വമ്പൻമാരെ കിട്ടും വമ്പൻ ഡിസ്കൗണ്ടിൽ; ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലെ സ്മാർട്ട്ഫോൺ ഡിസ്കൗണ്ടുകൾ

|

ഓഫറുകളുടെ പെരുമഴക്കാലം സൃഷ്ടിച്ച് വമ്പൻ ഓൺ​ലൈൻ കച്ചവട കോർപറേറ്റുകളായ ആമസോണും ഫ്ലിപ്കാർട്ടും മത്സരിച്ച് ഡിസ്കൗണ്ടുകൾ പ്രഖ്യാപിക്കുന്ന സമയമാണിത്. ഉപഭോക്താക്കളെ സംബന്ധിച്ച് നാല് കാശ് ലാഭത്തിൽ സാധനം വാങ്ങാൻ പറ്റിയ സമയം. കമ്പനികളെ സംബന്ധിച്ച് നല്ല കച്ചവടം കിട്ടുന്ന സമയം. രണ്ടു കൂട്ടരും ആവേശത്തിലും ആഹ്ലാദത്തിലുമാണ്.

 

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഉപഭോക്താക്കൾക്ക് പരീക്ഷിക്കാവുന്ന നല്ലൊരു ഓഫർ കേന്ദ്രം തന്നെയാണ്. പ്രമുഖരായ എല്ലാ സ്മാർട്ട്ഫോൺ നിർമാതാക്കളും തങ്ങളുടെ ഉൽപന്നങ്ങൾ ആമ​സോണിലും വിൽപ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്. 23 ന് ആണ് ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുക. എങ്കിലും പ്രിയപ്പെട്ട ഉപഭോക്താക്കളെ വെറുതേ ​കൈവിടാൻ തയാറല്ലാത്ത ആ​മസോൺ തങ്ങളുടെ ​പ്രൈം മെമ്പേഴ്സിന് സെപ്റ്റംബർ 22 മുതൽ ഓഫറൃകൾ ലഭ്യമാക്കിയിട്ടുണ്ട്.

കമ്പനികളുടെ വിവരങ്ങളും ഓഫറുകളും

വിൽപ്പനയ്ക്ക മുന്നോടിയായി തങ്ങളോ​ടൊപ്പം സഹകരിക്കാൻ തയാറായിരിക്കുന്ന കമ്പനികളുടെ വിവരങ്ങളും ഓഫറുകളും ആമ​സോൺ പുറത്തുവിട്ടിരുന്നു. പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ സാംസങ്, ഷവോമി, ഓപ്പോ, ടെക്നോ എന്നീവരുടെയെല്ലാം സ്മാർട്ട്ഫോണുകൾ 40 ശതമാനം വ​​രെ വിലക്കുറവിൽ വാങ്ങാൻ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ അ‌വസരം ഒരുക്കുന്നതായി ആമസോൺ പറയുന്നു.

'വാങ്ങാമെങ്കിൽ വാങ്ങിക്കോ'; വമ്പൻ ഓഫറുകളുമായി നത്തിങ്ഫോണിന്റെ ബിഗ് ബില്യൺ ഡേ അ‌രങ്ങേറ്റം'വാങ്ങാമെങ്കിൽ വാങ്ങിക്കോ'; വമ്പൻ ഓഫറുകളുമായി നത്തിങ്ഫോണിന്റെ ബിഗ് ബില്യൺ ഡേ അ‌രങ്ങേറ്റം

1290 രൂപ വിലയുള്ള ഇയർഫോൺ
 

ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ തയാ​റെടുപ്പുകളെല്ലാം ഏകദേശം പൂർത്തിയായിക്കഴിഞ്ഞു. ഓഫറുകൾ ലഭ്യമായ സ്മാർട്ട്ഫോണുകൾ​ക്ക് ഒപ്പം 1290 രൂപ വിലയുള്ള ഇയർഫോൺ സൗജന്യമായി നൽകുമെന്നും ആമസോൺ അ‌റിയിച്ചിട്ടുണ്ട്. വൻ വിലക്കുറവിൽ ആമസോണിൽനിന്ന് വാങ്ങാൻ സാധിക്കുന്ന ഏതാനും സ്മാർട്ട്ഫോണുകളും അ‌വയുടെ വിവരങ്ങളും ഇതാ.

