ഇത് വിലക്കുറവിന്റെ മഹാമാമാങ്കം; ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിന് ജനുവരി 17ന് തുടക്കം | Amazon
ഓൺലൈനിലെ ഓരോ സെയിൽ ഇവന്റുകളും ആഘോഷമാക്കുന്നവരാണ് നമ്മൾ ഇന്ത്യക്കാർ. കണ്ണഞ്ചിപ്പിക്കുന്ന ഡിസ്കൌണ്ടുകളും ഡീലുകളും എല്ലാമായി ആവശ്യമുള്ളതെല്ലാം വാങ്ങിച്ച് കൂട്ടാനുള്ള സമയം. ഷോപ്പിങിനിറങ്ങിയാൽ പെണ്ണുങ്ങൾക്ക് പിന്നെ ഭ്രാന്താണെന്ന തരത്തിൽ ( തികച്ചും സ്ത്രീവിരുദ്ധമാണ് ഈ പ്രയോഗം ) ആണുങ്ങൾ പറഞ്ഞ് നടക്കുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ ഇന്ന് ഓൺലൈൻ റീട്ടെയിൽ പ്ലാറ്റ്ഫോമുകളും സെയിൽ ഇവന്റുകളുമൊക്കെ വന്നതോടെ ആണിനും പെണ്ണിനും ഒരു പോലെ ഷോപ്പിങ് ജ്വരം ബാധിക്കുന്ന കാഴ്ച നമ്മുക്ക് കാണാൻ കഴിയും. അത്തരത്തിൽ ആവശ്യമുള്ളതും ഇല്ലാത്തതുമൊക്കെ വാങ്ങിച്ച് കൂട്ടാൻ ഒരു വിൽപ്പന മേള കൂടി ഇങ്ങെത്തുകയാണ്. കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

സ്വതന്ത്ര ഭാരതത്തിന്റെ 74-ാം റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിനെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. സെയിലിന് ജനുവരി 17 മുതൽ തുടക്കമാകും. ജനുവരി 20 വരെയാണ് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിൽ നടക്കുക. ആമസോൺ പ്രൈം അംഗങ്ങൾക്ക് 16-ാം തീയതി മുതൽ സെയിൽ ഓഫറുകളിലേക്ക് ആക്സസ് ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
ഓഫറുകളുടെ കാര്യത്തിൽ ഒരു പഞ്ഞവുമില്ലാതെയാകും 2023-ൽ റിപ്പബ്ലിക്ക് ഡേ സെയിൽ വരികയെന്നത് തർക്കമില്ലാത്ത കാര്യമാണ്. ഡീലുകൾക്കും ഡിസ്കൌണ്ടുകൾക്കുമൊപ്പം എസ്ബിഐ അക്കൌണ്ട് ഉള്ളവർക്ക് അധിക ആനുകൂല്യങ്ങളും ലഭിക്കും. ആമസോണും എസ്ബിഐയും സഹകരിച്ചാണ് ഈ അധിക ഡിസ്കൌണ്ട് ഓഫറുകൾ നൽകുന്നത്.
ആപ്പിൾ, വൺപ്ലസ്, റെഡ്മി, പോക്കോ, സാംസങ് എന്ന് തുടങ്ങി എതാണ്ടെല്ലാ ബ്രാൻഡുകളിൽ നിന്നുള്ള സ്മാർട്ട്ഫോണുകൾക്കും ആമസോൺ റിപ്പബ്ലിക്ക് ഡേ സെയിലിൽ നല്ല ഡിസ്കൌണ്ടുകൾ ലഭിക്കും. ഇതിനൊപ്പമാണ് എസ്ബിഐ കാർഡ് ഉടമകൾക്ക് ലഭിക്കുന്ന അധിക ആനുകൂല്യങ്ങൾ. സെയിൽ സമയത്ത് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ലഭിക്കും. എസ്ബിഐ കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ട്രാൻസാക്ഷനുകൾക്കും സമാനമായ ഓഫർ ലഭിക്കും.

