Home
Mobile

ഇന്നലെ ഐഫോണെങ്കിൽ ഇന്ന് സാംസങ്! ആമസോൺ ഫെസ്റ്റിവൽ സെയിൽ രണ്ടാം ദിന​ത്തിലെ ബെസ്റ്റ് ഡീൽ

ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ അ‌തിന്റെ രണ്ടാം ദിവസത്തേിലേക്ക് കടന്നപ്പോൾ സാധാരണക്കാർക്കായി ഇന്ന് ഈ സെയിലിൽ കണ്ട ഒരു മികച്ച ഡീൽ സാംസങ് ഗാലക്സി എം36 5ജി (Samsung Galaxy M36 5G) ആണ്. ആദ്യ ദിനത്തിൽ ആ​മസോണിലെ താരം ഐഫോൺ 15 ആയിരുന്നു എന്ന് പറയാം. കാരണം 45000 രൂപയിൽ താഴെ വിലയിൽ ഐഫോൺ 15 ആമസോണിൽ വാങ്ങാൻ ലഭ്യമായിരുന്നു. രണ്ടാം ദിനത്തി​ൽ ആമസോൺ മുന്നോട്ട് വയ്ക്കുന്ന പ്രധാന ഡീലുകളിൽ ബജറ്റ് സ്മാർട്ട്ഫോൺ ഉപയോക്താക്കൾക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ ഒരു മികച്ച ഡീൽ ആയി തോന്നുന്നത് എം36 5ജിയാണ്.

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ നിരവധി സ്മാർട്ട്ഫോണുകൾക്ക് ഡിസ്കൗണ്ട് ഉണ്ട്. എങ്കിലും ഉയർന്ന ഡിസ്കൗണ്ടുകൾ പലപ്പോഴും ലഭ്യമാകുക കൂടിയ വിലകളിൽ അ‌വതരിപ്പിക്കപ്പെട്ടിട്ടുള്ള പ്രീമിയം മോഡലുകൾക്ക് ആയിരിക്കും. അ‌ത് സ്വാഭാവികവുമാണ്. അ‌തേസമയം കുറഞ്ഞ വിലയിൽ മികച്ച ഒരു 5ജി ഫോൺ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നവർക്ക് ശരിക്കും ഡിസ്കൗണ്ട് ലഭ്യമായിരിക്കുന്ന ഒരു ഫോൺ ആണ് ഗാലക്സി എം36 5ജി.

ഇന്ന് സാംസങ്! ആമസോൺ ഫെസ്റ്റിവൽ സെയിൽ രണ്ടാം ദിന​ത്തിലെ ബെസ്റ്റ് ഡീൽ

ഈ വർഷം ജൂണിൽ സാംസങ് ഇന്ത്യയിൽ അ‌വതരിപ്പിച്ച സ്മാർട്ട്ഫോൺ ആണ് ഗാലക്സി എം36 5ജി. ഇതിന്റെ 6GB+ 128GB അ‌ടിസ്ഥാന വേരിയന്റിന് 17,499 രൂപയും 8GB+ 128GB വേരിയന്റിന് 17999 രൂപയും ടോപ്പ്-എൻഡ് 8GB+ 256GB വേരിയന്റിന് 20,999 രൂപയുമായിരുന്നു യഥാർഥ വില.

ഫെസ്റ്റിവൽ ഓഫർ സെയിൽ വില

രണ്ട് മാസം മുൻപ് നടന്ന ആമസോൺ ​​പ്രൈം ഡേ സെയിലിൽ സാംസങ് ഗാലക്സി എം36 5ജി വെറും 15999 രൂപ വിലയിൽ ലഭ്യമായിരുന്നു. ഇപ്പോൾ അ‌തിനെക്കാൾ വിലക്കുറവിൽ ഈ സ്മാർട്ട്ഫോൺ വാങ്ങാൻ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിലിൽ അ‌വസരമുണ്ട്. 4000 രൂപ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം വെറും 13999 രൂപ വിലയിലാണ് ഇപ്പോൾ ഇത് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ന് സാംസങ്! ആമസോൺ ഫെസ്റ്റിവൽ സെയിൽ രണ്ടാം ദിന​ത്തിലെ ബെസ്റ്റ് ഡീൽ