ഷവോമി 12 പ്രോ

ഷവോമി 12 പ്രോ

ഏപ്രിലിൽ ഇന്ത്യയിൽ പുറത്തിറങ്ങിയ സ്മാർട്ട്​​ഫോൺ മോഡലാണ് ഷവോമി 12 പ്രോ (Xiaomi 12 Pro). സ്നാപ്ഡ്രാഗൺ 8 ജനറേഷൻ 1 എസ്ഒസി ചിപ്സെറ്റ്, 50 എംപി ട്രിപ്പിൾ ക്യാമറ സെറ്റപ്പ്, 120 വാട്ട് ഇൻബോക്സ് ​ഹൈപ്പർ ചാർജർ, എന്നിവയാണ് ഷവോമി 12 പ്രോയുടെ മൊത്തത്തിലുള്ള ഒരു ഉള്ളടക്കം. ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 28 ശതമാനം ഡിസ്കൗണ്ട് ആണ് ഈ ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. അ‌തോടെ വിപണിയിൽ 62,999 രൂപ വിലയുള്ള ​ഷവോമി 12 പ്രോ 45,999 രൂപയ്ക്ക് ഓഫർ വിലയിൽ സ്വന്തമാക്കാവുന്നതാണ്.

സ്മാർട്ട് വാച്ച് വാങ്ങാൻ സമയം തെളിഞ്ഞു; അടിപൊളി ഓഫറുകളുമായി ആമസോൺസ്മാർട്ട് വാച്ച് വാങ്ങാൻ സമയം തെളിഞ്ഞു; അടിപൊളി ഓഫറുകളുമായി ആമസോൺ

വൺപ്ലസ് 10ടി 5ജി

വൺപ്ലസിന്റെ 10ടി 5ജി (OnePlus 10T 5G) ആണ് ആമസോണിൽ വിൽപ്പനയ്ക്കെത്തിയിരിക്കുന്ന മറ്റൊരു സ്മാർട്ട്ഫോൺ. 6.7 ഇഞ്ചുള്ള 120 ഹെർട്സ് ഫ്ലൂയിഡ് അ‌മോലെഡ് ഡിസ്പ്ലെ, ​ഹൈപ്പർ ബൂസ്റ്റ് ഗെയിമിങ് എൻജിനോടുകൂടിയ ഒക്ടാകോർ 8+ ജനറേഷൻ 1 പ്രൊസസർ, 4,800 എംഎഎച്ച് ബാറ്ററി, 50 എംപി സെൻസറോടുകൂടിയ റിയർ ക്യാമറ എന്നിവയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സ്പെസിഫിക്കേഷനുകൾ. 49,999 രൂപ വിലയുള്ള വൺപ്ലസ് 10ടി 5ജിക്ക് ആമസോണിൽ നിശ്ചയിച്ചിരിക്കുന്ന ഓഫർ വില 44,999 രൂപയാണ്.

സാംസങ് ഗ്യാലക്സി എസ്22 5ജി

സാംസങ് ഗ്യാലക്സി എസ്22 5ജി

സാംസങ്ങിന്റെ ഗ്യാലക്സി എസ് സീരീസിൽ വരുന്ന എസ് 22 5ജി (Samsung Galaxy S22 5G) ആണ് ആമസോണിൽ തിളങ്ങാൻ എത്തുന്ന മറ്റൊരു സ്മാർട്ട്ഫോൺ താരം. ​നൈറ്റോഗ്രാഫി സപ്പോർട്ടോടു കൂടിയ പ്രോ ഗ്രേഡ് ക്യാമറയാണ് ഈ സ്മാർട്ട്ഫോണിന്റെ മുഖ്യ ആകർഷകങ്ങളിൽ ഒന്ന്. ഗൊറില്ല ഗ്ലാസ് പ്രൊട്ടക്ഷൻ, 3,700 എംഎഎച്ച് ബാറ്ററി, ഐപി68 റേറ്റിങ്, എന്നിവയാണ് മറ്റു മുഖ്യ സവിശേഷതകൾ. പതിനായിരം രൂപയുടെ വമ്പൻ ഡിസ്കൗണ്ട് ആണ് ആമസോൺ ​ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ ഈ സ്മാർട്ട്ഫോണിന് ലഭിക്കുക. അ‌തായത് വിപണിയിൽ 62,999 രൂപ വിലയുള്ള ഈ ഫോൺ ഓഫർ വിലയിൽ ആമസോൺ 52,999 രൂപയ്ക്ക് നൽകും.

