3000 രൂപ വില കുറയും; ഈ റിയൽമി ഫോണിന്റെ റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് വെളിപ്പെടുത്തി
ആമസോണിൽ ജനുവരി 16 മുതൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ഓഫറുകൾ ആരംഭിക്കുകയാണ്. ഈ ഓഫർ സെയിലിൽ ഡിസ്കൗണ്ട് വിവിധ സ്മാർട്ട്ഫോണുകൾ വൻ ഡിസ്കൗണ്ടിൽ വാങ്ങാൻ ലഭ്യമാകും. റിപ്പബ്ലിക് ഡേ സെയിൽ ഡീലുകൾ ഇതിനകം തന്നെ ആമസോൺ വെളിപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. അതിൽ മികച്ച ഡിസ്കൗണ്ട് ലഭ്യമാകുന്ന സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റിയൽമി നാർസോ 80 പ്രോ 5ജി (realme NARZO 80 Pro 5G). കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ഈ റിയൽമി ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ഇന്ത്യയിൽ ലോഞ്ച് ചെയ്യുമ്പോൾ റിയൽമി നാർസോ 80 പ്രോ 5Gയുടെ 8ജിബി+ 128ജിബി അടിസ്ഥാന വേരിയന്റിന് 19999 രൂപയും 8ജിബി+ 256ജിബി വേരിയന്റിന് 21,499 രൂപയും 12ജിബി + 256ജിബി വേരിയന്റിന് 23,499 രൂപയുമായിരുന്നു വില. ഇപ്പോഴും ഇതേ വിലയിൽ തന്നെയാണ് ഈ ഫോൺ ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

എന്നാൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ ആരംഭിക്കുന്ന ജനുവരി 16 മുതൽ റിയൽമി നാർസോ 80 പ്രോ 5ജി 16999 രൂപ വിലയിൽ ലഭ്യമാകുമെന്ന് ഇപ്പോൾ ആമസോൺ വെളിപ്പെടുത്തിയിരിക്കുന്നു. അതായത് 3000 രൂപയുടെ ലാഭം ഉപയോക്താവിന് നേടാനാകും. സ്മാർട്ട്ഫോണുകൾക്ക് ലോഞ്ച് വിലയെക്കാൾ വില വർധിക്കുന്ന ഇക്കാലത്ത് 3000 രൂപ ഡിസ്കൗണ്ട് ഒരു നേട്ടം തന്നെയാണ്.
ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ ഡിസ്കൗണ്ട് എന്ന പേരിൽ മുൻപ് ലഭിച്ചിരുന്ന വിലയിൽ തന്നെ ചില ഫോണുകൾ എത്തുന്നുണ്ട്. എന്നാൽ മുൻപ് ലഭിച്ചിരുന്നതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഡീലുകളിലെ ഒന്നാണ് റിയൽമി നാർസോ 80 പ്രോ 5ജിയുടേത് എന്നതാണ് ഇവിടെ ഏറെ ശ്രദ്ധേയം.

പ്രധാന ഫീച്ചറുകൾ
ഒക്ട കോർ (2 x 2.6GHz കോർടെക്സ്-A78 + 6 x 2GHz കോർടെക്സ്-A55 സിപിയുകൾ) മീഡിയടെക് ഡൈമെൻസിറ്റി 7400 4nm പ്രൊസസർ ആണ് റിയൽമി നാർസോ 80 പ്രോ 5ജിയുടെ കരുത്ത്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി 6.0 ൽ ആണ് പ്രവർത്തനം. 2 OS അപ്‌ഡേറ്റുകളും 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും.
1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ (OIS, f/1.88 അപ്പേർച്ചർ), 2MP മോണോക്രോം ക്യാമറ (f/2.4 അപ്പേർച്ചർ) എന്നിവ അടങ്ങുന്ന റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി f/2.4 അപ്പേർച്ചറുള്ള 16MP ഫ്രണ്ട് ക്യാമറയും റിയൽമി നാർസോ 80 പ്രോ 5ജിയിൽ ഉണ്ട്.
6.7-ഇഞ്ച് (2392×1080 പിക്സലുകൾ) ഫുൾ HD+ AMOLED സ്ക്രീൻ, 120Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് സാമ്പിൾ റേറ്റ്, 2500Hz ഇൻസ്റ്റന്റ് ടച്ച് സാമ്പിൾ റേറ്റ്, 3840Hz PWM ഡിമ്മിംഗ്, 100% DCI-P3 കളർ ഗാമട്ട്, 4500 nits വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ റിയൽമി നാർസോ 80 പ്രോ 5ജിയിലുണ്ട്.

മാലി-G615 MC2 ജിപിയുവും ഉണ്ട്. 8GB LPDDR4X റാം, 128GB / 256GB (UFS 3.1) സ്റ്റോറേജ്, 6050mm² VC കൂളിംഗ് സിസ്റ്റം, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഹൈ-റെസ് ഓഡിയോ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD 810H), IP66+IP68+IP69 റേറ്റിങ് എന്നിവയും ഈ ഫോണിന്റെ ഫീച്ചറുകളിൽ ഉൾപ്പെടുന്നു.
80W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6000mAh ബാറ്ററിയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ), 5G, ഡ്യുവൽ 4G VoLTE, USB ടൈപ്പ്-C എന്നിവയും ഇതിലുണ്ട്. സ്പീഡ് സിൽവർ, റേസിംഗ് ഗ്രീൻ നിറങ്ങളിൽ ഈ ഫോൺ വാങ്ങാനാകും. 162.75×74.92×7.55mm വലിപ്പവും 179 ഗ്രാം ഭാരവും ആണ് ഈ പ്രോ മോഡലിനുള്ളത്.


Click it and Unblock the Notifications








