എന്തിന് 16 വരെ നോക്കിയിരിക്കണം! ഇതാണ് വൺപ്ലസ് 15 ഡിസ്കൗണ്ട് എങ്കിൽ ഇപ്പോൾത്തന്നെ വാങ്ങാമല്ലോ
ഇന്ത്യൻ റിപ്പബ്ലിക് ഡേ പ്രമാണിച്ച് വിവിധ സ്മാർട്ട്ഫോൺ ബ്രാൻഡുകൾ സ്വന്തം നിലയ്ക്കും ഇ-കൊമേഴ്സ് കമ്പനികൾ തങ്ങളുടേതായ നിലയിലും ഓഫർ സെയിലുകൾ നടത്താൻ പോവുകയാണ്. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ജനുവരി 16ന് ആരംഭിക്കും. ഈ ഓഫർ സെയിലിൽ ലഭ്യമാകുന്ന വിവിധ സ്മാർട്ട്ഫോണുകളുടെ ഡിസ്കൗണ്ട് വില ആമസോൺ ഇപ്പോൾ തങ്ങളുടെ വെബ്സൈറ്റിലെ ഓഫർ സെയിൽ പേജിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പുതിയ വൺപ്ലസ് 15 പ്രീമിയം ഫോണിന് ഉൾപ്പെടെ ഡിസ്കൗണ്ട് ലഭ്യമാണ് എന്നാണ് ആമസോൺ പറയുന്നത്, എന്നാൽ ഇതിൽ ഒരു ട്വിസ്റ്റ് ഉണ്ട്.
വൺപ്ലസ് 15 5ജിയുടെ 12GB + 256GB അടിസ്ഥാന വേരിയന്റിന് 72,999 രൂപയും 16GB + 512GB വേരിയന്റിന് 79,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഈ ഫോണിന് ലഭ്യമാക്കിയിരുന്നു ഇത് ഇപ്പോഴും ലഭ്യമാണ്.

ജനുവരി 16 മുതൽ ആരംഭിക്കുന്ന ആമസോൺ ഗ്രേറ്റ് ഫ്രീഡം ഫെസ്റ്റിവൽ സെയിൽ 2026-ൽ വൺപ്ലസ് 15 5ജി 68999 രൂപ വിലയിൽ വാങ്ങാനാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്. രസകരമായ കാര്യം എന്തെന്നാൽ ആമസോണിൽ ഇപ്പോൾത്തന്നെ വൺപ്ലസ് 15 5ജിക്ക് 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് ഉണ്ട്.
നിലവിൽ ലഭ്യമായിട്ടുള്ള 4000 രൂപ ബാങ്ക് ഡിസ്കൗണ്ട് പ്രയോജനപ്പെടുത്തിയാൽ ജനുവരി 16 വരെ കാത്തിരിക്കാതെ ഇപ്പോൾത്തന്നെ 68999 രൂപ വിലയിൽ വൺപ്ലസ് 15 5ജി വാങ്ങാനാകും. അപ്പോൾപ്പിന്നെ ഓഫർ സെയിലിലെ ഡിസ്കൗണ്ടിന് എന്ത് പ്രാധാന്യമാണ് ഉള്ളത് എന്ന ചോദ്യം മാത്രം ബാക്കിയാകുന്നു.

വൺപ്ലസ് 15 5ജി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾത്തന്നെ ഈ ഫോൺ സ്വന്തമാക്കാൻ മികച്ച ഡിസ്കൗണ്ട് ലഭ്യമാണ്. ഇന്ത്യയിലെ ആദ്യ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്സെറ്റ് ഫോൺ എന്ന പ്രത്യേകതയുമായി 2025 നവംബറിലാണ് ഈ പ്രീമിയം മോഡൽ ലോഞ്ച് ചെയ്യപ്പെട്ടത്.
പ്രധാന ഫീച്ചറുകൾ
ഒക്ട കോർ സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 3nm മൊബൈൽ പ്ലാറ്റ്ഫോം ആണ് ഈ ഫോണിന്റെ കരുത്തും ഹൈലൈറ്റും. 120W SuperVOOC ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ഫാസ്റ്റ് ചാർജിംഗും ഉള്ള 7300mAh ബാറ്ററിയാണ് ഇതിലുള്ളത്. ഇതിന്റെ ബൈപാസ് ചാർജിംഗ് ഫംഗ്ഷൻ ബാറ്ററി ചാർജ് ചെയ്യാതെ നേരിട്ട് ഡിവൈസ് പവർ പിന്തുണയ്ക്കുന്നു.
1/1.56″ സോണി IMX906 സെൻസറുള്ള 50MP മെയിൻ ക്യാമറ (OIS), 50MP 116° അൾട്രാ-വൈഡ് ക്യാമറ (ഓമ്നിവിഷൻ OV50D സെൻസർ), 1/2.76″ JN5 സെൻസറുള്ള 50MP 3.5x പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ സെൻസർ (OIS), 4K 120fps ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, 8K വീഡിയോ റെക്കോർഡിംഗ് എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഇതിലുണ്ട്. ഫ്രണ്ടിൽ 1/2.74″ IMX709 സെൻസറുള്ള 32MP RGBW സെൽഫി ക്യാമറയും ഉണ്ട്.

165Hz വരെ റിഫ്രഷ് റേറ്റുള്ള 6.78-ഇഞ്ച് (2772×1272 പിക്സഇസ്) 1.5K AMOLED LTPO ഡിസ്പ്ലേ, 1-120Hz ഇന്റലിജന്റ് സ്വിച്ചിങ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്കസ് 2 പ്രൊട്ടക്ഷൻ എന്നിവയാണ് ഡിസ്പ്ലേയുമായി ബന്ധപ്പെട്ട പ്രധാന ഫീച്ചറുകൾ. അഡ്രിനോ 840 GPU, 12GB / 16GB LPDDR5X റാം, 256GB / 512GB UFS 4.1 സ്റ്റോറേജ് ഓപ്ഷനുകൾ വൺപ്ലസ് 15 വാഗ്ദാനം ചെയ്യുന്നു.
ഇൻ-ഡിസ്പ്ലേ അൾട്രാസോണിക് ഫിംഗർപ്രിന്റ് സെൻസർ, IP66/68/69/69K റേറ്റിങ്, ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C USB 3.2 Gen 1 എന്നീ ഫീച്ചറുകളും വൺപ്ലസ് 15യിൽ അടങ്ങുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഓക്സിജൻ OS 16 ൽ ആണ് ഈ ഫോണിന്റെ പ്രവർത്തനം.


Click it and Unblock the Notifications








