യഥാർഥ വില 27999 രൂപ, ഇപ്പോൾ 23499 രൂപ, മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ 19999 രൂപ; ഗാലക്സി M56 5G ഡിസ്കൗണ്ട്...
ഇന്ത്യൻ റിപ്പബ്ലിക് ഡേയോടെ അനുബന്ധിച്ച് ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026 ആരംഭിക്കാൻ പോവുകയാണ്. ജനുവരി 16 മുതൽ ആണ് ഈ സ്പെഷൽ ഓഫർ സെയിൽ തുടങ്ങുന്നത്. വിവിധ സ്മാർട്ട്ഫോണുകൾ ഈ ഓഫർ സെയിലിൽ വൻ ഡിസ്കൗണ്ട് വിലയിൽ വാങ്ങാനാകും. നിലവിൽ ചില സ്മാർട്ട്ഫോണുകളുടെ റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് വിലകൾ ആമസോൺ ഔദ്യോഗികമായി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ സാംസങ്ങിന്റെ എം സീരീസിൽപ്പെടുന്ന സാംസങ് ഗാലക്സി എം56 5ജിയുടെ (Samsung Galaxy M56 5G) ഡിസ്കൗണ്ട് വിലയും പുറത്തുവന്നിരിക്കുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് സാംസങ് ഗാലക്സി എം56 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. അന്ന് ഇതിന്റെ 8GB+ 128GB അടിസ്ഥാന വേരിയന്റിന് 27,999 രൂപയും 8GB + 256GB വേരിയന്റിന് 30999 രൂപയുമായിരുന്നു വില. ഇപ്പോൾ ആമസോണിൽ ഡയറക്ട് ഡിസ്കൗണ്ടിന് ശേഷം 23,499 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ ലിസ്റ്റ് ചെയ്തിരിക്കുന്നു.

ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഗാലക്സി എം56 5ജി ലിസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും മൂന്ന് - നാല് ദിവസം കൂടി കാത്തിരുന്നാൽ കുറച്ചുകൂടി കുറഞ്ഞ വിലയിൽ ഈ ഫോൺ സ്വന്തമാക്കാനാകും. ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ 2026ൽ ഈ സ്മാർട്ട്ഫോൺ 19999 രൂപ വിലയിൽ വാങ്ങാനാകും എന്നാണ് ആമസോൺ അറിയിച്ചിരിക്കുന്നത്.
അതായത് ജനുവരി 16ന് ഓഫർ സെയിൽ ആരംഭിക്കുമ്പോൾ ലോഞ്ച് വിലയെക്കാൾ ഏതാണ്ട് 8000 രൂപ ഡിസ്കൗണ്ടിൽ ഈ സാംസങ് ഗാലക്സി 5ജി ഫോൺ ആമസോണിൽ നിന്ന് വാങ്ങാനാകും. നിലവിലെ സ്മാർട്ട്ഫോൺ വില വർധനയുടെ കൂടി സാഹചര്യത്തിൽ സാംസങ് ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ഒരു മികച്ച അവസരമാണ്.

ലൈറ്റ് ഗ്രീൻ, ബ്ലാക്ക് എന്നീ രണ്ട് കളർ ഓപ്ഷനുകളിലാണ് ഗാലക്സി എം56 5ജി വാങ്ങാൻ ലഭ്യമായിട്ടുള്ളത്. ഈ ഫോണിലെ ഫീച്ചറുകളുടെ കാര്യമെടുത്താൽ, 2.75GHz ഒക്ട കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഗാലക്സി എം56 5ജിയുടെ കരുത്ത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് (1080 x 2340 പിക്സലുകൾ) FHD+ സൂപ്പർ AMOLED ഇൻഫിനിറ്റി- O HDR ഡിസ്‌പ്ലേ എന്നിവയും ഇതിലുണ്ട്.
f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 8MP അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 2MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവ അടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും f/2.2 അപ്പേർച്ചറുള്ള 12MP ഫ്രണ്ട് ക്യാമറയും ഈ ഫോണിലുണ്ട്.
മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ സഹിതമാണ് ഈ ഫോൺ എത്തിയിട്ടുള്ളത്. കൂടാതെ ഒരു മെറ്റൽ ക്യാമറ ഡെക്കോയും ഗാലക്സി എം56 5ജിക്ക് ഉണ്ട്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതിലുള്ളത്. എന്നാൽ ബോക്സിൽ ചാർജർ ഉണ്ടാകില്ല.

ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള സാംസങ് വൺ UI 7 ൽ ആണ് പ്രവർത്തനം. 6 പ്രധാന OS അപ്‌ഗ്രേഡുകളും 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസർ, USB ടൈപ്പ്-സി ഓഡിയോ, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA /NSA, 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.3, GPS+ GLONASS, USB ടൈപ്പ്-സി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.


Click it and Unblock the Notifications








