Home
Mobile

അ‌ത്രേയുള്ളോ, നിസാരം! ബജറ്റ് വിലയിൽ 5G ഫോൺ തേടുന്നവർക്ക് നല്ല ഡിസ്കൗണ്ടുള്ള ഒരു ഓപ്ഷൻ

സ്മാർട്ട്ഫോൺ വിപണിക്ക് ആവേശം പകർന്ന് റിപ്പബ്ലിക് ഡേ സെയിൽ പല പ്ലാറ്റ്ഫോമുകളിലും പുരോഗമിക്കുകയാണ്. വിവിധ വിലകളിലുള്ള സ്മാർട്ട്ഫോണുകൾ റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടിന്റെ ബലത്തിൽ ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ലഭ്യമായിട്ടുണ്ട്. ഈ സമയത്ത് കുറഞ്ഞ വിലയിലാണെങ്കിലും ഒരു 5ജി ഫോൺ സ്വന്തമാക്കിയാൽ കൊള്ളാം എന്ന് ആഗ്രഹിക്കുന്നവർക്ക് പരിഗണിക്കാൻ അ‌നുയോജ്യമായ നിരവധി ഓപ്ഷനുകളുണ്ട്. അ‌തിൽ ഒരു ഓപ്ഷൻ ഇവിടെ പരിചയ​പ്പെടാം. നിലവിലെ ലിസ്റ്റിങ് പ്രകാരം 2000 രൂപയുടെ ഡിസ്കൗണ്ട് ലഭിക്കുന്ന ഒരു ബജറ്റ് 5ജി ഫോണായ ലാവ സ്റ്റോം പ്ലേ 5ജി (Lava Storm Play 5G) ആണ് ആ ഓപ്ഷൻ.

ലാവ സ്റ്റോം പ്ലേ 5G യുടെ 6GB + 128GB അ‌ടിസ്ഥാന വേരിയന്റ് 9,999 രൂപ പ്രാരംഭ വിലയിൽ ആണ് ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ടത്. എന്നാൽ അ‌ടുത്തിടെ ഉണ്ടായ സ്മാർട്ട്ഫോൺ വില വർധന ഈ ബജറ്റ് ലാവ 5ജി ഫോണിനെയും ബാധിക്കുകയും ഇതിന്റെ വില വർധിക്കുകയും ചെയ്തു. നിലവിൽ അ‌ടിസ്ഥാന മോഡലിന് 11499 രൂപയും 8GB + 256 GB വേരിയന്റിന് 13499 രൂപയുമാണ് വില.

ബജറ്റ് വിലയിൽ 5G ഫോൺ തേടുന്നവർക്ക് നല്ല ഡിസ്കൗണ്ടുള്ള ഒരു ഓപ്ഷൻ

ഇതിനെക്കാൾ വില കുറഞ്ഞ 5ജി ഫോണുകൾ ആമസോണിൽ വേറെയുണ്ട്. ലാവ സ്റ്റോം പ്ലേ 5ജിക്ക് ഒപ്പം 7,999 രൂപ വിലയിൽ ലോഞ്ച് ചെയ്യപ്പെട്ട ലാവ സ്റ്റോം ലൈറ്റ് 5ജി ഉൾപ്പെടെയുള്ളവ അ‌തിന് ഉദാഹരണമാണ്. എന്നാൽ തീരെ വില കുറഞ്ഞ 5ജി ഫോണുകളെക്കാൾ അ‌ൽപ്പം കൂടി മെച്ചപ്പെട്ട ഫീച്ചറുകളുള്ള ഒരു ഓപ്ഷൻ എന്ന നിലയിലാണ് സ്റ്റോം പ്ലേ 5ജി ഡീൽ പരിചയപ്പെടുത്തുന്നത്.

