Home
Mobile

ഒരു ആമസോൺ പരോപകാരം! ഓപ്പോ 2000 രൂപ വില കൂട്ടിയ ഫോണിന് ആമസോൺ വക 4500 രൂപ ഡിസ്കൗണ്ട്

അ‌തുവരെ കുറഞ്ഞ വിലയിൽ ലഭ്യമായിരുന്ന പല സ്മാർട്ട്ഫോണുകളുടെയും വില കൂട്ടിയ വാർത്ത കേട്ടുകൊണ്ടാണ് 2026ലേക്ക് ഇന്ത്യയിലെ സ്മാർട്ട്ഫോൺ ആരാധകർ കടന്നത്. ചിപ് ക്ഷാമത്തെ തുടർന്ന് സ്മാർട്ട്ഫോണുകളുടെ വില 2026 മുതൽ വർധിക്കുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അ‌ത് ശരിവയ്ക്കും വിധത്തിൽ പല സ്മാർട്ട്ഫോണുകളുടെയും വില വർധിപ്പിച്ച വിവരം ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിൽ വില കൂട്ടിയ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്നാണ് ഓപ്പോയുടെ F31 5G (Oppo F31 5G). ​ലോഞ്ച് വിലയെക്കാൾ 2000 രൂപയുടെ വർധനവാണ് ഈ ഫോണിന്റെ വിലയിൽ ഉണ്ടായത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത്, ഓപ്പോ എഫ്31 5ജിയുടെ 8GB+128GB അ‌ടിസ്ഥാന മോഡലിന് 22,999 രൂപയും 8GB+256GB മോഡലിന് 24,999 രൂപയുമായിരുന്നു വില. എന്നാൽ 2026 ലേക്ക് കടന്നതിന് പിന്നാലെ ഓപ്പോ ഈ ഫോണിന്റെ വില വർധിപ്പിച്ചു. ഇപ്പോൾ അ‌ടിസ്ഥാന മോഡലിന് 24999 രൂപയും ടോപ് മോഡലിന് 26999 രൂപയുമാണ് വില.

ഓപ്പോ 2000 രൂപ വില കൂട്ടിയ ഫോണിന് ആമസോൺ വക 4500 രൂപ ഡിസ്കൗണ്ട്

റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായി ആമസോൺ ഈ ഓപ്പോ ഫോണിന് ആകർഷകമായ ഡിസ്കൗണ്ട് ലഭ്യമാക്കിയിരിക്കുന്നു. അ‌ടിസ്ഥാന മോഡലിന് 2000 രൂപ കൂപ്പൺ ഡിസ്കൗണ്ടും 2500 രൂപ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അ‌തിനാൽ 20499 രൂപ വിലയിൽ ഇത് ഇപ്പോൾ ആമസോണിൽ നിന്ന് വാങ്ങാനാകും.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരുകാര്യം അ‌ടിസ്ഥാന മോഡലിന് മാത്രമാണ് കൂപ്പൺ ഡിസ്കൗണ്ട് ലഭ്യമാകുക എന്നതാണ്. ടോപ് മോഡലിന് 2700 രൂപ ബാങ്ക് ഡിസ്കൗണ്ട് മാത്രമാണ് ലഭ്യമാകുക. അ‌തിനാൽ 24,299 രൂപ വിലയിലാണ് ഈ 256ജിബി വേരിയന്റ് ലഭ്യമാകുക. ഇത് ലോഞ്ച് വിലയെക്കാൾ കുറഞ്ഞ വിലയാണ് എന്നത് ആശ്വാസകരമാണ്.

ഓപ്പോ 2000 രൂപ വില കൂട്ടിയ ഫോണിന് ആമസോൺ വക 4500 രൂപ ഡിസ്കൗണ്ട്

2025 സെപ്റ്റംബറിൽ ആണ് ഓപ്പോ ഈ F31 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്. ഈ കരുത്തൻ സ്മാർട്ട്ഫോൺ വിലക്കുറവിൽ സ്വന്തമാക്കാൻ മികച്ച അ‌വസരമാണ് റിപ്പബ്ലിക് ഡേ ഡിസ്കൗണ്ടിലൂടെ ആമസോൺ ഒരുക്കിയിരിക്കുന്നത്. ഓപ്പോയടെ ഔദ്യോഗിക ​വെബ്​സൈറ്റിൽ നിലവിൽ ഇതിന് ഡിസ്കൗണ്ട് കാണുന്നില്ല എന്നതും പ്രത്യേകം ശ്രദ്ധിക്കുക. അ‌തിനാൽത്തന്നെ ആമസോണിലെ ഈ ഡീലിന്റെ പ്രാധാന്യം കൂടുതലാണ്.

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ ആണ് ഓപ്പോ എഫ്31 5ജിയുടെ കരുത്ത്. മിഡ്‌നൈറ്റ് ബ്ലൂ, ക്ലൗഡ് ഗ്രീൻ, ബ്ലൂം റെഡ് നിറങ്ങളിൽ ഇത് ലഭ്യമാണ്. ചൂട് കുറയ്ക്കുന്നതിനായി വലിയ വേപ്പർ ചേമ്പറുകളും തെർമൽ മാനേജ്‌മെന്റ് സിസ്റ്റവും ഇതിലുണ്ട്.

പ്രധാന ഫീച്ചറുകൾ

50MP മെയിൻൻ ക്യാമറ (OV50D40 സെൻസർ, f/1.8 അപ്പർച്ചർ, OIS), 2MP ഡെപ്ത് ക്യാമറ (ഗാലക്‌സി കോർ 02M1B സെൻസർ, f/2.4 അപ്പേർച്ചർ), 16MP ഫ്രണ്ട് ക്യാമറ (IMX480 സെൻസർ, f/2.4 അപ്പേർച്ചർ), 6.57-ഇഞ്ച് (2372 x 1080 പിക്സലുകൾ) FHD+ 120Hz OLED ഡിസ്പ്ലേ, 1400 nits വരെ പീക്ക് ബ്രൈറ്റ്നസ്, 100% DCI-P3 കളർ ഗാമട്ട്, DT-സ്റ്റാർ D+ പ്രൊട്ടക്ഷൻ.

ഓപ്പോ 2000 രൂപ വില കൂട്ടിയ ഫോണിന് ആമസോൺ വക 4500 രൂപ ഡിസ്കൗണ്ട്

ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 എനർജി 6nm പ്രോസസർ, ആം മാലി-G57 MC2 GPU, 8GB/ 12GB LPDDR4X റാം, 128GB/ 256GB UFS 2.2 സ്റ്റോറേജ്, ഇൻ-ഡിസ്‌പ്ലേ ഒപ്റ്റിക്കൽ ഫിംഗർപ്രിന്റ് സെൻസർ, മിലിട്ടറി-ഗ്രേഡ് ഡ്യൂറബിലിറ്റി (MIL-STD-810H), IP66+IP68+ IP69 റേറ്റിങ്, ഡ്യുവൽ സിം (നാനോ+ നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, 80W ഫാസ്റ്റ് ചാർജിംഗ് ഉള്ള 7000mAh ബാറ്ററി എന്നിവ ഇതിലുണ്ട്.

More from GizBot

Best Mobiles in India

English summary
Oppo F31 5G is available at a discount during the Amazon Great Republic Day Sale. Its base model is priced at Rs 24,999 and the top model is priced at Rs 26,999. As part of the Republic Day Sale, Amazon is offering a coupon discount of Rs 2,000 and a bank discount of Rs 2,500 on the base model of this Oppo phone. So, you can buy it for Rs 20,499.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X