ഇത് വാങ്ങിയാൽ എന്ത് കിട്ടും; 11000 രൂപ ലാഭിച്ചതിന്റെ പരമാനന്ദം! റിപ്പബ്ലിക് ഡേ ഡിസ്കൗണ്ട് ഉള്ള റിയൽമി ഫോൺ
ഫോൺ വാങ്ങുമ്പോൾ ഒരു പ്രത്യേക സന്തോഷവും നമുക്ക് ലഭിക്കാറുണ്ട്. എന്തോ വിശിഷ്ടമായ ഒന്ന് കൈയിൽ വരുന്നതിലുള്ള സന്തോഷം. ഫോൺ വാങ്ങുന്നതിനൊപ്പം വളരെ ലാഭത്തിൽ അത് വാങ്ങാൻ കഴയിഞ്ഞാൽ സന്തോഷം പലമടങ്ങ് ഇരട്ടിയാകും. അത്തരത്തിൽ ഒരു സന്തോഷം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇപ്പോൾ ആമസോൺ നിരവധി അവസരങ്ങൾ തുറന്നിട്ടിരിക്കുന്നു. കാരണം ആമസോണിൽ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ പുരോഗമിക്കുകയാണ്. വിവിധ ബ്രാൻഡുകളുടെ നിരവധി ഫോണുകൾ ഈ ഓഫർ സെയിലിൽ കുറഞ്ഞ വിലയിൽ വാങ്ങാൻ അവസരം ഉണ്ടായിട്ടുണ്ട്. അതിൽ റിയൽമിയുടെ ജിടി സീരീസിലെ ഒരു പ്രോ മോഡലും ഡിസ്കൗണ്ട് സഹിതം എത്തുന്നുണ്ട്.
ക്വാൽക്കോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായി ഇന്ത്യയിൽ ലോഞ്ച് ചെയ്യപ്പെട്ട സ്മാർട്ട്ഫോൺ ആണ് റിയൽമി GT 7 പ്രോ (realme GT 7 Pro). അടുത്തിടെ ഇതിന്റെ പിൻഗാമിയായി പുതിയ റിയൽമി ജിടി 8 പ്രോ ഇന്ത്യയിൽ ഉൾപ്പെടെ ലോഞ്ച് ചെയ്തിരുന്നു.

ഇപ്പോൾ റിയൽമി ജിടി 7 പ്രോയ്ക്കും ആമസോണിൽ റിപ്പബ്ലിക് ഡേ സെയിൽ ഡിസ്കൗണ്ട് ലഭ്യമാണ്. ഈ ഫോൺ വാങ്ങിയാൽ എന്ത് കിട്ടും എന്ന് ചോദിച്ചാൽ, ഡിസ്കൗണ്ടിൽ ഒരു കിടിലൻ ഫോൺ വാങ്ങുമ്പോൾ ഉണ്ടാകുന്ന പരമാനന്ദം കിട്ടും എന്ന് പറയേണ്ടിവരും. ലോഞ്ച് വിലയെക്കാൾ പതിനായിരം രൂപയിലധികം ഡിസ്കൗണ്ട് ഇതിന് ഇപ്പോഴുണ്ട്.
റിയൽമി ജിടി 7 പ്രോയുടെ 12GB + 256GB മോഡലിന് 59,999 രൂപയും 16GB + 512GB മോഡലിന് 65,999 രൂപയുമായിരുന്നു വില. എന്നാലിപ്പോൾ ആമസോൺ റിപ്പബ്ലിക് ഡേ സെയിലിൽ അടിസ്ഥാന മോഡൽ 49999 രൂപ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. അതായത് ഡയറക്ടായി 10000 രൂപ വില കുറച്ചിരിക്കുന്നു.

ഡയറക്ട് ഡിസ്കൗണ്ടിന് പുറമേ 1000 രൂപയുടെ ബാങ്ക് ഡിസ്കൗണ്ടും ലഭ്യമാണ്. അതിനാൽ, 48999 രൂപ വിലയിൽ ആമസോൺ ഓഫർ സെയിലിൽ നിന്ന് ഈ ഫോൺ വാങ്ങാനാകും. ഡിസ്കൗണ്ടിൽ താൽപര്യമുള്ളവർക്ക് ഈ ഡീൽ പരിഗണിക്കാം. അതല്ലെങ്കിൽ പുതിയ ഫീച്ചറുകളുമായി എത്തിയിരിക്കുന്ന റിയൽമി ജിടി 8 പ്രോ പരിഗണിക്കാം.
പ്രധാന ഫീച്ചറുകൾ
4.32GHz ഒക്ടാ കോർ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് 3nm ചിപ്സെറ്റ്, 1100MHz അഡ്രിനോ 830 GPU, 6.78 ഇഞ്ച് സാംസങ് Eco² OLED പ്ലസ് മൈക്രോ-കർവ്ഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഹൈ കളർ 6000Hz ഹാർഡ്‌വെയർ-ലെവൽ ഡിസി ഡിമ്മിംഗ്, 6500 nits വരെ പീക്ക് ബ്രൈറ്റ്നസ്, 2600Hz ഇൻസ്റ്റന്റ് ടച്ച് സാംപ്ലിംഗ് റേറ്റ്, ഡോൾബി വിഷൻ, HDR 10+, 120% DCI-P3 എംഎംഎച്ച്.
12GB / 16GB LPDDR5X റാം, 256GB / 512GB (UFS 4.0) സ്റ്റോറേജ്, 50MP മെയിൻ ക്യാമറ (OIS, f/1.8 അപ്പേർച്ചർ 1/1.56 ഇഞ്ച് Sony IMX906 സെൻസർ), 8MP അൾട്രാ-വൈഡ് ക്യാമറ, 50MP 3x പെരിസ്‌കോപ്പ്/ടെലിഫോട്ടോ ക്യാമറ. 120x ഹൈബ്രിഡ് സൂം, സോണി സെൻസറുള്ള 16MP ഫ്രണ്ട് ക്യാമറ, ഇൻ-ഡിസ്‌പ്ലേ അൾട്രാസോണിക് ഫിംഗർപ്രിൻ്റ് സെൻസർ.

ഡ്യുവൽ സിം (നാനോ + നാനോ), 5G SA/ NSA, ഡ്യുവൽ 4G VoLTE, വൈഫൈ 7 802.11 be, ബ്ലൂടൂത്ത് 5.4, GPS: L1+L5, NFC, യുഎസ്ബി ടൈപ്പ് സി, 120W ഫാസ്റ്റ് ചാർജിംഗുള്ള 5800mAh ബാറ്ററി എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. മാർസ് ഓറഞ്ച്, ഗാലക്‌സി ഗ്രേ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.


Click it and Unblock the Notifications








