Home
Mobile

അ‌മ്പോ കൊള്ളാം! 7000mAh ബാറ്ററിയുള്ള ഈ റെഡ്മി ഫോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഇടംപിടിച്ചു

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ജനുവരി 16 മുതൽ ആരംഭിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് സഹിതം ലഭ്യമാകും എന്നാണ് ആമസോൺ അ‌റിയിച്ചിരിക്കുന്നത്. ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകൾ ഏതൊക്കെയെന്ന് ഇപ്പോൾ ആമസോണിന്റെ വെബ്​സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. ​ഷവോമി അ‌ഞ്ച് മാസം മുമ്പ് പുറത്തിറക്കിയ റെഡ്മി 15 5ജിയും (Redmi 15 5G) ഈ ഡിസ്കൗണ്ട് ഡീലിൽ ഇടം പിടിച്ചിരിക്കുന്നു. 15000 രൂപ ബജറ്റിൽ ഒരു പുതിയ 5ജി ഫോൺ മികച്ച ബാറ്ററി ശേഷി സഹിതം വാങ്ങണം എന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ പറ്റിയ ഓപ്ഷനാണിത്.

33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി സഹിതം എത്തുന്നു എന്നതാണ് റെഡ്മി 15 5ജിയുടെ പ്രധാന പ്രത്യേകത. ഓഫർ സെയിലിൽ ഈ ഫോൺ 15999 രൂപ പ്രാരംഭ വിലയിൽ ലഭ്യമാകും എന്നാണ് ആമസോൺ ഇപ്പോൾ വെളിപ്പെടുത്തിയിട്ടുള്ളത്. കൗതുകകരമായ കാര്യം എന്തെന്നാൽ ഇപ്പോൾ 15999 രൂപ വിലയിലാണ് ഈ ഫോൺ ആമസോൺ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

7000mAh ബാറ്ററിയുള്ള ഈ റെഡ്മി ഫോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഇടംപിടിച്ചു

500 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും റെഡ്മി 15 5ജിക്ക് ആമസോണിൽ ലഭ്യമാണ്. അ‌തിനാൽ 15499 രൂപ വിലയിൽ ഈ ഫോൺ ആമസോണിൽ നിന്ന് സ്വന്തമാക്കാം. എന്നാൽ ഇതോടൊപ്പം മറ്റൊരുകാര്യം കൂടി എടുത്തുപറയേണ്ടതുണ്ട്. ലോഞ്ച് ചെയ്യുന്ന സമയത്ത് ഈ ഫോണിന് ഇതിനെക്കാൾ വില കുറവായിരുന്നു എന്നതാണ് അ‌ത്.

റെഡ്മി 15 5ജിയുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 14,999 രൂപ വിലയിലും 8GB + 128GB വേരിയന്റ് 15,999 രൂപ വിലയിലും 8GB + 256GB വേരിയന്റ് 16,999 രൂപ വിലയിലും ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. എന്നാൽ ലോഞ്ചിന് ശേഷം സ്മാർട്ട്ഫോൺ വിപണിയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ചിപ് ക്ഷാമത്തെ തുടർന്ന് ചിപ്പുകളുടെ വില വർധിച്ചു. ഇത് എല്ലാ ബ്രാൻഡുകളെയും സ്മാർട്ട്ഫോൺ വില വർധിപ്പിക്കാൻ നിർബന്ധിതരാക്കി.

7000mAh ബാറ്ററിയുള്ള ഈ റെഡ്മി ഫോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഇടംപിടിച്ചു

ഇപ്പോൾ ഷവോമിയുടെ വെബ്​സൈറ്റിൽ ഉൾപ്പെടെ റെഡ്മി 15 5ജിക്ക് 15999 രൂപയാണ് പ്രാരംഭ വില. അ‌തേസമയം ഫ്ലിപ്പ്കാർട്ട് ഈ ഫോണിന് മികച്ച ഡിസ്കൗണ്ട് ലഭ്യമാക്കിയിട്ടുണ്ട്. നിലവിൽ 15,190 രൂപ വിലയിലാണ് റെഡ്മി 15 ഫ്ലിപ്പ്കാർട്ട് ലിസ്റ്റ് ചെയ്തിരിക്കുന്നത്. കൂടെ തെരഞ്ഞെടുത്ത ബാങ്ക് കാർഡിനൊപ്പം 1250 രൂപ വരെ ഡിസ്കൗണ്ടും ലഭ്യമാണ്.

ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്താനായാൽ 13,940 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ നിന്ന് റെഡ്മി 15 5ജി വാങ്ങാനാകും. ഇത് ആമസോണിലെക്കാൾ മികച്ച ഡീൽ ആണ്. എന്നാൽ ഈ റെഡ്മി 5ജി ഫോണിന്റെ ഔദ്യോഗിക ഓൺ​ലൈൻ പാർട്നർ ആമസോൺ ആണ് എന്നകാര്യം കൂടി ശ്രദ്ധിക്കുക.

പ്രധാന ഫീച്ചറുകൾ

6.9 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) FHD+ LCD സ്ക്രീൻ, 144Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 288Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 850 nits (ഹൈ ബ്രൈറ്റ്നസ് മോഡ്), 700nits (സാധാരണ) പീക്ക് ബ്രൈറ്റ്നസ്, ഒക്ട-കോർ (2×2.30 GHz കോർട്ടെക്സ്-A78 & 6×2.0 GHz കോർട്ടെക്സ്-A55) ക്വാൽകോം സ്നാപ്ഡ്രാഗൺ 6s ജെൻ 3 6nm 5G ചിപ്സെറ്റ്.

7000mAh ബാറ്ററിയുള്ള ഈ റെഡ്മി ഫോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഇടംപിടിച്ചു

900MHz അഡ്രിനോ 619 GPU ഉണ്ട്. 6GB / 8GB LPDDR4X റാം, 8GB വരെ വെർച്വൽ റാം, 128GB / 256GB UFS 2.2 ഇന്റേണൽ സ്റ്റോറേജ്, 50MP മെയിൻ ക്യാമറ, സെക്കൻഡറി ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ, ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയുള്ള ഹൈപ്പർ OS 2 (2 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും).

IP64 റേറ്റിങ്, ഇൻഫ്രാറെഡ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ബോട്ടം ഫയറിംഗ് ലൗഡ് സ്പീക്കർ, ഡോൾബി സർട്ടിഫിക്കേഷൻ, 33W ഫാസ്റ്റ് ചാർജിങ്ങുള്ള 7000mAh ബാറ്ററി, 18W റിവേഴ്സ് വയർഡ് ചാർജിങ് പിന്തുണ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ് സി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The Redmi 15 5G with a 7000mAh battery is available at a discount during the Amazon Great Republic Day Sale 2026. The Redmi 15 5G is currently listed on Xiaomi's website at a starting price of Rs 15,999. Meanwhile, Flipkart has also provided a great discount on this phone. The Redmi 15 is currently listed on Flipkart at a price of Rs 15,190.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X