നമുക്ക് 5G മതിയെന്നേ! 7899 രൂപയുടെ 4G മോഡലിനെക്കാൾ നല്ലത് 10499 രൂപയുടെ ഈ 5G മോഡലാണ്
റിപ്പബ്ലിക് ഡേ സെയിലിൽ നിറയെ സ്മാർട്ട്ഫോണുകൾ ഡിസ്കൗണ്ടുകളുമായി ലഭ്യമായിട്ടുണ്ട്. എന്നാൽ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ കണ്ണ് ഡിസ്കൗണ്ടിലും വിലക്കുറവിലും മാത്രമായിപ്പോകരുത്, വാങ്ങുന്ന ഫോണിന്റെ ഫീച്ചറുകളുടെ കാര്യത്തിലും കുറച്ച് ശ്രദ്ധവേണം, കുറഞ്ഞ പക്ഷം ഇക്കാലത്ത് വാങ്ങുന്നത് ഒരു 5ജി ഫോൺ എങ്കിലും ആയിരിക്കണം എന്നകാര്യം ശ്രദ്ധിക്കണം. 4ജി ഫോൺ വാങ്ങുന്ന വിലയെക്കാൾ, ആയിരമോ രണ്ടായിരമോ, മൂവായിരമോ അധികം നൽകേണ്ടി വന്നാലും വാങ്ങുന്നത് 5ജി ഫോൺ തന്നെ ആയിരിക്കാൻ ശ്രമിക്കുക. പ്രത്യേകിച്ച് ബജറ്റ് വിലയിൽ ഫോൺ വാങ്ങുന്നവർ. 10000 രൂപയ്ക്ക് മുകളിലുള്ള പുതിയ സ്മാർട്ട്ഫോണുകൾ പൊതുവെ ഇപ്പോൾ 5ജിയാണ്.
പതിനായിരം രൂപയിൽ താഴെ വിലയിൽ വരുന്നതിൽ 4ജി ഫോണും 5ജി ഫോണും ഉണ്ടാകും. അതിനാൽ ഡിസ്കൗണ്ട് സെയിലിൽ ഓഫർ വില കണ്ട് വാങ്ങും മുമ്പ് വാങ്ങുന്നത് 5ജി ഫോൺ തന്നെയാണ് എന്ന് ഉറപ്പിക്കുന്നത് നന്നായിരിക്കും. ഒരേ ബ്രാൻഡിന്റെ തന്നെ ഒരേ പേരിൽ 4ജി, 5ജി മോഡലുകൾ ഉണ്ടാകും എന്നതും ശ്രദ്ധിക്കുക.

ഇപ്പോൾ റിപ്പബ്ലിക് ഡേ സെയിലിൽ ബജറ്റ് വിലയിൽ ഫോൺ വാങ്ങാൻ ആമസോണിലേക്ക് എത്തുന്നവർ വിലക്കുറവിൽ റിയൽമി നാർസോ 80 ലൈറ്റ് ലിസ്റ്റ് ചെയ്തിരിക്കുന്നത് കാണും. എന്നാൽ ഈ ഫോണിന് 4ജി, 5ജി വേരിയന്റുകൾ ഉണ്ട് എന്നകാര്യം അറിയുക. വിലക്കുറവ് നോക്കുന്നവരുടെ കണ്ണിൽ ആദ്യം പെടുന്നത് 7899 രൂപ വിലയുള്ള റിയൽമി നാർസോ 80 ലൈറ്റ് 4ജി ആയിരിക്കും.
എന്നാൽ റിയൽമി നാർസോ ലൈറ്റ് 4ജി വാങ്ങാൻ മുടക്കുന്ന വിലയ്ക്ക് ഒപ്പം ഏകദേശം 2600 രൂപ കൂടി അധികം മുടക്കിയാൽ റിയൽമിയുടെ തന്നെ നാർസോ 80 ലൈറ്റ് 5ജി (realme NARZO 80 Lite 5G) മോഡൽ സ്വന്തമാക്കാൻ സാധിക്കും. മുൻപ് ആമസോണിൽ നടന്ന ചില ഓഫർ സെയിലുകളിൽ 10000-15000 രൂപ സെഗ്മെന്റിലെ ബെസ്റ്റ് സെല്ലിങ് സ്മാർട്ട്ഫോൺ ആയിരുന്നു റിയൽമി നാർസോ 80 ലൈറ്റ് 5ജി.

റിയൽമി നാർസോ 80 ലൈറ്റ് 5ജിയുടെ 4GB + 128GB അടിസ്ഥാന വേരിയന്റിന് 10,499 രൂപയും 6GB + 128GB വേരിയന്റിന് 11,499 രൂപയുമായിരുന്നു യഥാർഥ വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ മോഡൽ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ ഇല്ല, ആമസോൺ പേ ബാലൻസ് പേയ്മെന്റിന് 314 രൂപ ക്യാഷ്ബാക്ക് ലഭ്യമാണ്.
7899 രൂപയുടെ നാർസോ 80 ലൈറ്റ് 4G മോഡലിനെക്കാൾ നല്ലത് 10499 രൂപയുടെ നാർസോ 80 ലൈറ്റ് 5G മോഡലാണ്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ (2x കോർടെക്സ്-A76 @ 2.4GHz 6x കോർടെക്സ്-A55 @ 2GHz) ആണ് ഈ ബജറ്റ് 5ജി ഫോണിന്റെ കരുത്ത്.
32MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, 6.67-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, 240Hz ടച്ച് സാമ്പിൾ റേറ്റ്, 625 nits പീക്ക് ബ്രൈറ്റ്നസ്, 120Hz ഡൈനാമിക് റിഫ്രഷ് റേറ്റ്, ആം മാലി-G57 MC2 GPU, 4GB / 6GB LPDDR4x റാം, 64GB / 128GB (UFS 2.2) സ്റ്റോറേജ് എന്നിവ ഇതിലുണ്ട്.

15W ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററി, IP64 റേറ്റിങ്, 3.5mm ഓഡിയോ ജാക്ക്, 1115 അൾട്രാ ലീനിയർ ബോട്ടം-പോർട്ടഡ് സ്പീക്കർ, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA / NSA, ഡ്യുവൽ 4G VoLTE, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസർ എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള വൺ UI 6.0ൽ ആണ് പ്രവർത്തനം.


Click it and Unblock the Notifications