ശരിക്കും ഡിസ്കൗണ്ട് ഉണ്ട്

ഡിസ്കൗണ്ട് സെയിലുകളിൽ പൊതുവെ ഡിസ്കൗണ്ട് ഉയർന്ന നിലയിൽ ഉണ്ട് എന്ന് കാണിക്കാൻ ചില ഫോണുകളുടെ യഥാർഥ വിലയായി ലോഞ്ച് സമയത്തെ വിലയെക്കാൾ ഉയർന്ന വില നൽകാറുണ്ട്. ആമസോൺ ടീസറിൽ എം36 5ജിയുടെ യഥാർഥ വിലയായി കാണിച്ചിരിക്കുന്നത് 22999 രൂപയാണ്. എന്നാൽ അ‌ത് കാര്യമാക്കേണ്ട, ലോഞ്ച് ചെയ്ത സമയത്ത് ലഭ്യമായ വിലയെക്കാൾ 4000 രൂപ ഡിസ്കൗണ്ട് ശരിക്കും എം36 5ജിക്ക് ലഭ്യമായിട്ടുണ്ട്.

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകൾ

സെഗ്മെന്റ് അ‌ടിസ്ഥാനത്തിൽ നോക്കിയാൽ 20000 രൂപയിൽ താഴെ വിലയുള്ള ഫോണുകളുടെ വിഭാഗത്തിൽ അ‌വതരിപ്പിക്കപ്പെട്ട മോഡൽ ആണ് എം36 5ജി. ഇത് ഇപ്പോൾ 15000 രൂപയിൽ താഴെ വില വിഭാഗത്തിൽ വാങ്ങാൻ കഴിയുന്നു. കുറഞ്ഞ വിലയിൽ ഫോൺ തേടുന്നവർക്ക് അ‌ൽപ്പം കൂടി മികച്ച ഫീച്ചറുകൾ വാഗ്ദാനം ചെയ്യാൻ ഗാലക്സി എം36 5ജിയുടെ ഡിസ്കൗണ്ട് ഡീൽ സഹായിക്കുന്നു.

ഗാലക്‌സി M36 5ജിയുടെ പ്രധാന ഫീച്ചറുകൾ

ഒക്ട കോർ എക്സിനോസ് 1380 പ്രോസസർ, 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി-U ഡിസ്‌പ്ലേ, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ, ലാർജ് വേപ്പർ കൂളിംഗ് ചേമ്പർ, മാലി-G68 MP5 GPU, 6GB / 8GB റാം, 128GB/ 256GB ഇന്റേണൽ സ്റ്റോറേജ്.

ഇന്ന് സാംസങ്! ആമസോൺ ഫെസ്റ്റിവൽ സെയിൽ രണ്ടാം ദിന​ത്തിലെ ബെസ്റ്റ് ഡീൽ

50MP മെയിൻ ക്യാമറ, 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, 2MP മാക്രോ സെൻസർ, LED ഫ്ലാഷ്, 12MP ഫ്രണ്ട് ക്യാമറ, 5G SA / NSA, 4G VoLTE, 25W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയും ഇതിലുണ്ട് (ബോക്സിൽ ചാർജർ ഉണ്ടാകില്ല). ഓറഞ്ച് ഹേസ്, വെൽവെറ്റ് ബ്ലാക്ക്, സെറീൻ ഗ്രീൻ നിറങ്ങളിൽ ലഭ്യമാണ്.

Best Mobiles in India

English summary
The Samsung Galaxy M36 5G is available at a direct discount of Rs 4,000 during the Amazon Great Indian Festival Sale. The original price of the 6GB+128GB base variant was Rs 17,499, the 8GB+128GB variant was Rs 17,999, and the top-end 8GB+256GB variant was Rs 20,999. But now, after the direct discount, Amazon has listed the phone at Rs 13,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X