ഗാലക്സി M17 5G: ലോഞ്ച് വില 12499 രൂപ, ഇപ്പോൾ 14499 രൂപ; ഇനി വരാൻ പോകുന്ന ഡിസ്കൗണ്ട് വില ഇതാണെന്ന് ആമസോൺ
ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ഡിസ്കൗണ്ട് ഡീലുകൾ ഇപ്പോൾ ആമസോണിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുണ്ട്. അതിൽ മിഡ് റേഞ്ച് സ്മാർട്ട്ഫോണുകളുടെ വിഭാഗത്തിൽ സാംസങ് ഗാലക്സി എം17 5ജിയുടെ (Samsung Galaxy M17 5G) വരാൻ പോകുന്ന ഡിസ്കൗണ്ട് വിലയും പരസ്യപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മാസം മുമ്പ്, കൃത്യമായി പറഞ്ഞാൽ 2025 ഒക്ടോബറിൽ ഇന്ത്യയിൽ അവതരിപ്പിക്കപ്പെട്ട സ്മാർട്ട്ഫോൺ മോഡലാണ് ഗാലക്സി എം17 5ജി. ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഇതിന്റെ 4GB+128GB മോഡൽ 12,499 രൂപയും 6GB+128GB മോഡലിന് 13,999 രൂപയും 8GB+128GB മോഡലിന് 15,499 രൂപയുമായിരുന്നു വില.
എന്നാൽ സ്മാർട്ട്ഫോൺ വില വർധനയുടെ ഭാഗമായി ഈ സാംസങ് ഫോണിനും വില കൂടി. ഇപ്പോൾ 14499 രൂപ വിലയിലാണ് സാംസങ്ങിന്റെ ഔദ്യോഗിക വെബ്സൈറ്റിലും ആമസോണിലും ഈ സ്മാർട്ട്ഫോണിന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രത്യേക ഡിസ്കൗണ്ടുകൾ ഒന്നും ഇതിന് നിലവിൽ ലഭ്യമല്ല.

പക്ഷേ വരാൻ പോകുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026ൽ ഈ ഫോൺ 12999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ആമസോൺ പറയുന്നു. ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 500 രൂപ കൂടുതലാണ്. എന്നാൽ നിലവിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ഇവിടെ 1500 രൂപ ഡിസ്കൗണ്ട് ഉപയോക്താവിന് ലഭിക്കുന്നുണ്ട്.
മിഡ് റേഞ്ചിൽ ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഈ ആമസോൺ ഡീൽ പരിഗണിക്കാവുന്നതാണ്. ജനുവരി 16 മുതൽ ആണ് ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ആരംഭിക്കുന്നത്. സാംസങ്ങിന്റെ മാത്രമല്ല എല്ലാ ബ്രാൻഡുകളുടെയും വിവിധ സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ വിവിധ ഡിസ്കൗണ്ട് വിലകളിൽ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്.

പ്രധാന ഫീച്ചറുകൾ
90Hz റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ച് (1080×2340 പിക്സലുകൾ) FHD+ ഇൻഫിനിറ്റി-യു സൂപ്പർ അമോലെഡ് ഡിസ്‌പ്ലേ, 1100 നിറ്റ്‌സ് വരെ HBM പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. ഒക്ട കോർ എക്‌സിനോസ് 1330 5nm പ്രോസസർ (ഡ്യുവൽ 2.4GHz കോർടെക്സ്-A78 + ഹെക്‌സ 2GHz കോർടെക്സ്-A55 സിപിയുകൾ) ആണ് ഗാലക്സി എം17 5ജിയുടെ കരുത്ത്.
50MP മെയിൻ ക്യാമറ (F1.8 അപ്പേർച്ചർ, AF OIS) 5MP അൾട്രാ- വൈഡ് ക്യാമറ (F2.2 അപ്പേർച്ചർ), 2MP മാക്രോ ക്യാമറ (F2.2 അപ്പേർച്ചർ), LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 13MP ഫ്രണ്ട് ക്യാമറയും ഗാലക്സി എം17 5ജിയിൽ ഉണ്ട്.
25W ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഗാലക്സി എം17 5ജിയിൽ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 7.0ൽ ആണ് ഗാലക്സി എം17 5ജിയുടെ പ്രവർത്തനം. 6 OS അപ്‌ഡേറ്റുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഈ ഫോണിന് സാംസങ് വാഗ്ദാനം ചെയ്യുന്നുണ്ട്.

മാലി-G68 MP2 ജിപിയു, 4GB / 6GB / 8GB റാം, 128GB ഇന്റേണൽ സ്റ്റോറേജ്, മൈക്രോ എസ്ഡി വഴി 2TB വരെ സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യം, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, USB ടൈപ്പ്-സി ഓഡിയോ, അണ്ടർ -പോർട്ടഡ് സ്പീക്കറുകൾ, IP54 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ/ മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവൽ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