മേളയിൽ എത്തുന്ന ഡിവൈസുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ആമസോൺ പുറത്തുവിട്ടിട്ടില്ല. പുറത്ത് വരുന്ന വിവരങ്ങളും ടീസറുകളുമൊക്കെ വിലയിരുത്തുമ്പോൾ ആപ്പിൾ ഐഫോൺ 13, 14 മോഡലുകൾ ഡിസ്കൌണ്ട് നിരക്കിൽ സെയിലിന് എത്തിയേക്കും. വൺപ്ലസ്, ഷവോമി മുതലായ ബ്രാൻഡുകളിൽ നിന്നുള്ള ആൻഡ്രോയിഡ് ഫോണുകൾക്കും വലിയ ഡിസ്കൌണ്ടുകൾ ലഭിക്കും.
ഏതൊക്കെ ഫോണുകൾക്കാണ് ഡിസ്കൌണ്ട് ലഭിക്കുന്നത് എന്ന് ഇപ്പോൾ പ്രത്യേകം എടുത്ത് പറഞ്ഞിട്ടില്ലെങ്കിലും 40 ശതമാനം വരെ ഡിസ്കൌണ്ട് ലഭിക്കുമെന്ന് ആമസോൺ വ്യക്തമാക്കിയിട്ടുണ്ട്. വൺപ്ലസ് 10ടി, സാംസങ് ഗാലക്സി എസ്20 എഫ്ഇ, ഐക്കൂ നിയോ 6, റെഡ്മി നോട്ട് 11 എന്നിവയ്ക്കെല്ലാം വൻ ഇളവുകൾ പ്രതീക്ഷിക്കാം.
സ്മാർട്ട്ഫോണുകൾക്ക് മാത്രമല്ല ലാപ്ടോപ്പുകൾ, ഹെഡ്ഫോണുകൾ എന്നിവയടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്കും ഡിസ്കൌണ്ടുകളും ഡീലുകളും ലഭിക്കും. ലാപ്ടോപ്പുകൾക്ക് 40 ശതമാനം വരെയും സ്മാർട്ട് വാച്ചുകൾക്കും ബാൻഡുകൾക്കും 75 ശതമാനം വരെയും വിലക്കുറവുണ്ടാകും. ഹെഡ്ഫോണുകളും നെക്ക്ബാൻഡുകളും 75 ശതമാനം ഡിസ്കൌണ്ടിൽ ലിസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.
സ്പീക്കറുകൾക്ക് 65 ശതമാനം ഡിസ്കൌണ്ടാണ് പ്രതീക്ഷിക്കുന്നത്. ടിവികളും റെഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും എസികളും ഡിഷ് വാഷറുകളും കുറഞ്ഞ വിലയിൽ ലഭ്യമാകും. ഡിസ്കൌണ്ടുകൾക്കും ബാങ്ക് ഓഫറുകൾക്കുമൊപ്പം നിരവധി എക്സ്ചേഞ്ച് ഓഫറുകൾ, നോ കോസ്റ്റ് ഇഎംഐ, സൌജന്യ സ്ക്രീൻ റീപ്ലെയ്സ്മെന്റ് എന്നിവയും ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക്ക് ഡേ സെയിലിനൊപ്പം ലഭിക്കും.
ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ ജനുവരി 15 മുതൽ 20 വരെയും നടക്കും. സെയിൽ സമയത്ത് സാംസങ്, ആപ്പിൾ, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ നിന്നുള്ള ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോണുകൾ വരെ ഡിസ്കൌണ്ട് വിലകളിൽ വിൽപ്പനയ്ക്ക് എത്തും. സാംസങിന്റെ ഫോൾഡബിൾ സീരിസിലെ ഡിവെസുകൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനും ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് സെയിൽ അവസരം നൽകുന്നു.


Click it and Unblock the Notifications