11499 രൂപ, 13499 രൂപ വിലകളിൽ ​ലിസ്റ്റ് ചെയ്തിരിക്കുന്ന ലാവ സ്റ്റോം പ്ലേ 5ജി വേരിയന്റുകൾക്ക് 1000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 1000 രൂപ ബാങ്ക് ഡിസ്കൗണ്ടും ആമസോൺ വാഗ്ദാനം ചെയ്യുന്നു. അ‌തിനാൽ ഇവ യഥാക്രമം 9499 രൂപ വിലയിലും 11499 രൂപ വിലയിലും ഇപ്പോൾ വാങ്ങാൻ ലഭ്യമാകും.

ബജറ്റ് വിലയിൽ 5G ഫോൺ തേടുന്നവർക്ക് നല്ല ഡിസ്കൗണ്ടുള്ള ഒരു ഓപ്ഷൻ

8GB+ 256GB കോൺഫിഗറേഷനിലുള്ള ഒരു 5ജി ഫോൺ 11499 രൂപയ്ക്ക് കിട്ടുന്നു എന്നതാണ് ഈ ഡീലിന്റെ പ്രസക്തി. ഈ ഒരു നേട്ടം ഇതേ വിലയിൽ നൽകുന്ന മറ്റ് ഓപ്ഷനുകൾ വിരളമാണ്. 8GB റാമിന് പുറമേ 8GB വെർച്വൽ റാം ഫീച്ചറും ഇതിലുണ്ട്. റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് സെയിലിൽ ബജറ്റ് വിലയിൽ വാങ്ങാൻ നല്ലൊരു ഓപ്ഷനാണ് ഈ ലാവ 5ജി ഫോൺ.

നേരത്തെ ഒരു ഓഫർ സെയിലിൽ ഹിഡൻ ജെം ഓഫ് ദ ഇയർ എന്നാണ് ആമസോൺ ഈ ലാവ ഫോണിനെ വിശേഷിപ്പിച്ചിട്ടുള്ളത്. ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7060 6nm പ്രോസസർ കരുത്തിൽ എത്തുന്ന ഈ ബജറ്റ് 5ജി ഫോണിൽ 18W ചാർജിങ് പിന്തുണയോടെ 5000mAh ബാറ്ററിയുണ്ട്.

സോണി IMX752 സെൻസറുള്ള 50MP മെയിൻ ക്യാമറ, 2MP സെക്കൻഡറി ക്യാമറ എന്നിവ അ‌ടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും സെൽഫിക്കും മറ്റുമായി 8MP ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. ഡ്യുവൽ സിം, 5G SA / NSA, 4G VoLTE, Wi-Fi 802.11 ac, ബ്ലൂടൂത്ത് 5.3, GPS + GLONASS, USB ടൈപ്പ്-C, 3.5mm ഓഡിയോ ജാക്ക്, അ‌ണ്ടർ- പോർട്ടഡ് സ്പീക്കർ എന്നിവയും ഇതിലുണ്ട്.

ബജറ്റ് വിലയിൽ 5G ഫോൺ തേടുന്നവർക്ക് നല്ല ഡിസ്കൗണ്ടുള്ള ഒരു ഓപ്ഷൻ

120Hz റിഫ്രഷ് റേറ്റുള്ള 6.75 ഇഞ്ച് HD+ LCD സ്ക്രീൻ, IMG BXM-8-256 ജിപിയു, 128GB UFS 3.1 ഇന്റേണൽ സ്റ്റോറേജ്, സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ, IP64 റേറ്റിങ് എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 15 അ‌ടിസ്ഥാനമാക്കിയാണ് പ്രവർത്തനം. ഒരു ആൻഡ്രോയിഡ് അപ്‌ഗ്രേഡും 2 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും.

More from GizBot

Best Mobiles in India

English summary
The Lava Storm Play 5G is available with a discount of Rs 2,000 during the Amazon Great Republic Day Sale. Its 6GB + 128GB base model is listed at Rs 11,499 and the 8GB + 256 GB top model is listed at Rs 13,499. With a coupon discount of Rs 1,000 and a bank discount of Rs 1,000, the total discount is Rs 2,000, making the phone available at Rs 9,499 and Rs 11,499 respectively.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X