5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ5ജി സ്മാർട്ട് ആണ്, വിലയും സ്മാർട്ട് ആയാലോ? 15,000 രൂപയിൽ താഴെ വിലയുള്ള 5ജി സ്മാർട്ട്ഫോണുകൾ

​​ടെക്നോ പോപ് 5 എൽടിഇ

​​ടെക്നോ പോപ് 5 എൽടിഇ

പതിനായിരം രൂപയിൽ താഴെ മാത്രം വിലയുള്ള സ്മാർട്ട്ഫോൺ മോഡലാണ് ​​ടെക്നോ പോപ് 5 എൽടിഇ(Tecno Pop 5 LTE). 2ജിബി റാം 32ജിബി ഇന്റേണൽ സ്റ്റോറേജ് കോൺഫിഗറേഷനിൽ എത്തുന്ന ഈ സ്മാർട്ട്ഫോണിന് 2000 രൂപയു​ടെ വിലക്കുറവാണ് ലഭ്യമാകുക. 5000 എംഎഎച്ച് ബാറ്ററി, 6.52 ഇഞ്ച് ഡോട്ട് നോച്ച് എച്ച്ഡി + ഡിസ്പ്ലെ എന്നിവയാണ് ഈ ഫോണിന്റെ പ്രധാന ഫീച്ചറുകൾ. 8,999 രൂപയാണ് വിപണി വില. ഓഫർ തുക കുറച്ച് 6,099 രൂപ വിലയിൽ ആമസോണിൽ ലഭ്യമാകും.

ഓപ്പോ എഫ് 21എസ് പ്രോ

ഓപ്പോ എഫ് 21എസ് പ്രോ

ആമസോണിൽ അ‌ടുത്തിടെ വിൽപ്പനയ്ക്ക് എത്തിയ സ്മാർട്ട്ഫോൺ ആണ് ഓപ്പോ എഫ് 21എസ് പ്രോ( Oppo F21s Pro). 33 വാട്ട് സൂപ്പർവൂക് ഫാസ്റ്റ് ചാർജിങ് ടെക്നോളജി, അ‌മോലെഡ് ഡിസ്പ്ലെ, ഐപിഎക്സ്4, അ‌ൾട്രാ ക്ലിയർ 108 എംപി ക്യാമറ, ​മൈക്രോ ലെൻസ് ക്യാമറ, എന്നിങ്ങനെ സൂപ്പർ ഫീച്ചറുകൾ ഉൾക്കൊള്ളുന്ന സ്മാർട്ട്​ഫോൺ മോഡലാണ് ഓപ്പോ എഫ് 21എസ് പ്രോ. 22,999 രൂപ വിലയിലാണ് ആമ​സോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിൽ ഈ സ്മാർട്ട്ഫോണുകൾ ലഭ്യമാകുക.

ആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾആളത്ര 'പ്രോ' അ‌ല്ല; ഐഫോൺ 14 പ്രോ ക്യാമറകൾക്ക് എതിരേ പരാതിയുമായി ഒരു വിഭാഗം ഉപഭോക്താക്കൾ

Most Read Articles
Best Mobiles in India

English summary
All the preparations have been completed, with only a few days left until the start of the Great Indian Festival. Amazon has announced that along with the smartphones that are available for the offer, they will also give free earphones worth Rs. 1290. Here are some smart phones that can be bought from Amazon at a huge discount, and their details.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X