൊപ്പം വൺപ്ലസ് ബഡ്സ് പ്രോ 2 (OnePlus Buds Pro 2) തികച്ചും സൗജന്യമായി ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു. ലോഞ്ച് ചെയ്ത സമയത്ത് 11,000 രൂപയ്ക്ക് മുകളിലായിരുന്നു ഈ ഇയർബഡ്സിന്റെ വില.

ഫോണിന്റെ 9000 രൂപ ഡിസ്കൗണ്ടും സൗജന്യമായി കിട്ടുന്ന ഇയർബഡ്സിന്റെ മൂല്യമായ 11000 രൂപയും കൂടി ചേരുമ്പോൾ ഈ ഡീലിൽ ഉപയോക്താവിന് 20000 രൂപയിലേറെ ലാഭം കിട്ടുന്നു. മികച്ച സൗണ്ട് ക്ലാരിറ്റിയും നോയിസ് ക്യാൻസലേഷൻ ഫീച്ചറുമുള്ള പ്രീമിയം ലെവൽ ഇയർബഡ്സ് ആണ് വൺപ്ലസ് ബഡ്സ് പ്രോ 2. ഏറ്റവും മികച്ച ഫോണിനൊപ്പം ഈ ഇയർബഡ്സും ലഭിക്കുന്നതിനാൽ ഡീൽ ഏറെ മധുരമുള്ളതാകുന്നു.

വൺപ്ലസ് 12 ന്റെ പ്രധാന ഫീച്ചറുകൾ: സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സെറ്റ് തന്നെയാണ് ഈ ഫോണിന്റെ പ്രധാന ​ഹൈ​ലൈറ്റ്. മികച്ച പെർഫോമൻസ് ഈ ചിപ്സെറ്റ് വാഗ്ദാനം ചെയ്യുന്നു. അ‌തോടൊപ്പം 6.82 ഇഞ്ച് LTPO AMOLED ഡിസ്‌പ്ലേ, 120Hz റിഫ്രഷ് റേറ്റ്, 4,500 നിറ്റ്‌സ് പീക്ക് ​ബ്രൈറ്റ്നസ് എന്നിവയും ഇതിലുണ്ട്.

ഏറ്റവും മികച്ച വൺപ്ലസ് ഫോണും ഇയർബഡ്സും ​ഒന്നിച്ച് കൈയിലിരിക്കും

അ‌തിശക്തമായ ക്യാമറ യൂണിറ്റും വൺപ്ലസ് 12ന് ഉണ്ട്. ഇതിലെ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തിൽ സോണി LYT808 ഇമേജ് സെൻസറുള്ള 50MP മെയിൻ ക്യാമറ+ 64MP 3x ടെലിഫോട്ടോ പെരിസ്കോപ്പ് ക്യാമറ+ 48MP 114-ഡിഗ്രി FOV അൾട്രാ വൈഡ് ക്യാമറ എന്നിവ ഉൾപ്പെടുന്നു. ഫ്രണ്ടിൽ 32എംപി സെൽഫി ക്യാമറയും ഉണ്ട്.

24GB വരെ LPDDR5X റാം, 1TB വരെ UFS 4.0 ഇൻബിൽറ്റ് സ്റ്റോറേജ്, വൺപ്ലസ് ഫസ്റ്റ് ജെൻ ഡിസ്പ്ലേ P1 ചിപ്പ്, ഡ്യുവൽ ക്രയോ-വെലോസിറ്റി കൂളിംഗ് സിസ്റ്റം, ആൻഡ്രോയിഡ് 14 ഒഎസ്, ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത് V5.3, Hi-Res ഓഡിയോ, ഡോൾബി അറ്റ്‌മോസ് പിന്തുണ, GPS, യുഎസ്ബി സി പോർട്ട് എന്നിവയും ഇതിലുണ്ട്.

ബാറ്ററി- ചാർജിങ് എന്നിവയുമായി ബന്ധപ്പെട്ട ഫീച്ചറുകൾ നോക്കിയാൽ 100W വയർഡ് ചാർജിങ്, 50W വയർലെസ് ചാർജിങ് എന്നിവ സഹിതം 5,400mAh ബാറ്ററി ഈ ഫോണിൽ ഉണ്ട് എന്ന് കാണാനാകും. ഓപ്പോ സൂപ്പർവൂക്ക് എസ് പവർ മാനേജ്‌മെന്റ് ചിപ്പും ഇതിലുണ്ട്. IP65 റേറ്റിങ്ങോടെയാണ് വൺപ്ലസ് 12 എത്തുന്നത്.

More from GizBot

Best Mobiles in India

English summary
Priced at Rs 64,999, the OnePlus 12 starting model can now be purchased from Amazon for Rs 55,999. It can be bought for Rs 55,999 as you get a discount of Rs 9000 along with a bank discount of Rs 7000 and a coupon discount of Rs 2000. Plus OnePlus Buds Pro 2 will now be available for free. OnePlus 12 is a smartphone that was launched in India in January this year.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X