Home
Mobile

ഒരു ഡിസ്കൗണ്ട് സൊല്ലട്ടുമാ! സാംസങ് ഗാലക്സി A55 5G 16000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിൽ വമ്പൻ ഡിസ്കൗണ്ടുകളുമായി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. നിരവധി സ്മാർട്ട്ഫോണുകൾ വൻ വിലക്കുറവിൽ ഈ ഓഫർ സെയിലിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അ‌തിൽ ഏറ്റവുമധികം ഡിസ്കൗണ്ട് ലഭ്യമായ സ്മാർട്ട്ഫോൺ മോഡലുകളിൽ ഒന്ന് സാംസങ്ങിന്റെ ഗാലക്സി എ55 5ജി (Samsung Galaxy A55 5G) ആണ്. സാംസങ്ങിന്റെ ഏറെ ജനപ്രിയ സ്മാർട്ട്ഫോൺ സീരീസുകളിലൊന്നാണ് എ സീരീസ്. അ‌തിൽപ്പെടുന്ന ഗാലക്സി എ55 5ജി ഇപ്പോൾ ഏതാണ്ട് 16000 രൂപ ഡയറക്ട് ഡിസ്കൗണ്ടിൽ വാങ്ങാൻ റിപ്പബ്ലിക് ഡേ സെയിലിൽ ഉപയോക്താക്കൾക്ക് അ‌വസരം ഉണ്ട്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗാലക്സി എ55 5ജിയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 39,999 രൂപയും 8GB + 256GB വേരിയന്റിന് 42,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 45,999 രൂപയും ആയിരുന്നു വില. പിന്നീട് പുതിയ ഗാലക്സി എ56 അ‌ടക്കമുള്ള പുതിയ മോഡലുകൾ എത്തിയതോടെ പലപ്പോഴായി ഈ മോഡലിന്റെ വില കുറഞ്ഞിരുന്നു.

സാംസങ് ഗാലക്സി A55 5G 16000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഇപ്പോൾ നടക്കുന്ന റിപ്പബ്ലിക് ഡേ സെയിലിൽ ആമസോൺ ഈ ഗാലക്സി എ55 5ജി 23999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിന്റെ 8GB + 256GB വേരിയന്റിന് 25,999 രൂപയും 12GB + 256GB ടോപ് വേരിയന്റിന് 28,999 രൂപയുമാണ് ഇപ്പോഴത്തെ വില.

കാര്യമായ ബാങ്ക് ഡിസ്കൗണ്ടുകൾ എ55 5ജിക്ക് ലഭ്യമല്ല, ആമസോൺ പേ ബാലൻസ് ഉപയോഗിച്ചുള്ള പർച്ചേസിന് 869 രൂപ ക്യാഷ്ബാക്ക് ഓപ്ഷൻ ലഭ്യമാണ്. ബാങ്ക് ഡിസ്കൗണ്ട് ഒന്നും ഇല്ലെങ്കിൽപ്പോലും ഡയറക്ട് ഡിസ്കൗണ്ടിൽ 16000 രൂപ വിലക്കുറവിലാണ് ഈ ഫോണ ലഭ്യമായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

സാംസങ് ഗാലക്സി A55 5G 16000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

പ്രധാന ഫീച്ചറുകൾ

6.6 ഇഞ്ച് FHD+ (2340 x 1080 പിക്സലുകൾ) സൂപ്പർ അമോലെഡ് ഇൻഫിനിറ്റി-ഒ എച്ച്ഡിആർ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ്+ പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്. 25W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് സാംസങ് ഇതിൽ നൽകിയിരിക്കുന്നത്.

2.75GHz ഒക്ടാ കോർ എക്‌സിനോസ് 1480 പ്രോസസർ ആണ് ഈ ഗാലക്സി എ55 5ജിയുടെ കരുത്ത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഗാലക്സി എ55 5ജി വാഗ്ദാനം ചെയ്യുന്നുണ്ട്. അ‌തിൽ f/1.8 അപ്പേർച്ചറുള്ള 50MP മെയിൻ ക്യാമറ, OIS, f/2.2 അപ്പേർച്ചറുള്ള 12MP അൾട്രാ വൈഡ് ആംഗിൾ ക്യാമറ, f/2.4 അപ്പേർച്ചറുള്ള 5MP മാക്രോ സെൻസർ, LED ഫ്ലാഷ് എന്നിവയാണുള്ളത്.

സെൽഫിക്കും വീഡിയോ കോളുകൾക്കുമൊക്കെയായി f/2.2 അപ്പേർച്ചർ ഉള്ള 32MP ഫ്രണ്ട് ക്യാമറയും ഗാലക്സി എ55 5ജിയിൽ ഉണ്ട്. മാലി G68 MP5 ജിപിയുവും 8GB /12GB റാം, 128GB / 256GB ഇൻ്റേണൽ സ്റ്റോറേജ് ഓപ്ഷനുകളും മൈക്രോ SD കാർഡ് വഴി സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

സാംസങ് ഗാലക്സി A55 5G 16000 രൂപ ഡിസ്കൗണ്ടിൽ വിൽക്കുന്നു

ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിൻ്റ് സെൻസർ, IP67 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവൽ സിം (നാനോ+ നാനോ /മൈക്രോ എസ്ഡി), യുഎസ്ബി ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, 5G SA/ NSA, ഡ്യുവൽ 4G VoLTE, യുഎസ്ബി ​ടൈപ്പ്-C തുടങ്ങിയവയൊക്കെയാണ് മറ്റ് പ്രധാന ഫീച്ചറുകൾ. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയുള്ള വൺ യുഐ 6.1ൽ ആണ് എത്തിയതെങ്കിലും നാല് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും എന്നത് ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Samsung Galaxy A55 5G is available with a discount of Rs 16,000 during the Amazon Great Republic Day Sale 2026. Launched at a starting price of Rs 39,999, this phone is listed by Amazon at a starting price of Rs 23,999 during the Republic Day Sale. Its current price is Rs 25,999 for the 8GB + 256GB variant and Rs 28,999 for the top 12GB + 256GB variant.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X