Home
Mobile

2024ലെ ഇതുവരെയുള്ള ഏറ്റവും മികച്ച ഡിസ്കൗണ്ട്! ഹോണർ 90 5ജി 20000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ

ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് അ‌ടയാളപ്പെടുത്തിയ ഹോണർ 90 5ജി ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ ഇപ്പോൾ ഏകദേശം 20000 രൂപയിൽ താഴെ വിലയിൽ വാങ്ങാം. കഴിഞ്ഞ വർഷം 37,999 രൂപ വിലയിൽ ആണ് ഹോണർ 90 5ജിയുടെ പ്രാരംഭ വേരിയന്റ് ഇന്ത്യയിൽ അ‌വതരിപ്പിച്ചത്.

പ്രീമിയം സ്മാർട്ട്ഫോണുകളിലെ വമ്പൻ ഫീച്ചറുകൾ മാന്യമായ വിലയിൽ അ‌വതരിപ്പിച്ച സൂപ്പർ ഫോൺ എന്നാണ് ഹോണർ 90 5ജിയെ വിശേഷിപ്പിച്ചിരുന്നത്. അ‌തിനാൽത്തന്നെ ഹോണറിന്റെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് ഏറെ ശ്രദ്ധ നേടിയിരുന്നു. ലോഞ്ചിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിൽ ഇപ്പോൾ ഈ കിടിലൻ സ്മാർട്ട്ഫോൺ സ്വന്തമാക്കാം എന്നതാണ് ശ്രദ്ധേയം.

ഹോണർ 90 5ജി 20000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ

ആമസോണിന്റെ ഗ്രേറ്റ് റിപ്പബ്ലിക് ഡേ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ​വൻ ഡിസ്കൗണ്ടിൽ ലഭ്യമാകുന്നതിനാൽ ഈ ഓഫർ സെയിലിന്റെ ഏറ്റവും ആകർഷകമായ ഡീലുകളിൽ ഒന്നായി ഹോണർ 90 5ജി മാറി. 37,999 രൂപ വിലയുള്ള ഹോണർ 90 5ജിയുടെ 8/256 ജിബി വേരിയന്റ് 28,999 രൂപയ്ക്ക് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു.

അ‌തേപോലെ തന്നെ 12/512 ജിബി വേരിയന്റ് ഡിസ്കൗണ്ടിന് ശേഷം 30,999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. നേരിട്ടുള്ള ഈ ഡിസ്കൗണ്ടിന് പുറമേ 6,000 രൂപയുടെ കൂപ്പൺ ഡിസ്കൗണ്ടും ഈ ഫോണിന് ലഭ്യമാക്കിയിട്ടുണ്ട്. അ‌തോടെ ഈ ഫോണിന്റെ വേരിയന്റുകളുടെ വില യഥാക്രമം 22,999 രൂപയും 24,999 രൂപയും ആയി മാറുന്നു.

ഹോണർ 90 5ജി 20000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ

ഈ കൂപ്പൺ ഡിസ്കൗണ്ടിന് പുറമേ, എസ്ബിഐ കാർഡ് ഉപയോക്താക്കൾക്ക് വിവിധ ഡിസ്കൗണ്ടുകൾ ലഭ്യമാക്കിയിട്ടുണ്ട്. ക്രെഡിറ്റ് കാർഡ് EMI-യിൽ പരമാവധി കിഴിവ് 3,750 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അ‌തോടെ അ‌ടിസ്ഥാന വേരിയന്റിന്റെ വില 20000 രൂപയിൽ താഴെയാകുന്നു. കൃത്യമായി പറഞ്ഞാൽ 19,249 രൂപയിലേക്ക് എത്തുന്നു.

മറ്റൊരു നേട്ടം എന്തെന്നാൽ ഇപ്പോൾ ഹോണർ 90 5ജി വാങ്ങുമ്പോൾ ആമസോൺ സൗജന്യമായി 30W ചാർജറും നൽകുന്നുണ്ട് എന്നതാണ്. ഇതിന്റെ ബോക്സിനൊപ്പം ചാർജർ ഇല്ല. ലോഞ്ച് സമയത്തും മറ്റും 27,000 രൂപ പ്രാരംഭ വിലയിൽ ഈ ഫോൺ ലഭ്യമായിരുന്നു. എന്നാൽ ഇത്രയും വലിയ ഡിസ്കൗണ്ട് ലഭ്യമാകുന്നത് ഇത് ആദ്യമാണ്.

ഹോണർ 90 5ജിയുടെ പ്രധാന ഫീച്ചറുകൾ: അഡ്രിനോ 644 ജിപിയുവുമായി ജോടിയാക്കിയ ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റാണ് ഫോണിന്റെ കരുത്ത്. 6.7 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. 2664x1200 പിക്സൽ റെസലൂഷനും 120Hz വരെ റിഫ്രഷ് റേറ്റും 1,600 നിറ്റ്‌സ് പരമാവധി ​​ബ്രൈറ്റ്നസും ഉണ്ട്.

ഹോണർ 90 5ജി 20000 രൂപയിൽ താഴെ വിലയിൽ ആമസോണിൽ

ഗെയിമിംഗ് മുതൽ മൾട്ടിടാസ്‌കിംഗ് വരെയുള്ള നിരവധി ടാസ്‌ക്കുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും വിധമാണ് ഹോണർ 90 ഒരുക്കിയിരിക്കുന്നത്. 12GB വരെ LPDDR5 റാം, 256GB വരെ UFS 3.1 ഇൻബിൽറ്റ് സ്റ്റോറേജ് ഫീച്ചറുകൾ ഈ ഫോൺ വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള മാജിക് ഒഎസ് 7.1ൽ ആണ് പ്രവർത്തിക്കുന്നത്.

200 മെഗാപിക്സൽ പ്രൈമറി സെൻസറും അൾട്രാ വൈഡ് ആംഗിൾ ലെൻസുള്ള 12 മെഗാപിക്സൽ സെൻസറും എൽഇഡി ഫ്ലാഷ് യൂണിറ്റിനൊപ്പം മാക്രോ ലെൻസുള്ള 2 മെഗാപിക്സൽ സെൻസറും അ‌ടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് ഇതിലുള്ളത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി പഞ്ച് ഹോൾ സ്ലോട്ടിൽ 50-മെഗാപിക്സൽ സെൻസറും നൽകിയിരിക്കുന്നു.

5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.2, GPS, ​ടൈപ്പ് സി കണക്റ്റിവിറ്റി എന്നിവയുടെ പിന്തുണയുമുണ്ട്. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്‌ക്കുന്ന ഫോൺ സൂപ്പർ മാക്രോ, നൈറ്റ് ഷോട്ട് പോലുള്ള സവിശേഷതകളും ഹോണർ 90 5ജി വാഗ്ദാനം ചെയ്യുന്നു. 66W വയർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5,000mAh ലിഥിയം പോളിമർ ബാറ്ററിയാണ് ഇതിലുള്ളത്.

More from GizBot

Best Mobiles in India

English summary
The Honor 90 5G will be available at a discount of Rs 20,000 during Amazon's Great Republic Day sale. The base variant of the Honor 90 5G is priced at Rs 37,999. But if you take advantage of discounts, coupons and bank offers, this phone will be available on Amazon at a price of Rs 19,249. The higher-end variant of the Honor 90 is also listed at a discounted price.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X